Image

മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി ഭൂമി വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മാര്‍പാപ്പയ്‌ക്ക്‌ കത്ത്‌

Published on 30 December, 2017
 മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി ഭൂമി വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മാര്‍പാപ്പയ്‌ക്ക്‌ കത്ത്‌

തിരുവനന്തപുരം: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മാര്‍പാപ്പയ്‌ക്ക്‌ ഒരു വിഭാഗം വിശ്വാസികള്‍ കത്തയച്ചു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാണ്‌ ആവശ്യം.

കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നുവെന്നും ആരോപണമുണ്ട്‌. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലാണ്‌ കത്തയച്ചത്‌.

നേരത്തെ ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ വീഴ്‌ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട്‌ പോപ്പിന്‌ അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെയാണ്‌ ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്‌. ബാങ്കുകളില്‍നിന്ന്‌ വായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കുന്നതിന്‌ നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്‌ക്ക്‌ വലിയ നഷ്ടമുണ്ടായെന്ന്‌ ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. 
Join WhatsApp News
JOHNY 2017-12-30 20:41:02
രാജ്യത്തെ നീതിന്യായ വ്യവസ്ഥ പൂജ്യം മലബാർ സഭക്ക് ബാധകമല്ല എന്നുണ്ടോ ? മെത്രാൻമാരും  അച്ചന്മാരും സ്ഥലം വിറ്റോ കമ്മീഷൻ കൈപ്പറ്റിയോ എന്നത് അവരുടെ കാര്യം. പക്ഷെ കാക്കനാട്ട് ഭാരതമാതാ കോളേജിന്റെ അടുത്ത് കിടക്കുന്ന സ്ഥലം പോലെ നാല്പതോളം കണ്ണായ സ്ഥലങ്ങൾ മാർക്കറ്റ് വിലയുടെ പത്തിൽ ഒന്ന് പോലും ആധാരത്തിൽ കാണിക്കാതെ വിറ്റു. എല്ലാത്തിലും ഒപ്പിട്ടിരിക്കുന്ന ശ്രീ ജോർജ് ആലഞ്ചേരി ഒരു സാദാരണക്കാരൻ അല്ല. പോപ് വരെ ആകേണ്ട വ്യക്തി (ആവില്ല അത് വേറെ കാര്യം). ഇതിനെതിരെ കേസ്സു കൊടുക്കേണ്ടത് കേരളത്തിലെ പോലീസിൽ അല്ലെങ്കിൽ കോടതിയിൽ അല്ലെ ? പോപ്പിന് പരാതി കൊടുത്തു അല്മായർ കാത്തിരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക