കവി സച്ചിദാനന്ദന്‍ മുഖ്യാഥിതിയാകുന്ന ഫൊക്കാനാ സാഹിത്യ സമിതി വിപുലീകരിച്ചു
fokana
08-Jan-2018
പി ഡി ജോര്‍ജ് നടവയല്‍
fokana
08-Jan-2018
പി ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: അബ്ദുള്‍ പുന്നയൂര്‍ക്കുളം (ചെയര്‍മാന്‍ 586 994 1805), പി ഡി ജോര്‍ജ് നടവയല്‍ (സെക്രട്ടറി 215 494 6420), പ്രൊഫ. ഡോ. ഷീലാ എന്‍ പി, പ്രൊഫ. ഡോ. ശശിധരന്‍, പ്രൊഫ. കോശി തലയ്ക്കല്‍, മനോഹര്‍ തോമസ്, തമ്പി ആന്റണി, സാംസി കൊടുമണ്‍, നീനാപനയ്ക്കല്‍, അശോകന്‍ വേങ്ങശ്ശേരി, ജോണ്‍ ഇളമത, റീനി മമ്പലം, ജേക്കബ് കണക്റ്റിക്കട്ട്, വര്‍ഗീസ് തോമസ്, സരോജാ വര്‍ഗീസ്, ജോസ് ചെരിപുറം, ഡോ.നന്ദകുമാര്‍ ചാണയില്‍, മുരളീ നായര്‍, പി ടി പൗലോസ്, സന്തോഷ് പാലാ, സോയാ നായര്‍, ജെയിംസ് കൂരിക്കാട്ടില്‍, ബാബു പാറയ്ക്കല്‍, അനിതാ നായര്‍ എന്നീ എഴുത്തുകാരെ ഉള്‍പ്പെടുത്തി ഫൊക്കാനാ സാഹിത്യ സമിതി വിപുലീകരിച്ചു.
ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളില്‍ പ്രശസ്ത മലയാള കവി പ്രൊഫ. കെ. സച്ചിദാനന്ദന്‍ മുഖ്യാഥിതിയാകും. ജൂലയ് 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ അന്താരാഷ്ട്ര സമ്മേളനമാണ് വേദി.

''സാഹിത്യവും സാമൂഹ്യപരിവര്‍ത്തനവും'' എന്ന വിഷയത്തെ ആസ്പദമാക്കി ഫൊക്കാനയില്‍ നടക്കുന്ന സാഹിത്യ സെമിനാറില്‍ സച്ചിദാനന്ദന്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. ഡോ. ശശിധരനും പ്രൊഫ. കോശി തലയ്ക്കലും ഒന്നാം സാഹിത്യ സെമിനാറില്‍ ചര്‍ച്ചകള്‍ നയിക്കും.
രണ്ടു ദിനരാത്രങ്ങളിലായി കഥ, നോവല്‍, കവിത, നാടകം, സിനിമാസാഹിത്യം, ലേഖനം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍, ലോകസാഹിത്യം, മലയാള സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും പുരസ്‌കാര സമര്‍പ്പണങ്ങളും നടക്കും. ഒരോ ചര്‍ച്ചാ വിഭാഗങ്ങള്‍ക്കും, കവിയരങ്ങ്-ചെറുകഥാ യരങ്ങ് എന്നീ വിഭാഗങ്ങള്‍ക്കും വേറിട്ട് ഉപസമിതികള്‍ രൂപം കൊണ്ട് ഏകോപിച്ച് പ്രവര്‍ത്തിക്കും. സമ്മേളന വിഷയങ്ങളെയും നിഗമനങ്ങളെയും അധികരിച്ച് പിന്നീട് പുസ്തകരചനയും ഉണ്ടാകും.
പുതിയ ഫൊക്കാനാ സാഹിത്യസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനയുടെ സാഹിത്യ സമ്മേളനപാരമ്പര്യ മികവ് തിളക്കമേറിയതാകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി പി ഇട്ടന്‍, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, ട്രഷറാര്‍ ഷാജി വര്‍ഗീസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സാഹിത്യ സമിതിയില്‍ കൂടുതല്‍ എഴുത്തുകാരെ ഉള്‍പ്പെടുത്തി മികച്ച സാഹിത്യക്കൂട്ടായ്മയാക്കുക എന്ന ലക്ഷ്യമാണുള്ളത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സാഹിത്യകാരന്‍മാരെ പങ്കെടുപ്പിക്കും.

Abdul Punnayurkulam

George P D Nadavayal

Prof.Dr Sasidharan
.jpg)
Prof.Koshy Thalackal
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

ഹിറ്റ്ലർ സ്റ്റയിൽ മീശാ തന്നെ സമ്മേളനത്തിൽ വരാൻ ഒരാകർ ഷണമാണ്.