Image

മണിപ്പൂരില്‍ ഇബോബി സിംഗ് അധികാരമേറ്റു

Published on 14 March, 2012
മണിപ്പൂരില്‍ ഇബോബി സിംഗ് അധികാരമേറ്റു
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ഒക്‌റാം ഇബോബി സിംഗ് അധികാരമേറ്റു. ഗവര്‍ണര്‍ ഗുര്‍ബച്ചന്‍ ജഗത് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇബോബി സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രിയാവുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു. 

മന്ത്രിസഭാ വികസനം അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം ഇബോബി സിംഗ് പറഞ്ഞു. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 42 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വീണ്ടും ഭരണത്തിലെത്തിയത്്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക