Image

ക്ലാര്‍ക്കും പോണ്ടിംഗും വിന്‍ഡീസ് ടെസ്റ്റിന്

Published on 14 March, 2012
ക്ലാര്‍ക്കും പോണ്ടിംഗും വിന്‍ഡീസ് ടെസ്റ്റിന്
മെല്‍ബണ്‍: സിബി സീരീസിലെ പലമത്സരങ്ങളില്‍നിന്നു വിട്ടുനിന്ന നായകന്‍ മൈക്കള്‍ ക്ലാര്‍ക്കിനെയും മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയും ഓസീസിന്റെ വിന്‍ഡീസ് പര്യടനത്തിനുള്ള പതിനാറാംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. പിന്‍തുടയുടെ ഞരമ്പിന് വേദനയെത്തുടര്‍ന്ന് ത്രിരാഷ്ട്രപരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ഫൈനലില്‍ ക്ലാര്‍ക്ക് കളിച്ചിരുന്നില്ല. 

ഏകദിനത്തില്‍നിന്നു വിരമിച്ച പോണ്ടിംഗ് ഇന്ത്യക്കെതിരെ ടെസ്റ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് വീണ്ടും ടീമിലെത്തിച്ചത്. പരിക്കുമൂലം മൂന്നു മാസത്തോളം ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുവിട്ടുനിന്ന ഷെയ്ന്‍ വാട്‌സണും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജയിംസ് പാറ്റിന്‍സണ്‍ പരിക്കില്‍നിന്നു മോചിതനായി ടീമില്‍ തിരിച്ചെത്തി. എന്നാല്‍ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ പാട്രിക് കമ്മിന്‍സിനെ ഒഴിവാക്കി. സ്പിന്നര്‍ മൈക്കിള്‍ ബീറും പതിനാറാംഗ ടീമില്‍ ഇടംപിടിച്ചു. വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും പീറ്റര്‍ ഫോറസ്റ്റുമാണ് ടെസ്റ്റിനുള്ള പുതുമുഖങ്ങള്‍. കരീബിയന്‍ ദ്വീപില്‍ മൂന്നു ടെസ്റ്റുകളാണ് ഓസീസിന്. ഏപ്രില്‍ ഏഴു മുതലാണ് ആദ്യ ടെസ്റ്റ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക