Image

റെയില്‍വെ ബജറ്റ്‌: കേരളത്തിന്‌ പ്രഖ്യാപനങ്ങള്‍ മാത്രം

Published on 14 March, 2012
റെയില്‍വെ ബജറ്റ്‌: കേരളത്തിന്‌ പ്രഖ്യാപനങ്ങള്‍ മാത്രം
ന്യൂഡല്‍ഹി: ഇന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ കേരളത്തിന്‌ പ്രഖ്യാപനങ്ങള്‍ മാത്രമെന്നാണ്‌ പൊതുവെയുള്ള അഭിപ്രായം. കേരളത്തിന്‌ ആശ്വസിക്കാന്‍ രണ്ട്‌ മെമു സര്‍വീസുകള്‍ മാത്രം. എന്നാല്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന നിര്‍ദേശങ്ങളൊന്നും തുടങ്ങിയിട്ടില്ല.

അതുപോലെ ചെറിയ തോതിലാണെങ്കിലും യാത്രാനിരക്ക്‌ വര്‍ധിപ്പിച്ചതും സാധാരണക്കാരെ വെട്ടിലാക്കും. ഡല്‍ഹിയില്‍ നിന്നടക്കം ഉത്തരേന്ത്യയില്‍ നിന്ന്‌ നാട്ടിലേക്ക്‌ യാത്രചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക്‌ വന്‍ തോതില്‍ നിരക്ക്‌ വര്‍ധനവ്‌ അനുഭവപ്പെടും. കൂടാതെ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിച്ചതും പ്രതിക്ഷേധത്തിന്‌ ഇടയാക്കി.
റെയില്‍വെ ബജറ്റ്‌: കേരളത്തിന്‌ പ്രഖ്യാപനങ്ങള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക