Image

കസബ വിമര്‍ശനം: നടി പാര്‍വതി പരാതി നല്‍കി

Published on 26 December, 2017
കസബ വിമര്‍ശനം: നടി  പാര്‍വതി പരാതി നല്‍കി


മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്‌ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച്‌ നടി പാര്‍വതി പോലീസിന്‌ പരാതി നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച്‌ അവര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ സൈബര്‍ പൊലീസ്‌ അന്വേഷണം തുടങ്ങി. ഫിലിം ഫെസ്റ്റിനിടെ കസബ സിനിമയെ കുറിച്ച്‌ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന്‌ ട്രോളുകളും മോശം പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത്‌ വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക്‌ മാറിയതിനാലാണ്‌ പരാതി നല്‍കുന്നതെന്നും പാര്‍വതി വ്യക്തമാക്കി.

മമ്മൂട്ടി സിനിമ 'കസബ'യെക്കുറിച്ചുള്ള പരാമര്‍ശത്തിന്‌ ശേഷമാണ്‌ നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്‌. ഐഎഫ്‌എഫ്‌കെ വേദിയില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ്‌ പാര്‍വതിക്ക്‌ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്‌. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ്‌ പാര്‍വതി സിനിമയെ കുറിച്ച്‌ പറഞ്ഞത്‌. ആദ്യം സിനിമയുടെ പേര്‌ പറഞ്ഞില്ലെങ്കിലും പിന്നീട്‌ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ്‌ പേര്‌ പറഞ്ഞത്‌. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന്‌ തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കസബയെ വിമര്‍ശിച്ചതിന്‌ നടി പാര്‍വതിക്കെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിന്‌ പിന്നില്‍ തങ്ങളല്ലന്ന്‌ മമ്മൂട്ടി ഫാന്‍സ്‌ അസോസിയഷന്‍ വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
Boby Varghese 2017-12-26 16:44:17
This girl threw garbage at Mammooty. When others tried to answer back, she gets upset and complained to the police. She must be above criticism.
വിദ്യാധരൻ 2017-12-27 23:11:21
പിടക്കോഴി കൂവി തുടങ്ങിലോകമെങ്ങും   
കുക്കുടം പ്രാണനായി ഓടിടുന്നു 
വയാഗ്ര ദൂരെ വലിച്ചെറിഞ്ഞു ആണു-
ങ്ങൾ നയാഗ്രയിലേക്കൊടിടുന്നു
 ഇല്ല നൃത്തം ആടില്ല പാർവതി ഇനിമേലിൽ 
ശിവനുവേണ്ടി ഭക്തന്മാരെ 
ആർജ്ജിച്ചു കഴിഞ്ഞു ശിവ ശക്തിയവൾ 
ഓടുക പ്രാണാനായി നമ്മൾ 
വേണെങ്കിൽ മമ്മൂട്ടിയേം വിളിച്ചോളൂ 

ഒരു ചുഴലികാറ്റുപോലെ പെണ്ണുങ്ങൾ 
കടപുഴക്കുന്നധികാര സിംഹാസനങ്ങൾ 
ഹോളിവുഡിലടിച്ചാ കാറ്റ് 
വാർത്ത ലോകത്തെ കുറുക്കന്മാരെ ഇളക്കി
അടിച്ചത് കോൺഗ്രസ്സിൽ, സെനറ്റിൽ ആ-
ലബാമയിലടിച്ചു വീഴ്ത്തി പീഡേന്ദ്രനെ  
തല്ലിത്തകർത്തു പല വമ്പന്മാരെയും 
ചുറ്റി കറങ്ങുന്നു വൈറ്റ് ഹൗസിൽ 
കാമദേവനിൽ കണ്ണു വച്ച് 
സൂക്ഷിക്കണം ഏവരും 
കാലം മാറുകയാണ് 
പെണ്ണുങ്ങൾ ഒന്നാകെ ഇളകിയിരിക്കുന്നു 
നയം മാറ്റുക, മമ്മൂട്ടിയും മോഹൻലാലും 
ദിലീപും നമ്മളും 
നമ്മൾക്ക് ഒന്നിച്ചു മാനസാന്തരപ്പെട്ട് 
നല്ല കുട്ടികളായി ജീവിക്കാം 
ജനുവരി ഒന്നാം തിയതി തുടങ്ങി 
സ്ത്രീകൾ അവർ അമ്മമാരല്ലേ
പെങ്ങന്മാരല്ലേ, പെൺമക്കളല്ലേ 
ജീവനുള്ള മനുഷ്യരല്ലേ 
കണ്ണുകൾ ദോഷം ചെയ്യുന്നങ്കിൽ 
അത് ചുഴിഞ്ഞു കടലിലെറിയാൻ 
പറഞ്ഞ യേശുദേവന്  സ്തുതി 
(ജനിച്ച രണ്ടാം ദിവസം തന്നെ 
യേശു അങ്ങനെ പറയണമെങ്കിൽ 
ഈ ലോകം ധർമ്മത്തിന്റെ പിടിയിൽ തീർച്ച)
ഡോ.ശശിധരൻ 2017-12-27 19:41:14

ടെലിവിഷൻ ചാനലായ കൈരളിയുടെ പുറത്തു ചെമന്ന ചായവും അകത്തു പച്ച ചായവും ചാർത്തി അതിനകത്തു അധികാരത്തിന്റെയും ,പദവിയുടെയും ,സമ്പത്തിന്റെയും കെട്ടിവെപ്പുകളുടെയും ,കൃത്രിമലോകങ്ങളുടെയും അകത്തളങ്ങളിൽ അടയിരിന്നു കേരളത്തിലെ സിനിമ  മേഖലയെയും രാഷ്ട്രീയ മേഖലയെയും  മാധ്യമ മേഖലയെയും നിയന്ത്രിക്കുന്ന മമ്മുട്ടി മാധ്യമ ധർമ്മമെന്നതിന്റെ പൊരുളുകൾക്കു നിരക്കാത്ത ചെയ്തികളിൽ മുഴുകുന്നുവെന്നതിൽ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് കസബ എന്ന സിനിമയിൽ തന്റെ മകളുടെ പ്രായമുള്ള ഒരു പോലീസ് ഓഫീസറുടെ അരയിലെ ബെൽറ്റിൽ പിടിച്ചുനിന്റെയൊക്കെ ആർത്തവചക്രം നിറുത്താൻ എനിക്ക് ഒരൊറ്റ നിമിഷം മതിയെന്നഅത്യന്തം അധമമായ ഒരു സംഭാഷണം ചെയ്യുന്നത് .സ്ത്രീത്വത്തിനും , മാതൃത്വത്തിനും അപമാനമായ ഇത്തരത്തിലുള്ള സരളമല്ലാത്ത സംഭാഷണം  ചെയ്ത് , സിനിമ കാണാൻ വരുന്ന ചില അധമന്മാരുടെ (പെറുക്കികളുടെ )കൈയടികളും നീണ്ട വിസിലുകളുടെയും ആരവത്തിൽ താനൊരു വലിയ സംഭവമാണെന്ന് കരുതി സ്വന്തം സ്വത്വബോധം നഷ്ടപ്പെട്ട നടൻ കേരളത്തിന് തന്നെ അപമാനമാണ് .ഇതു ചോദ്യം ചെയ്തതിനാണ് നടി പാർവതിയെ ക്രൂശിക്കുന്നതു തന്നെ.വയസ്സനായ  മമ്മുട്ടിയെന്ന നടനെ പത്രണ്ടു് അടി ഉയരമുള്ള  ഒരു യുവതാരമാക്കാൻ ശ്രമിക്കുന്ന യുവ സംവിധായകനോട്‌ സഹതാപം മാത്രം.

ആവിഷ്‌കാര സ്വാതന്ത്ര്യമാണ് സിനിമയെന്ന സത്യം തർക്കമറ്റതാണ് .പക്ഷെ ഓരോ സിനിമയും ഒരു രാജ്യത്തിന്റെ , രാഷ്ട്രത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സാംസ്‌കാരിക പ്രമേയത്തിന്റെ  അംശമാണെന്നു നാം പലപ്പോഴും മനഃപൂർവം മറന്ന് പോകുന്നു.തന്റെ എഴുത്തിലൂടെ,സംവാദത്തിലൂടെ സമൂഹത്തിൽ സരള സ്നേഹം പ്രകാശിപ്പിക്കുമ്പോൾ ,

നേരിൽ കാണാത്ത അനേകായിരങ്ങളുമായുള്ള  സ്നേഹബന്ധം സംസ്ഥാപനം ചെയ്യുമ്പോഴാണ് ഒരു വ്യക്തിയുടെ യഥാർത്ഥ പ്രശസ്തി പ്രയോജ്യമാകുന്നതെന്നു മനസ്സിലാകുന്നവനാണ് പ്രവീണൻ.പാർവതിയോടു പൂർണമായും യോജിക്കുന്നു.

(ഡോ.ശശിധരൻ )


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക