Image

ഇന്ത്യന്‍ ബാഗേജ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ നടപടികള്‍

Published on 13 March, 2012
ഇന്ത്യന്‍ ബാഗേജ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ നടപടികള്‍
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ചെന്നിറങ്ങുന്ന ഇന്ത്യന്‍ വംശജരുള്‍പ്പെടെയുള്ള,വിദേശ സന്ദര്‍ശകരെ, ബാധിക്കുന്ന ബാഗേജ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

ഈയിടെ, നാട്ടിലെത്തുന്ന യാത്രക്കാരെ, ബാഗേജ് നിയമങ്ങളുടെ പേരില്‍ വലയ്ക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച്, ഒട്ടേറെ പരാതികള്‍ മലയാളികള്‍ അടക്കം ഉള്ളവരില്‍ നിന്നും ഉയര്‍ന്നിരുന്നു.

ഫെഡറേഷന്‍ ഓഫ് മലയാളി അസോസ്സിയേഷന്‍സ് ഓഫ് അമേരിക്കയുടെ ജനറല്‍ സെക്രട്ടറിയും, വാഷിംഗ്ടണ്‍ ആസ്ഥാനമായിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസ്സിയേഷന്‍സിന്റെ പ്രസിഡന്റുമായ, ബിനോയി തോമസ്, ഈ വിഷയം കേന്ദ്രമന്ത്രി വയലാര്‍ രവി, നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫ് എന്നിവരുമായും, ആന്റോ ആന്റണി എം. പി, രാജു എബ്രഹാം എം.എല്‍.എ. എന്നിവരുമായും ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ആന്റോ ആന്റണി എം.പി., ഭാരത സര്‍ക്കാരിന്റെ, ധനകാര്യ വകുപ്പിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യൂവിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ ബാഗേജ് നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കാനുള്ള നടപടികള്‍ക്ക് ശ്രമങ്ങള്‍ ആരംഭിക്കും. 2006, ജൂണ്‍ 30-നാണ് ഈ നിയമ ത്തിന് ഏറ്റവും പുതിയ മാറ്റം (amendment) ഉണ്ടായത്. പുരുഷ യാത്രക്കാരന് പതിനായിരം രൂപയും, സ്ത്രീ യാത്രക്കാര്‍ക്ക് ഇരുപതിനായിരം രൂപയ്ക്കുള്ള സ്വര്‍ണ്ണം മാത്രമേ ബാംഗേജില്‍ കൊണ്ടുവരാന്‍ പറ്റൂ എന്ന വ്യവസ്ഥ, സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വിലവെച്ച് അശാസ്ത്രീയമാണെന്ന് ആന്റോ ആന്റണി പ്രതികരിച്ചു.

റാന്നി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജു എബ്രഹാം എം.എല്‍.എ. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കു ന്നതാണെന്ന് ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ് പറഞ്ഞു. കേരള ഗവണ്‍മെന്റിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധ ഇട വിഷയത്തില്‍ നേടുവാനും, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇന്ത്യാ ഗവണ്‍മെന്റിന്റെയും, പ്രത്യേകിച്ച് ധനകാര്യ വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാനും തന്റെ നടപടികള്‍ ഉതുകുമെന്ന് രാജു എബ്രഹാം എം.എല്‍.എ പ്രതീക്ഷിക്കുന്നു. അതുപോലെ ധനകാര്യ വകുപ്പിന്റെ സബ് കമ്മിറ്റിയിലുള്ള കേരളത്തില്‍ നിന്നുള്ള പാര്‍ല മെന്റംഗങ്ങളുമായും, രാജു എബ്രഹാമും, ബിനോയി തോമസും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ബാഗേജ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ നടപടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക