Image

ആത്മാവിന്റെ തേജസില്‍ ജ്വലിച്ചു ബര്‍മിംഗ്‌ഹാം കണ്‍വന്‍ഷന്‍

സഖറിയ പുത്തന്‍കളം Published on 13 March, 2012
ആത്മാവിന്റെ തേജസില്‍ ജ്വലിച്ചു ബര്‍മിംഗ്‌ഹാം കണ്‍വന്‍ഷന്‍
ബര്‍മിംഗ്‌ഹാം: പരിശുദ്ധ ആത്മാവിന്റെ തേജസില്‍ ആത്മാവില്‍ ജ്വലിച്ചു വിശ്വാസികള്‍ ദൈവിക തീക്ഷണതയാല്‍ വിശ്വാസത്തിന്റെ മഹത്വം പ്രാപ്പിച്ചു രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷനില്‍ പങ്കെടുത്തു. കുട്ടികളടക്കം നാലായിരത്തിലധികം പേര്‍ പങ്കെടുത്തു. രാവിലെ എട്ടിന്‌ കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച കണ്‍വന്‍ഷന്റെ പ്രധാന ഹാള്‍ ഒന്‍പതോടുകൂടി നിറഞ്ഞു കവിഞ്ഞു. സെന്ററിന്‌ വെളിയിലുള്ള പ്രത്യേക ടെന്റില്‍ കുട്ടികളുടെ ധ്യാനവും ആരാധനയും നടന്നു.

ഫാ. സോജി ഓലിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കു മധ്യേ ഫാ. സിറിള്‍ ഇടവന വചന പ്രഘോഷണം നടത്തി. വിശുദ്ധിയില്‍ ജീവിക്കേണ്‌ട ത്തിന്റെ പ്രധ്യാനത്തെ ഫാ സിറിള്‍ ഇടവന വചന പ്രഘോഷണം നടത്തി. സഹനത്തിലൂടെയുള്ള പ്രാര്‍ഥനയില്‍ ജീവിത വിജയം കൈവരിക്കുന്നതിനെപ്പറ്റി ഫാ. വര്‍ഗീസ്‌ കൊന്തുരുത്തിയും യൂറോപ്പിന്റെ നവീകരണത്തിനായി മലയാളി ശുശ്രൂഷകരുടെ കര്‍ത്തവ്യ ബോധ്യങ്ങളെപ്പറ്റി ബ്രദര്‍ സന്തോഷ്‌ കരുമാത്രയും വചന പ്രഘോഷണം നടത്തി.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സാക്ഷ്യ ശുശ്രൂഷകളും വിടുതല്‍ ശുശ്രൂഷകളും രോഗശാന്തി ശുശ്രൂഷകളും നടന്നു. ഫാ. ജോസഫ്‌ കറുകയില്‍ , ഫാ. ജിമ്മി , ഫാ. അല്‍ഫോസ്‌, ഫാ. സാജു , ഫാ. ജോര്‍ജ്‌, ഫാ. ഫിലിപ്പ്‌, ഫാ. മാത്യു, ഫാ, സഖറിയ, ഫാ. സോണി എന്നി വൈദികര്‍ വിവിധ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.

അടുത്ത രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷന്‍ ബഥേല്‍ സെന്ററില്‍ തന്നെയായിരിക്കും. ഓഗസ്റ്റ്‌ രണ്‌ടാം ശനിയാഴ്‌ച്ച ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ കവന്‍ട്രി സ്‌റ്റോണ്‍ലി പാര്‍ക്കിലും നവംബര്‍ രണ്‌ടാം ശനിയാഴ്‌ച്ച ഫാ. സേവ്യര്‍ വട്ടായിലില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ നോട്ടിംഗ്‌ഹാം അരീനയിലും ആയിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ രണ്‌ടാമത്‌ ബ്രാഡ്‌ഫോഡ്‌ കണ്‍വന്‍ഷന്‍ ഈ മാസം 31 ന്‌ ബ്രാഡ്‌ഫോഡില്‍ നടക്കും.
ആത്മാവിന്റെ തേജസില്‍ ജ്വലിച്ചു ബര്‍മിംഗ്‌ഹാം കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക