Image

കളമശേരിയില്‍ വീണ്ടും ഭൂകമ്പപ്രതീതിയുണ്ടാക്കി പൊട്ടിത്തെറി

Published on 14 March, 2012
കളമശേരിയില്‍ വീണ്ടും ഭൂകമ്പപ്രതീതിയുണ്ടാക്കി പൊട്ടിത്തെറി
കളമശേരി: കളമശേരിയില്‍ വീണ്ടും ഭൂകമ്പ പ്രതീതിയുണ്ടാക്കി പൊട്ടിത്തെറി. രണ്ടാഴ്ച മുന്‍പ് സമാനമായ സംഭവമുണ്ടായ കൈന്റിക്കര ഭാഗത്താണ് വീണ്ടും ഈ പ്രതിഭാസം അനുഭവപ്പെട്ടത്. വീടുകളുടെ ഭിത്തികളില്‍ വിള്ളലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണയും നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ ഉണ്ടായിരുന്നു. വിശദമായ പരിശോധനയ്ക്കായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ജിയോളജി വിഭാഗം നടത്തിയ പരിശോധനയില്‍ ഭൂചലനമല്ലെന്ന് വ്യക്തമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക