Image

ക്രിസ്തുമസ്സ് വെറും ജന്മദിനം മാത്രമല്ല (എഴുതാപ്പുറങ്ങള്‍-11: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 23 December, 2017
ക്രിസ്തുമസ്സ് വെറും ജന്മദിനം മാത്രമല്ല (എഴുതാപ്പുറങ്ങള്‍-11: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
എന്നും പുതുവസ്ത്രവും, ആഗ്രഹിയ്ക്കുന്ന വിഭവങ്ങളും, സുഖ സൗകര്യങ്ങളും ഓരോരുത്തര്‍ക്കും ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ ആഘോഷങ്ങള്‍ക്കെന്താണ് പ്രത്യേകത ? ഓണവും, വിഷുവും, ക്രിസ്തുമസ്സും ഈസ്റ്ററും, ഈദും എല്ലാവര്‍ഷവും വന്നുപോകുന്നു. എല്ലാ പതിവുക ളിലും മാറ്റം പ്രതീക്ഷിയ്ക്കുന്ന പുതുതലമുറയില്‍, എല്ലാ വര്‍ഷവും മുടങ്ങാതെ വരുന്ന ഈ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രാധാന്യം?

കുളിര്‍ മഞ്ഞിന്റെ ആലിംഗനത്തില്‍ പുഷ്പിണികളാകുന്ന മരങ്ങള്‍, പരസ്പരം സ്‌നേഹിച്ചും, ചുംബിച്ചും, ഉണ്ണിമാങ്ങകള്‍ക്കു ജന്മമേകുന്ന മാംപൂക്കള്‍, മഞ്ഞിന്റെ കുളിരില്‍ കുളിച്ച് ഈറനണിഞ്ഞു കൈകൂപ്പി ധ്യാനിച്ച് നില്‍ക്കുന്ന വൃക്ഷലതാതികള്‍, കുന്നുകള്‍ക്കു മീതെ പാലഭിഷേകം ചെയ്യുന്ന മൂടല്‍ മഞ്ഞു, മഞ്ഞിന്റെ പുതപ്പില്‍ നുഴഞ്ഞു കയറുന്ന സന്ധ്യ, കുളിരിന്റെ കൈകള്‍ തട്ടിമാറ്റി കണ്ണുതുറന്നെഴുനേല്‍ക്കാന്‍ മടികാണിയ്ക്കുന്ന പുലര്‍ക്കാലം, പലവര്‍ണ്ണ കാന്തി തുളുമ്പുന്ന നക്ഷത്ര വിളക്കുകള്‍, പള്ളിമണികള്‍, ഇടവഴികള്‍ തോറും സാഹോദര്യം പകര്‍ന്നു ക്രിസ്തുദേവന് സ്തുതി പാടി നടന്നു നീങ്ങുന്ന ക്രിസ്തുമസ്സ് കരോള്‍, അലങ്കരിച്ച് ഒരുക്കുന്ന പുല്‍കുടിലുകള്‍, സമ്മാനങ്ങള്‍ നല്‍കി കുഞ്ഞുങ്ങളെ പൊട്ടിചിരിപ്പിയ്ക്കാനെത്തുന്ന ക്രിസ്തുമസ്സ് അപ്പുപ്പന്‍, ഡിസംബര്‍ എന്ന് കേട്ടാല്‍ ജാതി മതഭേദമന്യേ എല്ലാവരിലും ഓടി വരുന്ന കുളിരേകുന്ന ഓര്‍മ്മകള്‍, അലങ്കാരങ്ങളും, അലങ്കരിയ്ക്കപ്പെടുന്ന ക്രിസ്തീയ ദേവാലയങ്ങളും, പുതുവസ്ത്രങ്ങളും, പലഹാരങ്ങളും, ഉണ്ണിയേശുവിനായി പുല്കുടിലും, നക്ഷത്ര വിളക്കുമായി ഓരോ ക്രിസ്തീയ കുടുംബങ്ങളും തന്റെ കര്‍ത്താവിന്റെ തിരുജന്മത്തിനായി ഒരുങ്ങുന്നു.

ഇവിടെ പുല്‍കുടിലും, നക്ഷത്ര വിളക്കും, അലങ്കാരങ്ങളും കൊണ്ട് ആഘോഷിച്ചു വരുന്ന ക്രിസ്തുദേവന്റെ പിറന്നാള്‍ എന്നതിലുപരി സൗഹാര്‍ദ്ദം, മനുഷ്യത്വം, ദയ, കരുണ, ബന്ധങ്ങള്‍, കൂട്ടായ്മ എന്നീ ആശങ്ങളെ ഭ്രാന്തമായ തലമുറയെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നായിരിയ്ക്കണം ക്രിസ്തുമസ്സ് ആഘോഷം. ഇന്ന്, ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയും ലോകത്തെ നോക്കി കാണുന്നത് മനസ്സിലാക്കുന്നത് തന്റെ മാതാപിതാക്കളിലൂടെയോ, പ്രകൃതിയിലുടെയോ അനുഭവങ്ങളിലൂടെയോ അല്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഇതില്‍ നിന്നുമെല്ലാം പുതിയ തലമുറയെ അകറ്റി നിര്‍ത്തി അവരെ വേറെയൊരു കോകത്തിലെത്തിയ്ക്കുന്നു. ഇലക്ട്രോണിക് ലോകത്തിനു പൂര്‍ണ്ണമായും അടിമപ്പെട്ടു സ്വന്തമെന്ത്, ബന്ധമെന്ത്, സ്‌നേഹമെന്ത്, വിദ്വേഷമെന്ത് എന്നെല്ലാം തിരിച്ചറിഞ്ഞു സാമാന്യബുദ്ധി വികസിപ്പിച്ചെടുക്കാനല്ല അവര്‍ സമയം കണ്ടെത്തുന്നത്. ക്രിയാത്മകമായി വിനിയോഗിയ്‌ക്കേണ്ട സമയങ്ങള്‍ ഈ അടിമപ്പെടലില്‍ പ്രത്യേകിച്ചും മൊബയില്‍ ഫോണില്‍ ചെലവഴിയ്ക്കുന്നു. ഈ ഒരവസ്ഥ നക്ഷത്രവിളക്കോ, മറ്റ് അലങ്കാരങ്ങളോ ഇല്ലാതെ വെറും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും, ചിത്രങ്ങളിലും മാത്രമായി ആഘോഷങ്ങള്‍ മാറുന്ന സ്ഥിതിവിശേഷത്തിലെത്തിയ്ക്കുന്നു. മനുഷ്യന്‍ സാമൂഹിക ജീവിയാണ്. പരസ്പര ബന്ധങ്ങളും, സൗഹൃദവും വേണം. എന്നാല്‍ ഈ അടിമപ്പെടല്‍ താനും തന്റെ മൊബയില്‍ ഫോണും എന്ന ഒരു സ്ഥിതിവിശേഷത്തില്‍ മനുഷ്യനെ എത്തിച്ചിരിയ്ക്കുകയാണ്. അതിനാല്‍ വീട്ടിലെ എല്ലാ അംഗങ്ങളെയും പ്രത്യേകിച്ചും കുട്ടികളെ ഈ ആഘോഷവേളയിലും, പ്രാര്‍ത്ഥനയിലും, ഒരുക്കങ്ങളിലും പങ്കെടുപ്പിച്ച് അവരെയും ഒരു സമൂഹ ജീവിയാക്കി മാറ്റാന്‍ ഈ ക്രിസ്തുമസ്സ് വിനിയോഗിയ്ക്കു,

ബൈബിളില്‍ പറഞ്ഞിരിയ്ക്കുന്ന പല വചനങ്ങളും ഈ ഉദ്ദേശശുദ്ധിയെ വെളിപ്പെടുത്തുന്നു, അതായത് ബൈബിളില്‍ പറഞ്ഞു " ഏത് അളവുകൊണ്ട് നാം അലക്കുന്നുവോ ആ അളവുകൊണ്ടു തന്നെ നമുക്കും അളക്കപ്പെടും (മത്താ 7-12 ) ഇത് മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് നേരെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അവന്‍ സ്വയം ചിന്തിയ്ക്കുന്നതിനാണ് എഴുതപ്പെട്ടത്. വേറൊന്നു "സുഖലോലുപന്‍ ദരിദ്രനായി തീരും (സുഭാ 21/17) എളുപ്പമാര്‍ഗ്ഗത്തില്‍ പണമുണ്ടാക്കി, കഠിനാദ്ധ്വാനം ചെയ്യാതെ സുഖിയ്ക്കുന്നവരെ ചിന്തിപ്പിയ്ക്കാനുള്ളതാണ് ഈ വരികള്‍, മറ്റൊന്നു "നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിയ്ക്കുക നിന്റെ പദ്ധതികള്‍ ഫലമണിയും (സുഭാ 16.3 )". നിഷ്കാമ കര്‍മ്മത്തില്‍ മനസ്സിരുത്തി സ്വാര്‍ത്ഥമോഹം വെടിയുന്നതിനായി എന്നും ഈ വരികള്‍ തുടരും. ഇതുകൂടാതെ "ദയ സ്വര്‍ണ്ണത്തെക്കാളും വെള്ളിയേക്കാളും വിലമതിയ്ക്കുന്നതാണ് (സുഭാ 20/1)" , "നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാകുന്നു (യാക്കോ 5/16) ഇത്തരം ഒരുപാട് വചനങ്ങള്‍ നിത്യഹരിതമായി എന്നും മനുഷ്യന് മറുചിന്ത നല്‍കുന്നവയാണ് ക്രിസ്തുമതം എന്ന് മാത്രമല്ല ഹിന്ദുമതത്തിലായാലും, ഇസ്ലാം മതത്തിലായാലും അതാത് മതവിശ്വാസങ്ങളില്‍ മുക്കി കാലഹരണപ്പെടാത്ത കുറെ ജീവിത തത്വങ്ങളെ വരും തലമുറയ്ക്ക് പ്രയോജനപ്പെടും വിധം ബൈബിളിലുടെയും ഗീതയിലുടെയും ഖുറാനിലൂടെയും അതിന്റെ മൂല്യം ഏതു കാലഘട്ടത്തിലും കുറയാത്തതായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ദിനചര്യയില്‍ നിന്നും വിട്ട് ഒരു മാറ്റത്തിന് ആഘോഷം എന്നതിലുപരി ഇവയുടെ ഒരു പുനരവലോകനം കൂടി ആകണം ഓരോ ആഘോഷവും.
ഒരു നിമിഷത്തില്‍ കാല്‍ ചുവട്ടില്‍ ഞെരിഞ്ഞു തീരുന്ന ഒരു ഉറുമ്പിന്റെ ജീവനോളം വിലമതിയ്ക്കാത്തതാണ് ഇന്ന് മനുഷ്യന്റെ ജീവന്‍. എന്നിട്ടും പണമെന്ന വ്യാമോഹത്തിനു പുറകെ രാപ്പകലില്ലാതെ, ഊണില്ലാതെ, ഉറക്കമില്ലാതെ, വിശ്രമമില്ലാതെ അലയുകയാണ് മനുഷ്യന്‍. ആര്‍ക്കു, എന്തിനു, എന്നൊന്നും ഓര്‍ക്കാന്‍ അവനു സമയം അനുവദിയ്ക്കുന്നില്ല. സ്വര്‍ണ്ണ പാത്രത്തില്‍ നിറയെ മൃഷ്ടാന്നവും, വിശ്രമിയ്ക്കാന്‍ തണുപ്പും ചൂടും ഒന്നും ബാധിയ്ക്കാത്ത മുറികളും. പട്ടുമെത്തയും ഉണ്ടായിട്ടും വിശ്രമിയ്ക്കാന്‍ കഴിയാതെ അതിമോഹത്താല്‍ ഞെരിപിരി കൊള്ളുന്നു മനുഷ്യന്‍.
മനുഷ്യത്വമെന്ന വികാരത്തിന് ഒരു കമ്പോളത്തിലും വിലമതിയ്ക്കാത്ത കാലഘട്ടം. ഇവിടെ ഇന്ന് കയ്യേറിയിരിയ്ക്കുന്ന വികാരം സ്വാര്‍ത്ഥത മാത്രമാണ്, മാതാപിതാക്കളെന്നോ, കൂടപിറപ്പുകളെന്നോ, ബന്ധുക്കളെന്നോ, അയല്‍ക്കാരെന്നോ ഒരു വാക്കിനും, പ്രയോഗത്തിനും പ്രാധാന്യമില്ലാത്ത എന്റെ,, എന്നെ എന്നീ ചിന്തകള്‍ മനുഷ്യ മനസ്സിനെ അടക്കി ഭരിയ്ക്കുന്ന കാലം. അധികാരത്തിനും, പണത്തിനും, പേരിനും, സുഖത്തിനും വേണ്ടി പരസ്പരം വെട്ടിനുറുക്കാന്‍, പിച്ചിച്ചീന്താന്‍ മടികാണിയ്ക്കാത്ത കാലഘട്ടം. പ്രായപൂര്‍ത്തിവരാത്ത കുട്ടികള്‍ വരെ കൊലപാതകികളും, മോഷ്ടാക്കളും കുറ്റക്കാരും ആയി പിടിയ്ക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഇന്ന് വിരളമല്ല. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് പുതിയ തലമുറ ഇന്നുള്ളതിനേക്കാള്‍ മനുഷ്യത്വം നഷ്ടപ്പെട്ടാണ് വളര്‍ന്നുവരുന്നത് എന്നതാണ്. ഇവിടെയാണ് കൃസ്തുമസ്സിന്റെ പ്രസക്തി. ലോകത്തിന്റെ പാപം മുഴുവന്‍ കഴുകി കളയാന്‍ കാല്‍വരി കുന്നില്‍ വച്ച് കുരിശ്ശ മരണം വരിച്ച ദൈവപുത്രന്റെ ജന്മദിനം. അതിന്റെ വിശുദ്ധിയോടെ ആഘോഷിക്കുമ്പോള്‍ നന്മയുടെ പ്രകാശം ഈ ലോകത്തില്‍ നിറയും. തിന്മകളുടെ അന്ധകാരം മാഞ്ഞു പോകും. ഈ കൃസ്തുമസ് വെറും ഒരു ദിവസത്തെ ആഘോഷമായി കണക്കാക്കാതെ ഈ ലോകത്തിനു വേണ്ടി ബലിയായി വന്ന ദൈവ പുത്രന്റെ ജന്മദിനമാണ് എന്ന് മനസ്സിലാക്കി പുണ്യങ്ങള്‍ പുലരുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ മനുഷ്യന്‍ ഒരുമ്പെടണം.

കാമവെറികൊണ്ട് ഉറഞ്ഞു തുള്ളുന്ന പുരുഷ കോമരങ്ങള്‍ തന്റെ കലിയിറക്കാന്‍ അമ്മയെന്നോ പെങ്ങളെന്നോ ഓര്‍ക്കാതെ സ്ത്രീകളുടെ സ്വാഭിമാനം നഷ്ടപ്പെടുത്തി ജീവനെടുത്തത് വെറുമൊരു വാഴപിണ്ടിയുടെ ലാഘവത്താല്‍ വലിച്ചെറിയുന്നു. എന്നിട്ടും ദാഹം ശമിയ്ക്കാത്തവരുടെ കയ്യില്‍, കാമമെന്തെന്നറിയാന്‍ പോലും വളര്‍ച്ചയാകാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ ഇവിടെ ഞെരിഞ്ഞമരുന്നു. വിശപ്പിനുള്ള ഭക്ഷണത്തിനല്ല, പെട്ടെന്ന് പണമുണ്ടാക്കാനും, മയക്കുമരുന്നെന്ന മായിക ലോകത്തേയ്ക്കെത്തുന്നതിനും വേണ്ടി കൊള്ളയും കൊലപാതകങ്ങളും നടത്താന്‍ ഒരു മടിയുമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ അവര്‍ക്ക് ആവശ്യത്തിന് ലഹരി പദാര്‍ത്ഥങ്ങളും, മയക്കുമരുന്നും എല്ലു കഷണത്തിനായി കടിപിടി കൂടുന്ന നായ്ക്കളാക്കി മാറ്റി പണം സമ്പാദിച്ച് മതിമറന്നു പൊട്ടിച്ചിരിയ്ക്കുന്ന സാത്താന്‍മാര്‍ ഇതാണ് ഇന്നത്തെ ലോകം. ഇതില്‍ നിന്നും ഒരു മോചനം മനുഷ്യരാശിക്ക് ആവശ്യമാണ്. ദൈവീകമായ ചിന്തകള്‍, ദൈവ വചനങ്ങള്‍ എന്നിവ പുതിയ തലമുറയെ ഉദ്‌ബോധിപ്പിക്കുക. അവരെ സാത്താന്മാര്‍ വഴി തെറ്റിക്കാതെ സൂക്ഷിക്കുക. കരുണയുടെ പ്രകാശം ചൊരിയുന്ന കൈകള്‍ ഉയര്‍ത്തി ദൈവം ആകാശത്ത് നിന്നും നമ്മെ വീക്ഷിക്കുന്നു. ശാന്തിയും സമാധാനവും നമുക്ക് ലഭ്യമാകണമെങ്കില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ സന്മാര്‍ഗത്തിന്റേതാകണം. ആ വഴിയില്‍ നന്മയുടെ പ്രകാശമുണ്ട്. അനുഗ്രഹമുണ്ട്. അവിടെ ദൈവം ഉണ്ട്. നമ്മള്‍ അവിടെ സുരക്ഷിതരായിരിക്കും.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ""ക്രിസ്തുമസ്സ് ആശംസകള്‍''.
Join WhatsApp News
P. R. Girish Nair 2017-12-23 11:32:18
ഈ ക്രിസ്തുമസ്സ് നമുക്ക് വേറിട്ടൊരു അനുഭവമാകട്ടെ. ഇന്ന് മാത്രമല്ല എന്നും ഉണ്ണിശോ നമ്മുടെ ഹൃദയത്തിൽ പിറക്കട്ടെ. ബത് ലേഹം നമ്മുടെ ഇടയിൽ തന്നെയാണ്. നമ്മുടെ സമൂഹത്തിലാണ്. നമ്മുടെ കുടുംബത്തിലാണ്. ബത് ലേഹമിലെ കാലിതൊഴുത്ത്‌ വേദനയുടെയും, സഹനങ്ങളുടെയും, ഒറ്റപെടുത്തലിന്റ്റെയും, അനാഥത്യത്തിന്റെയും നൊമ്പരം പേറുന്നവന്റെയും ഇടമാണ്. അതിനാൽ സ്വാർത്ഥതയുടെയും, സമ്പത്തിന്റെയും മണിമാളികയിൽ നിന്ന് ഇറങ്ങി, വേദനയുടെയും, ഇല്ലായ്മയുടെയും, നൊമ്പരം പേറുന്ന മനുഷ്യജൻമങ്ങളുടെ പുല്കൂടുകളിലേക്കു ഇറങ്ങിപുറപ്പെടാം. അവരുടെ സ്വപ്നങ്ങളെ നമ്മുടെ ഹൃദയത്തോട് ചേർത്തുവെയ്ക്കാം. അപ്പോൾ നമുക്ക് രക്ഷകനെ കാണാം. മാലാഖസംഘത്തിന്റെ ദൂത് കേൾക്കാം.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

ഈമലയാളിയുടെ എല്ലാ വായനക്കാർക്കും എല്ലാ പ്രവർത്തകർക്കും തിരുപിറവിയുടെയും, പുതുവത്സരത്തിന്റെയും മംഗളം ആശംസിക്കുന്നു.  ശ്രിമതി ജ്യോതിലക്ഷ്മിയെ ഉണ്ണീശോ
സമൃദ്ധിആയി അനുഗ്രഹിക്കട്ടെ.
വിദ്യാധരൻ 2017-12-23 12:46:48
എത്രയോ പാവന പ്രേമസ്വരൂപിക -
ളെത്തി ലോകത്തെത്തുടച്ചു നന്നാക്കുവാൻ 
നിർദ്ദയവഞ്ചനതൻകുരിശിൽത്തറ-
ച്ചുദ്ധതമർത്ത്യനവരെ ഹിംസിക്കയാൽ 
ചിന്നിപ്പരന്നൊരു ചെന്നിണം ചേർത്തിട്ടു 
മന്നിൽ കളങ്കമിരട്ടിച്ചതെ ഫലം 
എൻചെറുകൈപ്പടത്തേപ്പിനാലിത്തരം
വൻ ചളിയുണ്ടോ മറയുന്നു വല്ലതും!

മണ്ണു പുരട്ടിക്കൊടുത്തു കുരുടൻറെ 
കണ്ണിന് ജീവനരുളിയ ദിവ്യനും, 
എന്തെ കഴിഞ്ഞീല കണ്ണുപൊട്ടാത്തൊരീ-
യന്ധജഗത്തിന് കാഴ്ചയുണ്ടാക്കുവാൻ?
അല്ലെങ്കിലെന്നകത്തുള്ളഴുക്കെങ്കിലും-
തെല്ലൊന്നു കാണുവാൻ വയ്യാത്തതെന്തു മേ ?

ആവട്ടെ ഭൂവന്നു ശുദ്ധമായ് സൃഷ്‌ടിച്ച 
ദേവന്റ തൃപ്പദം  വെച്ചു പൂജിക്കുവാൻ,
എന്മനക്കോവിൽ കഴുകിത്തുടച്ചൊന്നു 
നിർമ്മലമാക്കി വെയ്‌ക്കട്ടെ ഞാനാദ്യമായ് (വിദ്വാൻ പി .ആർ .വാര്യർ )

Truth seeker 2017-12-24 07:42:27
Is it is real Mathulla or someone used his name? Hard to believe the change.
or is he implying, ok there is some truth in your religion, but mine is the best?
see this 2017-12-24 09:34:45

Genealogy of Messiah

I wondered why the New Testament begins with genealogy.  We are cut from the Tree of Adam and grafted to the Tree of Christ in the New Covenant (New Contract) written in the Blood of Christ. The genealogy explains how this process is carried out.

Adam sinned.  His sin was very simple.  Adam and his wife wanted to win knowledge according to the plan of Satan.  He wanted knowledge without any help from God.  He got it and thus lost eternal communion with God.  Abraham tried the same thing.  Although God promised him Isaac, Abraham pleaded with God that it was sufficient if Ishmael lived (Gen 17:17).  Abraham wanted to lift up Ishmael, who was the fruit of his own power and who was born of a slave girl he found when he travelled to Egypt away from the will of God.

The four women Tamar, Rahab and Ruth and Bathsheba, who are all listed in the Genealogy of Jesus, have special significance.  Tamar gave birth to Perez from Judah by incest; a very heinous sin.  Ruth was a Moabite, who are children of Lot through his daughter.  Lot, who was rescued by the intercession of Abraham, drank alcohol when he should have been taking good care of his daughters.  He made his own daughter pregnant and Moab was born.  This sin of incest is beyond any human comprehension. Then comes Rahab, who was a prostitute. Bathsheba was a married woman who would show herself to David very cleverly.  She certainly knew about David.  She did not object David’s advances.  Maybe she wanted some promotions for her husband?  May be for herself?  David coveted his trusting servant’s wife, resulting in Uriah’s murder.

Why are all of these disgusting sinners in the beginning of the New Testament?  When each of these people sinned, God, who is holy, became further separated from humans.  Regardless, God the Father still loved humans.  God does not change.  He did not change His eternal plan of communion with humans.  God the Son, understanding the will of the Father, decided to take all these sins into Himself.  He decided to be born into that ancestry, which had all the disgusting sins humanly possible to commit under the deceit of Satan. When each of these sins were committed, God the Son told his Father, “Dad, I will take these sins into Myself.” Jesus tells the Jews “For I have come from heaven not to do my will but to do the will of Him who sent me” (John 6:38). Jesus takes the heinous sins that are woven throughout the Tree of Adam and grafts them to his own body.

Hence, the dream to Joseph: “Name the child JESUS for He will save His People from their SINS.”

Ninan Mathullah 2017-12-23 13:30:37
We need to learn to respect all religions as all major religions are from God. 'Sanathana Dharma' we can see in all religions. These are different levels of understanding of the invisible. We all get what we deserve in following different religions. At the same time seek the truth in other religions that might lead you to a higher level of understanding. There is no need to be proud that my religion or faith is the best. It is just childish, and God does not view things as we see it. Appreciate the all encompassing view of Jyothylakshmy instead of the childish, I am better view of several here. 'Wish all readers here, 'Merry Christmas and a wonderful and prosperous New Year ahead'.
andrew 2017-12-24 14:10:12

Son of god? How can he be son of David? Is David a god too?

Jesus' genealogy is given in two places : Matthew 1 and Luke 3:23-38. Matthew traces the genealogy from Jesus to Abraham. Luke traces the genealogy from Jesus to Adam. However, there is good reason to believe that Matthew and Luke are in fact tracing entirely different genealogies. For example, Matthew gives Joseph's father as Jacob (Mat.1:16), while Luke gives Joseph's father as Heli (Luke 3:23). Matthew traces the line through David's son Solomon (Matthew 1:6), while Luke traces the line through David's son Nathan (Luke 3:31). In fact, between David and Jesus, the only names the genealogies have in common are Shealtiel and Zerubbabel (Matthew 1:12Luke 3:27). 
These differences are evidence of several errors like this in the Bible. The Jewish were meticulous record keepers, especially in regard to genealogies. It is inconceivable that Matthew and Luke could build two entirely contradictory genealogies of the same lineage. Again, from David through Jesus, the genealogies are completely different. Even the reference to Shealtiel and Zerubbabel likely refer to different individuals of the same names. Matthew gives Shealtiel's father as Jeconiah while Luke gives Shealtiel's father as Neri.

Both gospels were rewritten several times to make it fit to the political trends in Christianity. So let us look at the some out of many fallacies they fabricated.

Mathew's genealogy is artificial to prove his 'messianic secret'.Mathew omitted several names to create a formula of 14+14+14. Hebrew uses alphabet as numbers. Davudu[David] is letters; Daleth -4th+Vav-6th+Daleth-4th=14, so Mathew is repeating David 3times to establish his claim that Jesus was born in the clan of David. One becomes part of the genealogy by being begetted or paternal blood relation. So Mathew is admitting the common belief that Jesus was the son of Joseph. In fact 'Codex Vaticanus'; one of the oldest manuscripts kept in Vatican,it is written 'Jesus son of Joseph'.

From the beginning to the end Mathew quotes Old testament several times to prove his claim that Jesus is the fulfillment of Prophecy. Mathew has quoted them wrong and many are unrelated. Many of the incidents seen only in Mathew are pure fabrication & contradicts the other gospels. In fact there is no Prophecy about Jesus in the Hebrew bible.

Nowhere in the bible you can see 'David' or Adam has any blood relation to god. According to Mathew, god is related to David by blood. If Adam is son of god, all humans are sons of god, then why should the only begotten son of god has to come down. Messiah coming as a king is a belief of the Jewish people. Rest of the Hebrews,the Samaritans regarded Messiah as a teacher with no connection to David. If the lineage is through Mary; she would have been a Levitt and not connected to David.

If you try to create a faith based on the gospels, you end up with fallacies one after the other. Mark says nothing about the birth & as per John,Jesus is embodiment of Logos.

Mathew V. Zacharia, NEW YORK 2017-12-27 14:56:16
JyothiLakshmy  Nambiar: " CHRISTMAS ". Your Christmas message has been certainly a blessing to me.  II do wish you a very blessed Christmas and many years of prosperity.
Mathew V. Zacharia, An admirer of your writing from New York.
നിരീശ്വരൻ 2017-12-27 20:04:46
ജ്യോതിലക്ഷ്മി നമ്പ്യാർ കുറച്ചുനാൾ മുൻപ് എഴുതിയ 'മനസ്സുകൾ നന്നായാൽ മതങ്ങൾ അടുക്കുമോ' എന്ന ലേഖനം എഴുതിയപ്പോൾ നൈനാൻ മാത്തുള്ള അതിനെ   വളരെ  കർക്കശമായി വിമർശിച്ചു. നിങ്ങൾക്ക് നിങ്ങളുടെ മതചിന്തകൾക്കപ്പുറം (മാത്തുള്ളയെപ്പോലെ ) ചിന്തിക്കാൻ കഴിയുകയില്ലയെന്നും, നിങ്ങൾ മുല്ല പൂമ്പൊടി ഏറ്റു കിടക്കുന്ന കല്ലാണെന്നും പറഞ്ഞു. ഒരു പക്ഷെ ലോല ഹൃദയായ നിങ്ങളെ അത് വേദനിപ്പിച്ചതുകൊണ്ടാവാം ഇത്തവണ ക്രിസ്തുമസ്സിനെകുറിച്ച് ഒരു ലേഖനം എഴുതാം എന്ന് വിചാരിച്ചത്. ഏതായാലും അത് ഏറ്റു. മാത്തുള്ള അഭിനന്ദനങ്ങളുടെ പുഷ്പ വൃഷ്ടി നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു .  അതുകൂടാതെ അങ്ങ് ന്യുയോർക്കിൽ നിന്ന് ചില ഭക്തന്മാർ അവരുടെ സാക്ഷ്യവും രേഖപ്പെടുത്തിയിരിക്കുന്നു. അവർ ഇന്നുവരെ കേൾക്കാത്ത ഒരു ക്രിസ്തുമസ്സ് സന്ദേശം കേൾക്കുകയും അനുഗ്രഹീതർ ആയിത്തീരുകയും ചെയ്തിരിക്കുന്നു . അതിനു പ്രതിഫലമായി നിങ്ങൾക്ക് ക്ഷേമൈശ്വര്യങ്ങൾ  (പ്രോസ്പരിറ്റി ഗോസ്പൽ) നേരുകയും ചെയ്തിരിക്കുന്നു.  നിങ്ങൾ ഒരു ക്രിസ്തുഭക്തയാണ് എന്ന തോന്നൽ അവർക്ക് ആത്മസംതൃപ്‌തി നല്കുന്നതിനോടൊപ്പം നിങ്ങളെ ഒരു ക്രിസ്ത്യാനി ആക്കി മാറ്റണം എന്ന ദുരുദ്ദേശവും ഇല്ലാതെ ഇല്ല ( ബ്രാഹ്‌മണരെ ക്രിസ്ത്യാനിയാക്കിയ അതെ തന്ത്രം ) അതുകൊണ്ട് അതിൽ ചെന്ന് ചാടരുത് . മതം മനുഷ്യനെ മയക്കുകയും കറക്കുകയും ചെയ്യുന്ന കറുപ്പാണ് .

നിങ്ങൾ ഒരു എഴുത്തുകാരിയെന്ന നിലക്ക് ഈ ചാഞ്ചാട്ടവും നല്ലതല്ല. ഇത് വായിക്കുന്നവരെ കുഴപ്പത്തിലാക്കും.  ആരാണ് നിങ്ങൾ? നമ്പ്യാരോ ക്രിസ്ത്യാനിയോ ? ഇങ്ങനെ ഇരു തോണിയിൽ കാലു ചവിട്ടരുത് . അതല്ല ഇത് ഇഷ്ടമല്ലയെങ്കിൽ സർവ്വ സ്വാതന്ത്യവുമുള്ള നിരീശ്വരത്വത്തിൽ വിശ്വസിക്കുക. അന്ദ്രൂസ്, അന്തപ്പൻ തുടങ്ങിയവർ പരിപൂർണ്ണ സ്വാതന്ത്യം അനുഭവിക്കുന്നവരാണ് .  എല്ലാ മതങ്ങളും അനുശ്വാസിക്കുന്ന  ചിന്താപരമായ സ്വാതന്ത്യം അനുഭവിക്കുന്ന ഇവർ അനന്തമായ ആകാശത്ത് പറന്നു നടക്കുന്ന പറവകൾ ആണ് . അവർ വിതക്കുന്നില്ല കൊയ്യുന്നില്ല നാളെയെക്കുറിച്ചു വിചാരിച്ച് ആയുസ്സിനെ ചെറുതാക്കി കളയുന്നില്ല. ഒരു മതവും ആർക്കും സ്വാതന്ത്യം നൽകില്ല . അത് നിങ്ങളുടെ കാലിലെ ചങ്ങലയുടെ കണ്ണികളെ അടുപ്പിച്ച് കൂടുതൽ ബന്ധിതരാക്കുകയുള്ളു .  കണ്ണുണ്ടങ്കിൽ കാണുക ചെവിയുണ്ടെങ്കിൽ കേൾക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക