Image

ജഗതിയുടെ അപകടം: പത്തോളം സിനിമകള്‍ മുടങ്ങി

Published on 14 March, 2012
ജഗതിയുടെ അപകടം: പത്തോളം സിനിമകള്‍ മുടങ്ങി
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ കാര്‍ അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമകള്‍ പ്രതസന്ധിയിലായി.

ചിത്രീകരണം നടക്കുന്ന പത്തിലധികം ചിത്രങ്ങളില്‍ പ്രധാന വേഷത്തിലാണ്‌ ജഗതി അഭിനയിക്കുന്നത്‌. ലെനിന്‍ രാജേന്ദ്രന്റെ `ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ ജഗതിക്ക്‌ ഗുരുതര പരുക്കേറ്റത്‌. ജഗതിയില്ലാതെ ഇടവപ്പാതി ചിത്രീകരിക്കാന്‍ വിഷമമുണെ്‌ടന്ന്‌ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. എം. പത്മകുമാറിന്റെ `തിരുവമ്പാടി തമ്പാന്‍' ആണ്‌ ജഗതി അപകടത്തിലാകുന്നതിന്‌ മുമ്പ്‌ അവസാനമായി അഭിനയിച്ച ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണം തൊണ്ണൂറു ശതമാനം പൂര്‍ത്തിയായതാണ്‌. ആറോളം സമാന്തര സിനിമകളിലും ജഗതി പ്രധാന വേഷമിടുന്നുണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ചയാണ്‌ തമ്പി ആന്റണിയുടെ പറദീസയുടെ സെറ്റില്‍ നിന്ന്‌ ജഗതി ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ മാറിയത്‌.

ഇതിനിടെ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലമെച്ചപ്പെടുന്ന സാഹചര്യത്തില്‍ വെന്റിലേറ്റര്‍ ക്രമേണ മാറ്റാന്‍ കഴിയുമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക