Image

ബംഗ്ലാദേശില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി

Published on 14 March, 2012
ബംഗ്ലാദേശില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി
ധാക്ക: ബംഗ്ലാദേശില്‍ കടത്തുബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 105 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മേഘ്‌ന നദിയില്‍ എണ്ണക്കപ്പലിലിടിച്ചാണ് കടത്തുബോട്ട് മുങ്ങിയത്. അപകടത്തില്‍ ഇരുന്നൂറോളം പേരെ കാണാതായിരുന്നു. രണ്ടുനിലയുള്ള ബോട്ടില്‍ മുന്നൂറോളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നത്. അമ്പതോളം പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. 

മുങ്ങിയ ബോട്ട് ഉയര്‍ത്തി തീരത്തടുപ്പിച്ചാലേ അതില്‍ ജഡങ്ങള്‍ കുടുങ്ങിക്കിടപ്പുണ്‌ടോയെന്ന് അറിയാന്‍ കഴിയൂ. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ധാക്കയില്‍ നിന്നു 32 കിലോമീറ്റര്‍ തെക്ക് മുന്‍ഷിഗഞ്ച് ജില്ലയിലാണ് അപകടസ്ഥലം. വലുതും ചെറുതുമായി അനേകം നദികള്‍ ഒഴുകുന്ന ബംഗ്ലദേശിലെ പ്രധാന യാത്രാമാര്‍ഗം ബോട്ടുകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക