Image

മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

Published on 10 January, 2018
മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

മെല്‍ബണ്‍: മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഡിസംബര്‍ 9 ശനിയാഴ്ച നടത്തപ്പെട്ടു. പ്രസിഡന്റ് സ്മിജോ. ടി. പോള്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിജോയ് വില്ലറ്റ് വാര്‍ഷീക റിപ്പോര്‍ട്ടും ട്രഷറര്‍ റിജോ കാപ്പന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. 

ക്ഷേമയുടെ പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ ജൂബര്‍ട്ട് (പ്രസിഡന്റ്), സ്മിജോ. ടി. പോള്‍ (സെക്രട്ടറി), അനൂപ് ജോയ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങളായി ടിജോ, നിബി, ജ്യോതി, റിക്കു, ജിജോയ്, ഷെറിന്‍, ബോബി, മോന്‍സി, ടിറ്റോ, റിജോ, സാം, മിഥുല, ജിനോ, റെജിനോള്‍ഡ്, ജോജി എന്നിവരെയും തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക