Image

സുധീര്‍ പണിക്കവീട്ടിലിന്റെ കാവ്യസമാഹാരം പ്രകാശനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 18 December, 2017
സുധീര്‍ പണിക്കവീട്ടിലിന്റെ കാവ്യസമാഹാരം പ്രകാശനം ചെയ്തു
ഉറ്റവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാല്‍ മുഖേനയും എത്തിച്ചുകൊണ്ട് ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അദ്ദേഹത്തിന്റെ അക്ഷരക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം ഡിസംബര്‍ 8 മുതല്‍ ഡിസംബര്‍ 15 2017 തിയ്യതികളിലായി സ്വയം നിര്‍വ്വഹിച്ചു.

പുസ്തകം വായിക്കാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക : സുധീര്‍ പണിക്കവീട്ടില്‍ sudhirpanikkaveetil@gmail.com or editor@emalayalee.com. പുസ്തകത്തിന്റെ വില പത്ത് ഡോളറും തപാല്‍ ചാര്‍ജ് 2 ഡോളര്‍ . 63 സെന്റുമാണ്.

പുസ്തകത്തെക്കുറിച്ച്: കവിമനസ്സില്‍ പലപ്പോഴും മിന്നിമറഞ്ഞുപോയ വികാരങ്ങളുടെ ലളിതമായ കാവ്യാവിഷ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തമായ കവിതകള്‍. ആര്‍ക്കും വായിച്ചാല്‍ മനസ്സിലാകും വിധം രചന നിര്‍വ്വഹിച്ചിട്ടുള്ള ഇതിലെ കവിതകള്‍ ആധുനികതയോട് അകലം പാലിച്ചുകൊണ്ട് കല്പ്പനയുടെ പടവുകളിലൂടെ അനുരാഗലോലരായ് കയറിപോകുന്നു. സത്യവും സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന ഈ കവിതകളിലൂടെ സഹൃദയരായ വായനക്കാരെ ഒന്ന് സഞ്ചരിച്ച് നോക്കുക.
സുധീര്‍ പണിക്കവീട്ടിലിന്റെ കാവ്യസമാഹാരം പ്രകാശനം ചെയ്തു
Join WhatsApp News
ജി . പുത്തൻകുരിശ് 2017-12-18 13:48:12
മനുഷ്യജീതാനുഭവങ്ങളുടെ  പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുത്ത, ശ്രീ സുധീർ പണിക്കവീട്ടിലിന്റെ കവിതകളുടെ കറ്റ കെട്ടാണ് 'അക്ഷരകൊയ്യത്ത്' എന്ന എഴുപത്തിയഞ്ചു കവിതകളുടെ സമാഹാരം.  കവിതയെ കാമിനിയാക്കിയ കവി,  ഉപാസന, കവിയുടെ ഘാതകർ, തുടങ്ങി ആർക്കും വായിച്ചു മനസ്സിലാക്കാവുന്ന മനോഹരവും വ്യത്യസ്തവുമായ  കവിതകളാണ് വായനക്കാർക്കായി കോറിയിട്ടിരിക്കുന്നത് 
'അപ്സരസ്സെ നിന്റ താരുണ്യ തനുവിന്മേൽ, 
അനുരാഗ കവിത ഞാൻ കുറിയ്ക്കുമെല്ലോ' എന്ന 'അഭിലാക്ഷം'  കവിത വായിക്കുമ്പോൾ  , വായനക്കാർ ചിലപ്പോൾ കവിയെ സംശയിക്കാനും ഇടയുണ്ട് . സാരമില്ല;  കവി കാവ്യാംഗനയെ  മനസ്സിൽ ഉപാസിച്ചാണ്  എഴുതുന്നെതെങ്കിലും വായനക്കാരായ കാമുകർ   ഏതെങ്കിലും സിനിമാഗാനത്തിലെ രാഗങ്ങളിൽ ചാലിച്ച് ഗാനാമായി കാമിനിമാർക്കായി മൂളിയെങ്കിൽ അതിൽ അതുഭുതപ്പെടേണ്ടതില്ല .  കാമിനിമാരെയും കവി നിരാശപ്പെടുത്തുന്നില്ല. 'പ്രിയമാനസാ വാ എന്ന കവിത 'കാമിനിമാരുടെ അധരങ്ങളെ ചുവപ്പിച്ച് കടമിഴിക്കോണുകളിൽ സ്വപ്നം വിളയിക്കാൻ പോരുന്നതാണ് .

'താരങ്ങൾ മയങ്ങുന്ന യാമങ്ങൾ നീങ്ങുമ്പോൾ 
കാലൊച്ച കാതോർത്ത് കാത്തിരിക്കും 
ചിരിച്ചുകൊണ്ടവിടുന്നെൻ അധരത്തിൽ മുത്തുവാൻ
അടുക്കുന്ന നിമിഷം ഞാൻ കൊതിച്ചിരിക്കും "   

ഞാൻ ഇങ്ങനെ എഴുതിയെങ്കിലും വായനക്കാരിൽ വിവിധ  ദൈര്‍ഘ്യമുള്ള  വൈകാരിക തരംഗങ്ങൾ   സൃഷ്ടിക്കാൻ കവിക്ക് കഴിയുന്നു എന്നതാണ് അദ്ദേഹത്തിൻറെ വിജയം 

മനുഷ്യജീവിതത്തിന്റെ വിവിധ ജീവിത തലങ്ങളിൽ നിന്നും ഭാവങ്ങളിൽ നിന്നും കൊയ്തെടുത്ത 'അക്ഷരകൊയ്ത്തെന്ന' അദ്ദേഹത്തിൻറെ കവിതകൾ  വായിച്ചപ്പോൾ 'കന്നിക്കൊയ്ത്ത് ' എന്ന ശ്രീ വൈലോപ്പിള്ളിയുടെ ഒരു കവിതാശകലം ഓർത്ത്പോയി 

"പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി
ചിന്നിയ കതിര്‍ ചുറ്റും കിടക്കെ

മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍
ഗ്രാമജീവിതകഥാ നാടകഭൂവില്‍

കെട്ടിയ മുടി കച്ചയാല്‍ മൂടി
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി (2)

വെറ്റില ചവച്ചുന്മദമോളം
വെട്ടിടും അരിവാളുകളേന്തി

ഒന്നിച്ചാനമ്ര മെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ (2)

നല്‍പുലര്‍കാലപാടല വാനില്‍
ശുഭ്രമേഘ പരമ്പര പോലെ (2)

ആകെ നേര്‍വഴി പാലിപ്പിനാരും
ആനപോലെ കടന്നു കൊയ്യല്ലേ (2)

താഴ്ത്തിക്കൊയ്യുവിന്‍ തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തി തള്ളൊല്ലേ നെല്ലു പൊന്നാണേ

തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവയ്കലാ നീ കൊച്ചുപെണ്ണെ (2)"

മലയാള കവിതയ്ക്ക് മുതൽകൂട്ടായ ഈ കവിതകളെ കൊയ്ത് കറ്റകെട്ടാക്കി   മെതിച്ചു അതിലെ കതിരുകളിലെ മണികൾ എടുത്ത് വായനക്കാർ  ദീപനം ചെയ്യുകിൽ അത് മനസ്സിന്  സുഖം നല്കുമെന്നതിൽ തർക്കമില്ല .  ശ്രീ സുധീർ പണിക്കവീട്ടിലിന് എല്ലാവിധ ആശംസകളും
James Mathew, Chicago 2017-12-18 18:38:02
ശ്രീ പുത്തെന്കുരിസിന്റെ കമന്റ് വായിച്ചപ്പോൾ  പ്രത്യേകിച്ച് അപ്സരസ്സ്എ നിന്റെ താരുണ്യതനുവിൻമേൽ അനുരാഗ കവിത ഞാൻ കുറിയ്ക്കുമല്ലോ. എന്ന വരി എന്നെയും മോഹിപ്പിക്കുന്നു. പുസ്തകം വാങ്ങിച്ച്കളയാം അല്ലെ? അനുരാഗ കവിതകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്.
naradan 2017-12-18 20:00:29

സുദീര്‍ മാഷേ അഭിനന്ദനം അഭിനന്ദനം

പഷേ തന്നെ തന്നെഇങ്ങനെ ഇങ്ങനെ കൊയിതാല്‍ പോരാല്ലോ

നാട്ടില്‍ അല്ലായിരുന്നോ?അച്ചുമാമന്‍ അവിടെ ഉണ്ടായിരുന്നു

അദേഹത്തിന് കോപ്പി കൊടുത്തു തുടങ്ങണം ആയിരുന്നു

വായ്ക്കകൂടി വേണ്ടഎഴുതി കൊടുക്കുന്നത് പോലെ

അങ്ങേര്‍ പറഞ്ഞേനെ

നമുക്ക് അടിച്ചു പൊളിക്കണം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ എല്ലാ ടൌണിലും കവിതാസമാഹാരം പ്രകാസനം ചെയ്യിക്കണം

വേണമെങ്കില്‍ ഒരു പദയാത്ര തന്നെ നടത്തണം

ഇവിടെ നമുക്ക് സാഹിത്യത്തിന്‍ തലസ്ഥാനം അയ ഹൂസ്ടനില്‍ തുടങ്ങി,

ഡാല്ലാസ്മയാമി ഒര്ലണ്ടോ,പിലെടെള്‍ഫിയ,വാഷിങ്ങ്ടോന്‍,newyork newjersy ചിക്കാഗോ എല്ലായിടത്തും പ്രകാസനം 30-50 different places.

Then grand party in വിചാരവേദി ചിക്കന്‍ ബിരിയാണി,മസാലദോശ ,തട്ടുകട അടിച്ചു പൊളിക്കണംമാഷെ അടിച്ചു പൊളിക്കണം

തന്നെ ഉള്ള പ്രകാസന കൊയിത്ത് അങ്ങ് തിരിസൂര്‍ .

കുഞ്ഞാപ്പു സാര്‍ ഇതിനു മുന്‍ കൈ എടുക്കണം  

- നാരദന്‍ (blauvelt13@yahoo.com)
വിദ്യാധരൻ 2017-12-18 21:10:19
ആനയില്ല അമ്പാരിയില്ല 
കൊട്ടില്ല കുരവയില്ല
നിലവിളക്കില്ല 
തിരികൊളുത്താൻ 
കവിവര്യരില്ല.
ഫോട്ടോ ഫ്‌ളാഷിന്റെ 
മിന്നും പ്രകാശമില്ല 
കാശുകൊടുത്തു 
പൊന്നാട, പ്ലാക്കുകൾ 
പൗര സ്വീകരണം 
വാങ്ങുന്നോരീ കാലത്ത് 
എന്താണ് ഓടണമെന്നില്ല നീ കാലത്തി-
നെതിരെ നീന്തുവാൻ 
കാരണം ചൊല്ലുമോ ?
സ്വന്തമായി പുസത്ക-
പ്രകാശനം ചെയ്യുന്ന-
ബുദ്ധിയില്ലാത്തവർ 
ഹാ ! ഇന്നുമുണ്ടോ?
സാരമില്ല നാടോടുമ്പോൾ 
നടുവെ ഓടണമെന്നില്ല 
എന്തോ വ്യത്യസ്തനാണു നീ  
ഒരുപക്ഷെ അതു നിന്റ 
വിനയമാവാം ?
ഓർക്കുന്നു ആശാൻ 
പറഞ്ഞോരാ വരികൾ ഞാൻ 
"നെഞ്ചാളും  വിനയമോടെന്ന്യെ "
പൗരഷത്താൽ കണികാണില്ല 
കൊഞ്ചൽ തേൻ മൊഴിമണി 
നിത്യകന്യകയുടെ 
ദ്യുതിയെന്ന സത്യം.
കാണണം ഞങ്ങൾക്കാ-
സ്വദിക്കണം നിൻ 
കവന വൈഭവം,
ആയതാൽ ഇറക്കിവിടുമോ 
ഇടയ്ക്കിടെ ഈ -മലയാളിയിൽ 
ആ സുന്ദരാംഗിയെ 
 

കല്പ്ന 2017-12-18 23:16:24

അനുരാഗ ഗാനം പോലെ,
അഴകിന്റെ അല പോലെ,
ആരു നീ, ആരു നീ, ദേവതേ..

മലരമ്പന്‍ വളര്‍ത്തുന്ന മന്ദാര വനികയില്‍
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതക മാണിക്യ മണിയാണോ...

പൂമണി മാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്ക്ക് വന്നൊരു പൂവാണോ
കനിവോലുമീശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ?



നല്ലതു വരട്ടെ കവി നിങ്ങൾക്ക് . നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങൾ.


Ninan Mathullah 2017-12-18 22:13:05
Congratulations and best wishes Sudhir. As a published author, I can understand the effort behind this work. If you had spent your time in useless activities or after pleasure you would not be able to publish a book like this. In that respect I salute the 'karmayogi' in you for this accomplishment. Once again best wishes.
നാാമമേള 2017-12-19 00:11:22
naradan, revathy, andrew
ര-കാര മയ നാമങ്ങളേ
ഈമലയാളിയിൽ നിങ്ങളില്ലായിരുന്നെങ്കിൽ
എത്ര ബോറായിരുന്നേനേ...
Jyothylakshmy Nambiar, Thayyur 2017-12-19 03:57:05
അഭിനന്ദനങ്ങൾ. വായനയുടെ കരകാണാ കയത്തിൽ നീന്തി സ്വായത്തമാക്കിയ അറിവിന്റെ നുറുങ്ങുകൾ ഈ ഒരു പുസ്തകത്തിൽ ഒതുക്കിനിത്താതെ ഇനിയും പല രചനകളായി, വരും തലമുറയ്ക്ക് സമ്മാനിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കട്ടെ. 
Sunil Madhavan 2017-12-19 06:03:12
Congratulation  Brother !!!  lot of time ,effort and hard work behind in getting the book published . Big Salute
P R Girish Nair 2017-12-19 06:15:34
I have read a lot of your articles and poems. I know well how good a writer you are. It is a great achievement. You have worked hard for this day. Your patience and determination has paid for publishing this book as “Kavya Samaharam”. Your ethics have helped you to reach this place.          My best wishes for your future endeavors.
സുധീർ പണിക്കവീട്ടിൽ 2017-12-19 12:47:24
ഫോണിലൂടെയും ഇ മലയാളി കമന്റ് കോളത്തിലൂടെയും എനിക്ക് ആശംസകൾ നേർന്ന എല്ലാ
നല്ല മനസ്സുകൾക്കും എന്റെ വിനീതമായ പ്രണാമം. നന്ദി,
നന്ദി...സ്നേഹപുരസ്സരം സുധീർ പണിക്കവീട്ടിൽ
andrew 2017-12-19 13:30:09

Inspiration is not divine. When the writer's experience & knowledge mate with imagination in the inner chambers of solitude beautiful works of literature attain embodiment.

Sri.Sudhir has given us a museum of classical incarnations of imagination in his great collection of Malayalam Kavithakal- AKSHARAKOITH. 75 Beautiful Kavithakal. We know he composed them not for fame, it is his inner flow like the song of the birds.

It is natural, inherently; it is the song of the silent lover in him. Like a passionate lover, he has dedicated his poems at the feet of the goddess of literature.

Your humility, love of Nature and humanity is the foundation of your success.

Congratulation and best wishes and wishing for more......

Abdul punnayurkulam 2017-12-19 22:12:10
Dear Sudhir,
Received your book. i read many of them. It's easy to read; I enjoyed it. it's education and empower the readers. I admire for your time, effort and talent.
It's a gift for readers.
Thank you
Abdul
Sudheer (Lalu) 2017-12-20 02:09:57
I applaud the publication of your wonderful creation.
Actually i am very proud of you by seeing it. 
Let me congratulate you also appreciate you . 

May GOD bless you to deliver more and more such creations
to the entire world of readers like us.

Wishing you all the best of luck and expect more creations from you.

Thank you very much
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക