Image

ഇന്ത്യന്‍ അഭിഭാഷകന്‍ ബ്രിട്ടീഷ്‌ ജയിലിലേക്കു മയക്കുമരുന്നു കടത്തിയെന്നു കേസ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 13 March, 2012
ഇന്ത്യന്‍ അഭിഭാഷകന്‍ ബ്രിട്ടീഷ്‌ ജയിലിലേക്കു മയക്കുമരുന്നു കടത്തിയെന്നു കേസ്‌
ലണ്‌ടന്‍: ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ജയിലിലെ അന്തേവാസികള്‍ക്ക്‌ മയക്കുമരുന്നും മൊബൈല്‍ ഫോണുകളും എത്തിച്ചുകൊടുത്തെന്നു കേസ്‌. കുറ്റം തെളിയിക്കപ്പെട്ടാല്‍ വര്‍ഷങ്ങളോളം തടവു ശിക്ഷ ലഭിക്കും.

ഋതേഷ്‌ ബ്രഹ്മഭട്ട്‌ എന്ന മുപ്പത്തൊന്നുകാരനാണ്‌ പ്രതി. അഭിഭാഷകന്‍ എന്ന നിലയില്‍ ജയില്‍ സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരങ്ങളിലാണ്‌ മയക്കുമരുന്നും ഫോണുകളും മറ്റും കൈമാറിയതെന്നാണ്‌ ആരോപണം.

സൈസ്‌ 12 ഉള്ള വൈഡ്‌ ഫിറ്റ്‌ ഷൂസിനുള്ളിലാണ്‌ മയക്കുമരുന്ന്‌ ഒളിച്ചു കടത്തിയിരുന്നത്‌. ഒരു ജയിലില്‍ വച്ച്‌ പ്രത്യേക പരിശീലനം ലഭിച്ച നായയാണ്‌ ഇതു കണ്‌ടുപിടിച്ചത്‌. കാനബിയും മ്യൂമ്യൂവും ഷൂസില്‍നിന്നു ലഭിച്ചു. തല്‍ക്കാലം ഇദ്ദേഹത്തിന്റെ സോളിസിറ്റര്‍ പദവി സസ്‌പെന്റ്‌ ചെയ്യപ്പെട്ടിട്ടുണ്‌ട്‌. ഇയാള്‍ക്ക്‌ മറ്റു കൂട്ടാളികള്‍ ഉണ്‌ടോ എന്നും അന്വേഷണം നടത്തിവരുന്നു.
ഇന്ത്യന്‍ അഭിഭാഷകന്‍ ബ്രിട്ടീഷ്‌ ജയിലിലേക്കു മയക്കുമരുന്നു കടത്തിയെന്നു കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക