Image

ത്രിവേദിയെ പുറത്താക്കണമെന്ന് മമത; കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു

Published on 14 March, 2012
ത്രിവേദിയെ പുറത്താക്കണമെന്ന് മമത; കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍ മന്ത്രി ദിനേശ് ത്രിവേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തു നല്‍കിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. 

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്രമന്ത്രിമാരായ പ്രണാബ് മുഖര്‍ജി എ.കെ.ആന്റണി, പി.ചിദംബരം എന്നിവര്‍ക്കു പുറമെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും യോഗത്തില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക