Image

ഇമ്രാന്‍ ഖാന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Published on 14 March, 2012
ഇമ്രാന്‍ ഖാന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമശൃംഖല ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാനിലെ തെഹ്‌റിക് ഇ- ഇന്‍സാഫ് പാര്‍ട്ടി നേതാവും പാക്ക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ല. വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ് ഇമ്രാന്‍ പിന്‍മാറിയത്.

ചടങ്ങില്‍ ഇമ്രാന്‍ മുഖ്യ പ്രഭാഷകനായിരുന്നു. എന്നാല്‍ പ്രവാചക നിന്ദയിലൂടെ മുസ്‌ലീം മതവികാരം വൃണപ്പെടുത്തിയ റുഷ്ദി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന നിലപാടിലാണ് ഇമ്രാന്റെ പാര്‍ട്ടി. ജയ്പൂര്‍ സാഹിത്യോല്‍സവത്തിലേക്കു റുഷ്ദിയെ ക്ഷണിച്ചതു വിവാദമാവുകയും പ്രതിഷേധമുയരുകയും ഒടുവില്‍ അദ്ദേഹം യാത്ര മാറ്റുകയും ചെയ്തിരുന്നു. 

ബുക്കര്‍ പുരസ്‌കാര ജേതാവായ റുഷ്ദി, 'സാത്താന്റെ വചനങ്ങള്‍' എന്ന നോവലിലൂടെയാണു വിവാദനായകനായത്. പ്രവാചകനിന്ദ ആരോപണത്തെത്തുടര്‍ന്നു നോവല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക