Image

കിംഗ്ഫിഷര്‍ വിദേശ സര്‍വീസുകള്‍ നിര്‍ത്തി

Published on 14 March, 2012
കിംഗ്ഫിഷര്‍ വിദേശ സര്‍വീസുകള്‍ നിര്‍ത്തി
മുംബൈ: കടക്കെണിമൂലം പ്രതിസന്ധിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വിദേശത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ലണ്ടന്‍ അടക്കമുള്ള എട്ടോളം വിദേശ നഗരങ്ങളിലേക്കാണ് കമ്പനി സര്‍വീസ് നടത്തിയിരുന്നത്. ആഭ്യന്തര സര്‍വീസുകള്‍ തുടരുന്നതിനായി ചെലുവുചുരുക്കല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ നിര്‍ത്തിയത്. അതേസമയം, ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് നിസഹകരണ സമരം ആരംഭിച്ച പൈലറ്റുമാരുമായി കമ്പനി ചെയര്‍മാന്‍ വിജയ് മല്യ വ്യാഴാഴ്ച ചര്‍ച്ച നടത്തും.

മാര്‍ച്ച് 13ന് ജീവനക്കാരുടെ ദൗര്‍ലഭ്യത്തിനിടയിലും 101 ഓളം വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി കമ്പനി അവകാശപ്പെട്ടു. സേവന നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നികുതി വകുപ്പ് ഈയിടെ മരവിപ്പിച്ചിരുന്നു. 400 കോടി രൂപയാണ് നികുതി ഇനത്തില്‍ നല്‍കാനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക