Image

നിരക്ക് കൂട്ടിയതിനെതിരെ മമത: ത്രിവേദി രാജിക്കൊരുങ്ങി

Published on 14 March, 2012
നിരക്ക് കൂട്ടിയതിനെതിരെ മമത: ത്രിവേദി രാജിക്കൊരുങ്ങി
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദി രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബജറ്റ് അവതരണത്തിന് പിന്നാലെ സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ എം.പിമാര്‍ ത്രിവേദിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി നേതാവ് മമത ബാനര്‍ജി തന്നെ നിരക്ക് കൂട്ടിയതിനെതിരെ രംഗത്തുവന്നു. നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും വര്‍ധന നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. 

ഈ സാഹചര്യത്തിലാണ് മന്ത്രിപദം ഒഴിയാന്‍ ത്രിവേദി ആലോചിക്കുന്നുതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം തന്റേത് മാത്രമാണെന്ന് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ത്രിവേദി പറഞ്ഞു. രാജ്യത്തിന്റെ നന്മയെ കരുതിയാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ മമത ബാനര്‍ജിയോട് പോലും ആലോചിച്ചില്ല, മമത തന്റെ കര്‍ത്തവ്യത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി സാധാരണ ജനത്തെ മാത്രമെ പരിഗണിച്ചുള്ളൂ. ബജറ്റോടെ മന്ത്രിപദവി പോകുമോ എന്ന ചോദ്യത്തിന് രാജ്യത്തിന് വേണ്ടി ഭഗത് സിങ്ങിന് സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നു. മന്ത്രിക്കസേര പോകുന്നത് അത്ര വലിയ സംഗതിയായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക