Image

ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്റര്‍ നാളെ മാറ്റിയേക്കും

Published on 14 March, 2012
ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്റര്‍ നാളെ മാറ്റിയേക്കും
കോഴിക്കോട്‌: ഷൂട്ടിംഗ്‌ ലൊക്കേഷനിലേക്ക്‌ പോകുന്നതിനിടയില്‍ കോഴിക്കോട്‌ വെച്ച്‌ കാര്‍ അപകടത്തില്‍പ്പെട്ട്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്‌ അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്‌ടര്‍മാര്‍ പറഞ്ഞു. നാളെയോടുകൂടി വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റാമെന്നാണ്‌ പ്രതീക്ഷയെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാവാത്തതിനാലാണ്‌ വെന്റിലേറ്ററിന്റെ സഹായം തുടരുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക