Image

ഇന്ത്യന്‍ ലോയേഴ്‌സ്‌ ഫോറം കുവൈറ്റ്‌ ലീഗല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

Published on 13 March, 2012
ഇന്ത്യന്‍ ലോയേഴ്‌സ്‌ ഫോറം കുവൈറ്റ്‌ ലീഗല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു
കുവൈറ്റ്‌: ഇന്ത്യന്‍ ലോയേഴ്‌സ്‌ ഫോറം കുവൈറ്റില്‍ ലീഗല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 16 നു രാവിലെ 10.30ന്‌ അബാസിയ യൂണിറ്റ്‌ ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ത്യന്‍ ലോയേഴ്‌സ്‌ ഫോറം മെംബര്‍മാരും സുഹൃത്തുക്കളും ചേര്‍ന്ന്‌ ലീഗല്‍ സെമിനാര്‍ നടത്തുന്നു.

കുവൈറ്റിലെ പുതിയ തൊഴില്‍ നിയമവും പുതിയ കമ്പനി ഫോര്‍മേഷന്‍ എന്നിവയെക്കുറിച്ച്‌ രാജേഷ്‌ സാഗര്‍, സ്റ്റീഫന്‍ തോമസ്‌ എന്നിവര്‍ അവതരിപ്പിക്കുന്ന സെമിനാറും ചര്‍ച്ചയും നടക്കും.

ഇന്ത്യന്‍ ലോയേഴ്‌സ്‌ ഫോറം ഭാവി പ്രോഗ്രാമുകളെ കുറിച്ച്‌ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ്‌ ബഷീര്‍, വിനോദ്‌ എന്നിവര്‍ വിശദീകരിക്കും.

സെമിനാറിലേയ്‌ക്ക്‌ എല്ലാ ലോയേഴ്‌സ്‌ മെംബര്‍മാരെയും നിയമ ബിരുദ ധാരികളെയും സുഹൃത്തുക്കളെയും സ്വാഗതെ ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ പണിക്കര്‍ 97203939, സുരേഷ്‌ പുളിക്കല്‍ 97260159.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക