Image

കടലിന്റെ മാറില്‍ കലയുടെ അമൃതം ചാര്‍ത്തി ഫോമാ യുവജനോത്സവം

Published on 13 March, 2012
കടലിന്റെ മാറില്‍ കലയുടെ അമൃതം ചാര്‍ത്തി ഫോമാ യുവജനോത്സവം
ഫോമാ ക്രൂസ്‌ലൈന്‍ കണ്‍വെന്‍ഷനോടൊപ്പം വിവിധ കലാമത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ യുവജനോത്സവം നടത്തുവാന്‍ ഭരണസമിതി തീരുമാനിച്ചു. ജനകീയ ഇനങ്ങളായ ഡാന്‍സ്‌, പാട്ട്‌, മിസ്‌ ഫോമ, ബെസ്റ്റ്‌ കപ്പിള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്‌ ഉത്സവപ്രതീതി നല്‍കുന്നവയായിരിക്കും.

കണ്‍വെന്‍ഷന്‍ നടക്കുന്ന ഓഗസ്റ്റ്‌ ഒന്നുമുതല്‍ ആറുവരെയുള്ള തീയതികളില്‍ കാര്‍ണിവല്‍ ഗ്ലോറി എന്ന പടുകൂറ്റന്‍ കപ്പലിന്റെ വര്‍ണ്ണ മനോഹരവും ആഢംഭരബഹുലവുമായ ഓഡിറ്റോറിയത്തില്‍ കലാപ്രതിഭകള്‍ തങ്ങളുടെ മാറ്റുരയ്‌ക്കും. ആഴക്കടലിന്റെ അമ്പരപ്പിനെ പുളകംകൊള്ളിക്കുന്ന പ്രസ്‌തുത മത്സരങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്‌ത്‌ വിജയികളെ നിശ്ചയിക്കുന്നതിന്‌ പ്രഗത്ഭരും നിഷ്‌പക്ഷമതികളുമായ ജഡ്‌ജിംഗ്‌ പാനല്‍ തയാറായിക്കഴിഞ്ഞു.

കടലോളങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാനും കടല്‍കാറ്റിനൊപ്പം സംഗീതം ആലപിക്കുവാനും ലഭിക്കുന്ന ഈ അസുലഭ അവസരത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ കലാപ്രതിഭകളേയും ഫോമ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30-നകം പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. മത്സരാര്‍ത്ഥികള്‍ കണ്‍വെന്‍ഷന്‍ ക്രൂസില്‍ പങ്കെടുക്കുന്നവരായിരിക്കണം.

കലാമത്സരത്തിന്റെ ഒരുക്കങ്ങള്‍ പരിചയസമ്പന്നരായ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു. വിശദവിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

തോമസ്‌ ജോസ്‌ (കണ്‍വീനര്‍) 443 722 3845, ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866).
കടലിന്റെ മാറില്‍ കലയുടെ അമൃതം ചാര്‍ത്തി ഫോമാ യുവജനോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക