Image

ധോണി - സേവാഗ് അഭിപ്രായഭിന്നത പരിഹരിച്ചുവെന്ന് ഗാംഗുലി

Published on 14 March, 2012
ധോണി - സേവാഗ് അഭിപ്രായഭിന്നത പരിഹരിച്ചുവെന്ന് ഗാംഗുലി
കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഓപ്പണര്‍ വീരേന്ദര്‍ സേവാഗും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അടുത്തിടെ സേവാഗുമായി സംസാരിച്ചിരുന്നുവെന്നും അപ്പോഴാണ് അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ചുവെന്ന് സേവാഗ് തന്നെ അറിയിച്ചതെന്നും ഗാംഗുലി വ്യക്തമാക്കി.

സേവാഗും ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നായിരുന്നു ടീം മാനേജ്‌മെന്റ് ഇതുവരെ പറഞ്ഞിരുന്നത്. തങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ലെന്ന് സേവാഗും ധോണിയും വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ത്രിരാഷ്ട്ര പരമ്പരയില്‍ സീനിയര്‍ താരങ്ങളെ പുറത്തിരുത്താനായി ധോണി നടപ്പാക്കിയ റൊട്ടേഷന്‍ പോളിസിയാണ് അഭിപ്രായഭിന്നതയ്ക്കിടയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക