Image

അമേരിക്കന്‍ മലയാളിയുടെ കേസില്‍ സരിതയുടെ ശിക്ഷ ശരി വച്ചു

Published on 14 December, 2017
അമേരിക്കന്‍ മലയാളിയുടെ കേസില്‍ സരിതയുടെ ശിക്ഷ ശരി വച്ചു
പത്തനംതിട്ട: സോളാര്‍ തട്ടിപ്പില്‍ ന്യു യോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള ബാബുരാജ് നല്‍കിയ കേസില്‍പ്രതി സരിത എസ് നായരുടെ അപ്പീല്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി.
പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്ക്ക് എതിരെയായിരുന്നു അപ്പീല്‍.
കേസില്‍ സരിതയ്ക്കും, ബിജു രാധാകൃഷ്ണനും മജിസ്‌ട്രേറ്റ് കോടതി മൂന്നു വര്‍ഷവും, മൂന്നു മാസവും തടവും 1.2 കോടി രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്.

സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍ നിന്ന് 1.19 കോടി തട്ടിയെടുത്തുവെന്നാണ് കേസ്.

സോളാര്‍ കേസിലെ ഏറ്റവും വലിയ തുകയുടെ തട്ടിപ്പും ശിക്ഷിച്ച ആദ്യ കേസുമാണിത്.

2013-ലാണ് തുടക്കം. സൗരോര്‍ജ പ്ലാന്റ് ഏജന്‍സിക്കായിപര്യസം കണ്ടാണ് ബാബുരാജ് സരിതയുമായി ബന്ധപ്പെടുന്നത്. കമ്പനി റീജയണല്‍ ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിതയും സി ഇ ഒ ഡോ. ആര്‍ ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും ബാബുരാജിനെ സമീപിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വ്യാജ കത്തും കാണിച്ച് വിശ്വാസ്യതയാര്‍ജിച്ചാണ് പണം തട്ടിയത്. ബാബുരാജിനെ കമ്പനിയുടെ ചെയര്‍മാനാക്കാമെന്നും മകന് ജോലി നല്‍കാമെന്നും പറഞ്ഞാണ്തുക തട്ടിയെടുത്തത്.

പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനമനുസരിച്ച് വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 14ന് ബാബുരാജ് അന്നത്തെ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്്ണന് പരാതി നല്‍കി. പിന്നീട് ക്രൈംബ്രാഞ്ച് കേസെ ഏറ്റെടുത്തു. കേസില്‍ ഒന്നാംപ്രതി ബിജു രാധകൃഷ്ണനും രണ്ടാം പ്രതി സരിതയുമാണ്.വഞ്ചന, പണം തിരിമറി, ആള്‍മാറാട്ടം നടത്തി വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ ഈ കുറ്റങ്ങള്‍ക്കാണ് 2015 ജൂണ്‍ 18നാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും ശിക്ഷിച്ചത്.

മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡ് കൃത്രിമമായി ഉണ്ടാക്കിയ തമ്പാനൂരിലെ ഡിടിപി സെന്ററിലെ ഫോറന്‍സിക് തെളിവുകളും പ്രതികള്‍ക്ക് എതിരായിരുന്നു. പാരമ്പര്യേതേര ഊര്‍ജ മന്ത്രാലയം ഡയറക്ടറടുടെ മൊഴിയും രേഖപ്പെടുത്തി.
പ്രതിഭാഗംവാദങ്ങള്‍ തള്ളി ജില്ലാ സെഷന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സി ഈപ്പന്‍ ഹാജരായി.

ഇതിനെതിരെ അപ്പീല്‍ സാധ്യത വിരളമെന്നാണു വിദ്ഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക