Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ്‌ ടണലില്‍ ഇടിച്ച്‌ 28 പേര്‍ മരിച്ചു

Published on 14 March, 2012
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ്‌ ടണലില്‍ ഇടിച്ച്‌ 28 പേര്‍ മരിച്ചു
സൂറിച്ച്‌: സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിനോദത്രാസംഘത്തിന്റെ ബസ്‌ ടണലില്‍ ഇടിച്ച്‌ 22 സ്‌കൂള്‍ വിദ്യാര്‍ഥികളും നാല്‌ അധ്യാപകരും രണ്ട്‌ ഡ്രൈവര്‍മാരും ഉള്‍പ്പടെ 28 പേര്‍ മരണമടഞ്ഞു. 24 വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. ബല്‍ജിയത്തില്‍ നിന്നുമെത്തിയ വിനോദയാത്രാ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌. പരിക്കേറ്റവരെ ഹെലികോപ്‌റ്ററുകളിലും ആംബുലന്‍സുകളിലുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ടണലിന്റെ ഇരുവശങ്ങളും അടച്ചതിനു ശേഷമാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന്‌ പോലീസ്‌ വക്താവ്‌ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ മഹാദുരന്തം ബെല്‍ജിയത്തിന്റെ ദു:ഖത്തിന്റെ ദിവസമാണെന്ന്‌ ബെല്‍ജിയം പ്രധാനമന്ത്രി ഇലിലോഡിറുവോ പറഞ്ഞു. അദ്ദേഹം സംഭവ സ്ഥലം സന്ദര്‍ശിക്കും.

ബെല്‍ജിയത്തിലെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ അംബാസിഡര്‍ ജാന്‍ലൂക്കോസ്‌ സംഭവ സ്ഥലത്തു എത്തിച്ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കി.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ്‌ ടണലില്‍ ഇടിച്ച്‌ 28 പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക