Image

നടി സംവൃതാ സുനില്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ട്

Published on 14 March, 2012
നടി സംവൃതാ സുനില്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ട്
നടി സംവൃതാ സുനില്‍ വിവാഹിതയായെന്ന് റിപ്പോര്‍ട്ട്. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ട് നിഷേധിച്ച് സിനിമയില്‍ സജീവമായി തുടരുന്ന നടി സംവൃതാ സുനില്‍ രഹസ്യമായി വിവാഹം കഴിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ എഞ്ചിനീയറായ അഖില്‍ ആണ് വരന്‍. കോഴിക്കോട് ആര്യസമാജം ഭവനില്‍ ജനുവരി 19ന് രഹസ്യവിവാഹം കഴിച്ച സംവൃത പിന്നീട് ഭര്‍ത്താവിനൊപ്പം കോഴിക്കോട് കോര്‍പറേഷനില്‍ എത്തി രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ അഖിലിനൊപ്പം യുഎസിലേക്ക് പറക്കാനാണ് സംവൃതയുടെ പരിപാടി. 

അഖിലുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ അതു നിഷേധിച്ച സംവൃത അഖില്‍ തന്നെ കാണാന്‍ വന്നിരുന്നു എന്നു മാത്രമേയുള്ളു എന്നാണ് പറഞ്ഞത്. ഈ വര്‍ഷം അവസാനമേ വിവാഹിതയാകാന്‍ താല്‍പര്യമുള്ളു എന്നും സംവൃത വ്യക്തമാക്കിയിരുന്നു. വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നതിനിടെയാണ് സംവൃത ഇതൊക്കെ പറയുന്നത്. 

വിവാഹക്കാര്യം പുറത്തുവിടരുതെന്ന് സംവൃതയുടെയും അഖിലിന്റെയും വീട്ടുകാര്‍ ആര്യസമാജം ഭാരവാഹികളൊടും കോഴിക്കോട് േകാര്‍പറേഷനിലെ ജീവനക്കാരൊടും നിര്‍ദ്ദേശിച്ചിരുന്നു. വീസ സംഘടിപ്പിക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായപ്പോള്‍ വളരെ രഹസ്യമായാണ് കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയത്. 

ഏഷ്യാനെറ്റിന്റെ ദുബായ് അവാര്‍ഡ് നൈറ്റിനിടെ സംവൃത തന്റെ വിവാഹക്കാര്യം ഒരു നടനോട് പറഞ്ഞിരുന്നു. ഇത് പുറത്തായതിനു പിന്നാലെ നടി നിഷേധിക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് വിവാഹവാര്‍ത്തയും പുറത്തുകൊണ്ടുവന്നത്. . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക