image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ലാബ് ടെസ്റ്റ് (പോള്‍ ചാക്കോ)

SAHITHYAM 13-Dec-2017
SAHITHYAM 13-Dec-2017
Share
ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ഓരോരോ ടെസ്റ്റുകള്‍ ഇങ്ങനെ മുടങ്ങാത് നടത്തിക്കൊണ്ടേ ഇരിക്കണം.......
ബീ. പി. ഒരു വഴിക്ക്...
കൊളസ്‌ട്രോള്‍ അങ്ങ് കൊമ്പത്ത്,
ഡയബറ്റിക്ക്‌സ് വേറെ ഒരു വഴിക്ക്...
തൈറോയിഡ്...
ലിസ്റ്റ് അങ്ങനെ പോകും. എല്ലാം കൂടി സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ വല്യ പാടാ. അല്ലെങ്കില്‍ നാലുനേരവും പച്ചവെള്ളം മാത്രം കുടിച്ചു ജീവിക്കണം. കൂടെ പച്ചിലയും തിന്നാം. ഒരുമാതിരി ആടുജീവിതം!
സമയാസമയം ഓയില്‍ ചേഞ്ചും ചെക്കപ്പും ഒക്കെ നടത്തി വീലും ചെക്ക് ചെയ്ത് ബ്രേക്കും മാറിയാല്‍ വണ്ടി കുറെ ഓടും.
എനിക്കന്ന്! നാല്പുത് കഴിഞ്ഞേ ഉള്ളു പക്ഷെ എല്ലാ വര്ഷുവും ചെയ്യാറുള്ള ലാബ് വര്ക്ക് ചെയ്യാന്‍ ഡോക്ടര്‍ വീണ്ടും കുറിച്ചുതന്നു.
ഇനി ചെയ്യേണ്ടത് ആ കുറിപ്പുമായ് ലബോറട്ടറിയില്‍ എത്തുക എന്ന കര്ത്തയവ്യമാണ്.
ലാബില്‍ വിളിച്ച് അറിയാവുന്ന ഭാക്ഷയില്‍ അപ്പോയിന്റ്‌മെന്റ് ഒക്കെ എടുത്തു.
വെറുതെ ചെന്നിട്ട് കാര്യമില്ല. തലേരാത്രി പന്ത്രണ്ട് മണിക്ക് ശേഷം ജലപാനംപാടില്ല. അല്ലെങ്കില്‍ തന്നെ പാതിരാക്ക് ശേഷം എനിക്ക് ജലപാനമില്ല. ഞാന്അങതിന് മുന്‌പേത തന്നെ ഓഫാകും.
*
രാവിലെ പതിവുപോലെ ഞാന്‍ അതിവെളുപ്പിനെ ഏഴ് മണിക്ക് ഉണര്ന്നു ...
ഉണര്ന്നപപ്പഴെ ഭാര്യാജിയുടെ ഓര്മ്മഴപ്പെടുത്തല്‍ വന്നു...
"മനുഷ്യാ നിങ്ങള്ക്ക്മ ലാബ് ടെസ്റ്റ് ഉള്ളതാ.കാപ്പി വന്നിട്ട് കുടിച്ചാ മതി"
തിരുവായ്ക്ക് പണ്ടേ എതിര്വാി ഇല്ലല്ലോ. ഞാനൊന്നും മിണ്ടിയില്ല.
പല്ല് തേച്ചിട്ട് വായില്‍ വന്ന ഉമിനീര്‍ മാത്രം ഇറക്കി ഞാന്‍ ലാബിന്റെ വെയിറ്റിംഗ് റൂമില്‍ ഇരുന്നു. ടെസ്റ്റ് കഴിഞ്ഞാല്‍ അടുത്തുള്ള ഡങ്കിന്‍ ഡോനട്ടില്‍ കയറി കാപ്പിയും ബേഗളും കഴിക്കുന്നത് മനസ്സില്‍ ധ്യാനിച്ചുകൊണ്ട്...
ഡങ്കിന്‍ ഡോനട്ടിലെ കാപ്പിക്കും ബേഗളിനും ഒക്കെ നല്ല വിലയാ. വിലയും ടാക്‌സും കൂടെ കൂട്ടിയാല്‍ അഞ്ചു ഡോളറോളം വരും. എന്റെ ഒരു ദിവസ്സത്തെ ഊണിന്റെി വിലയാ അത്.
രാവിലെഒരു കാപ്പി കുടിക്കാഞ്ഞാല്‍ ഉള്ള വിഷമം!
പാക്കിസ്ഥാനി മെഹബൂബ് ആണ് റിസപ്പ്ഷണിസ്റ്റ്. ഏതെടുത്താലും ഒരു ഡോളറിന് കിട്ടുന്ന കടയിലെ ജോലിക്കാരന്‍ കൂടിയാണ് അദേഹം. ഞാന്‍ മേല്പ്പ്‌റഞ്ഞ കടയിലെ ഒരു സ്ഥിരം സന്ദര്ശ്കന്‍ ആകയാല്‍ അങ്ങേര് എന്നെ പെട്ടെന്ന്! തിരിച്ചറിഞ്ഞു.
നേരത്തെ വന്ന്! വെയിറ്റ് ചെയ്യുന്ന ആളുകളെ അവഗണിച്ചുകൊണ്ട് മെഹബൂബ് എന്നെ കൈകാട്ടി വിളിച്ചു. സന്തോഷത്തോടെ ഞാന്‍ ഓടിച്ചെന്നു.
മെഹബൂബ് ആവശ്യപ്പെട്ടത് അനുസ്സരിച്ച് ഞാന്‍ ഇന്ഷുണറന്‌സ്ച കാര്ഡ്ക കാണിച്ചു, ഡോക്ടര്‍ എഴുതി തന്ന കുറുപ്പടി കാണിച്ചു.
അയാള്‍ എന്തെല്ലാമോ കമ്പ്യൂട്ടറില്‍ കുത്തിക്കുറിച്ചു.... എന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു...
"താങ്കള്‍ ഏഴാം നമ്പര്‍ മുറിയില്‍ പോയി ഇരിക്കൂ. സമയം ആകുമ്പോള്‍ ടെക്‌നീഷ്യന്‍ വന്ന് കൂട്ടിക്കൊണ്ട് പൊക്കോളും"
അനുസ്സരണ ഉള്ള ഒരു കുഞ്ഞാടിനെ പോലെ ഞാന്‍ ഏഴാം നമ്പര്‍ മുറിയില്‍ പോയിരുന്നു.
കാര്യങ്ങള്‍ പണ്ടത്തെപോലെ അല്ല. എനിക്കിവിടെ ഇരുന്ന്! ഫേസ് ബുക്ക്‌നോക്കാം, വാട്ട്‌സ്ആപ്പ് നോക്കാം...സിനിമാ ലോകത്തെ വാര്ത്തറ വായിക്കാം...
നോര്ത്ത് കൊറിയ എപ്പൊ വേണേലും അമേരിക്കയില്‍ ബോംബിടാം, കാലിഫോര്ണികയയില്‍ തീ പടര്ന്ന്‌ല! പിടിക്കുന്നു, ട്രമ്പ് അര്ത്ഥബമില്ലാത്ത എന്തൊക്കെയോ ട്വീറ്റ് ചെയ്യുന്നു, മോഡി പതിവില്ലാതെ ഇന്ത്യയില്‍ എത്തി, പിറ്റേന്ന്! തന്നെ പെട്രോള്‍ വില മൂന്നര രൂപ കൂടി...അങ്ങനെ ഓരോരോ വാര്ത്ത്കള്‍ ഞാന്‍ വായിച്ചുകൊണ്ടേ ഇരുന്നു.
ഏകദേശം പത്ത് മിനിട്ടായി കാണും...ജെന്നിഫര്‍ എന്ന് പേരുള്ള ഒരു ലാറ്റിനോസ്ത്രീ വന്ന് എന്നെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി
അവര്‍ എന്നെ ഒരു കസ്സേരയില്‍ ഇരുത്തി. എന്നിട്ട് എന്റെ് രക്തംഊറ്റാനുള്ള വീപ്പകളുമായി തിരികെ വന്നു. എല്ലാം കൂടി കണ്ടാല്‌തോാന്നും ന്യൂ യോര്ക്ക് സിറ്റിയില്‍ ഉള്ള എല്ലാര്‍ക്കും കുടിക്കാനുള്ളരക്തം എന്റെന ശരീരത്ത് നിന്നും ഊറ്റി എടുക്കാനുള്ള പുറപ്പാട് ആണെന്ന്!.
ഏഴ് ട്യൂബില്‍ ജെന്നിഫര്‍ രക്തം ഊറ്റി. ഓരോ ട്യൂബ് നിറക്കുമ്പോഴുംഅവരുടെമുഖത്ത് രക്തദാഹം നിറഞ്ഞൊരു സംതൃപ്തി ഞാന്‍ ശ്രദ്ധിച്ചു...ഡ്രാക്കുളയുടെ പെങ്ങളുടെമുഖത്ത് വിന്യസിച്ച അതേ ഭാവരസ്സം.
"ഹാവ് എ ഗുഡ് ഡേ" പറഞ്ഞ് ജെന്നിഫര്‍ കതകടച്ചു പക്ഷെ എനിക്കൊരു സംശയം. ടെസ്റ്റുകള്ക്ക്‌ന വേണ്ടത് എല്ലാം അവരുടെ കൈയില്‍ ഉണ്ടോ?
മൂത്രം?
അമേരിക്കയില്‍ വന്ന നാള്‍ മുതല്‍ എന്ത് ടെസ്റ്റ് നടത്താനും മൂത്രം അവര്ആകവശ്യപ്പെട്ടിരുന്നു. ഒരു മടിയും കൂടാതെ അവര്‍ ചോദിക്കുന്നത്ര ഞാന്‌കൊടടുത്തും പോന്നു...
പക്ഷെ ഇതിപ്പോ...!!!
പരിഭവിച്ചിട്ട് കാര്യമില്ല. മനുഷ്യനല്ലേ. മറന്നതാവും.
ഞാന്‍ തിരികെ വണ്ടിയില്‍ പോയി വെള്ളം കുടിച്ചേച്ച് വച്ചിരുന്ന ഒരു കാലിബോട്ടില്‍ എടുത്തോണ്ട് വന്നു. എന്നിട്ട് യാതൊരു ലുബ്ദും കാണിക്കാതെ സംഭവംനിറച്ച് ജെന്നിഫരുടെ മുറിയുടെ വാതിലില്‍ തട്ടി.
"വാട്ട് ഈസ് ദിസ്"
"മൈ യൂറിന്‍.."
തെൈന്റ തെറ്റ് മനസ്സിലാക്കിയ ജെന്നിഫര്‍ തന്നെ വാരിപ്പുണരുകയും നന്ദികൊണ്ട് പൊതിയുകയും ചെയ്യുന്ന രംഗം ഞാന്‍ മനസ്സില്‍ വിഭാവന ചെയ്തു.അത്‌നിധി കിട്ടിയത് പോലെ മേടിച്ചു സൂക്ഷിക്കും എന്നാണ് ഞാന്‍ കരുതിയത് പക്ഷെഡോക്ടര്‍ തന്ന കുറിപ്പ് ഒന്നുകൂടി വായിച്ചു നോക്കിയിട്ട് അവര്‌നികര്ദാഡക്ഷിണ്യം പറഞ്ഞു
"ഐ ഡോണ്ട് നീഡ് യുവര്‍ യൂറിന്‍ ദിസ് ടൈം"
ഞാന്‍ ഒരു നിമിഷം തരിച്ചുനിന്നു.
മൂത്രം വേണ്ടാന്നോ...അത് നല്ല കളി.
“ചെക്ക് എഗൈന്‍. ഐ ഗിവ് യൂറിന്‍ ഓള്‍ ദി ടൈം”
മുഖം പോലും ഉയര്ത്താ തെ ജെന്നിഫര്‍ പറഞ്ഞു “നോട്ട് ദിസ് ടൈം”
ദുഖിതനായ ഞാന്‍ പരിസ്സരബോധം വീണ്ടെടുത്ത് ചോദിച്ചു..
"സോ...വാട്ട് ഡു ഐ ഡു വിത്ത് ദിസ്?"
അവള്‍ ഒന്ന് പാളി നോക്കിയിട്ട് കതകടച്ചു.
ഒരു കുപ്പി നിറയെ മൂത്രം ഒരു വിദേശീയ സ്ത്രീയുടെ നേരെ നീട്ടി പിടിക്കുകയുംഅവര്‍ അത്‌നിര്ദാ്ക്ഷിണ്യം നിരസ്സിക്കുകയും ചെയ്താലുണ്ടാവുന്നമാനസികാവസ്ഥ!
അത് അനുഭവിച്ചാലേ മനസ്സിലാകൂ
ധവാല്‍ കഷണം: ഈയിടെ ആയി ചോദിച്ചാലും ഞാന്‍ മൂത്രം കൊടുക്കാറില്ലപ
വാഴക്കാ ഉപ്പേരി


"നിങ്ങള് ജോലീന്ന്! വരുമ്പോ ടോപ്പ് ടൊമാറ്റോയില്‍ കയറി കുറെ പച്ച ഏത്തക്ക മേടിക്കണം"

ധടോപ്പ് ടൊമാറ്റോ ഞങ്ങളുടെ വീടിനടുത്തുള്ള പഴ/പച്ചക്കറിയുടെ ആദായ വില്പ്പ്‌ന കേന്ദ്രമാണ്പ

"ഓ പിന്നെന്താ, നീ പറഞ്ഞാ പച്ചയല്ല പഴുത്ത എത്തക്കാ വരെ ഞാന്‍ മേടിക്കും"

"കണ്ടമാനം വിനയം വേണ്ട". അവള്‍ തുടര്ന്നു ...അതില്‍ ഒരു പുശ്ചം തങ്ങി നിന്നിരുന്നു.

"ഡോളറിന് മൂന്ന്! കിട്ടുമെന്ന് അമ്മു ചേച്ചി പറഞ്ഞു.മൂന്ന്! ഡോളറിന്മേടിച്ചോ. നമ്മക്ക് വറക്കാം. അടുത്ത പ്രാവശ്യം മോളെ കാണാന്‍ പോകുമ്പോഅവള്ക്ക് കൊടുക്കാം. ഒരു ദിവസ്സം കൊണ്ടവള്‍ തീര്‌ത്തോ ളും".

"ഓ"

പറഞ്ഞപോലെ മൂന്ന്! ഡോളറിന് പച്ച എത്തക്കയുമായി ഞാന്‍ വീട്ടിലെത്തി.

അവള്ക്ക് വളരെ സന്തോഷം. അവളുടെസന്തോഷം കണ്ടപ്പോ എനിക്കും വെറുതെ മനസ്സ്‌നിറയെ സന്തോഷിക്കാന്‍ തോന്നി. ഞാനും ഉള്ളില്‍ ചിരിച്ചു മറിഞ്ഞു.

ആ ഒരു സന്തോഷത്തിലും ആവേശത്തിലും മൂടിലും ഞാന്‍ വെറുതെ പറഞ്ഞു

"വറക്കാന്‍ ഞാനും കൂടാം. എപ്പഴാന്ന്! പറഞ്ഞാ മതി."

വീണ്ടുവിചാരമില്ലാത്ത എന്റെന ഓരോരോ തീരുമാനങ്ങള്‍! എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല.

എന്റെയ ഓഫര്‍ അവള്‍ സന്തോഷപൂര്വ്വം് സ്വീകരിച്ചു. ന്യൂയോര്ക്കി ലെസമ്മറിലെ ഒടുക്കത്തെ ചൂടില്‍ അടുക്കളയില്‍ നിന്നും ഒരു മോചനം കിട്ടാന്ആഓരാണ് ആഗ്രഹിക്കാത്തത്? ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?

പക്ഷെ അതിന് ശേക്ഷമാണ് അവള്‍ നിബന്ധനകള്‍ ഒന്നൊന്നായി മുന്നോട്ട് വച്ചത്.

1. വറക്കുന്നതിന് മുന്പ് വാഴക്കയുടെ തൊലി കളയണം. ധതൊലി ഇരുന്നാല്‍എന്താകുഴപ്പം എന്ന്! ചോദിക്കാന്‍ അവസ്സരം കിട്ടുന്നതിന് മുന്പ്! അടുത്തനിബന്ധന വന്നുപ

2. തൊലി കളഞ്ഞ വാഴക്ക കഷണങ്ങളായി മുറിക്കണം.

3. മുറിക്കുമ്പോള്‍ ഒരേ ഖനത്തിലും വലിപ്പത്തിലും ഷേപ്പിലും വേണം മുറിക്കാന്‍.

4. മുറിച്ച കഷണങ്ങള്‍ തൊട്ടുതൊട്ട് കിടക്കരുത്.

5. വറക്കാനുള്ള പാത്രം അടുപ്പേല്‍ വക്കുമ്പോള്‍ അടുപ്പിന് മദ്ധ്യത്തില്വാക്കണം, എന്നിട്ട് വേണം തീ കത്തിക്കാന്‍. എന്നാലെ ചൂട് എല്ലായിടത്തുംഒരേപോലെ പടരു.

6. പാത്രം നന്നായി ചൂടായിട്ടേ എണ്ണ ഒഴിക്കാവൂ.

7. എണ്ണ നന്നായി ചൂടായതിന് ശേക്ഷമേ മുറിച്ച വാഴക്കാ ഇടാവൂ

8. മുറിച്ച കഷണം ഓരോന്നായി എണ്ണയില്‍ ഇടണം. എല്ലാം കൂടി ഒരുമിച്ച് വലിച്ചെറിയരുത്.

9. ഒരു ആംഗിളില്‍ നിന്ന്! വേണം കായ് എണ്ണയിലേക്ക് എറിയാന്‍. എണ്ണ തെറിച്ച് വീണ് കൈ പോള്ളാത് ശ്രദ്ധിക്കണം

10. എണ്ണയില്‍ കിടക്കുന്ന കായ് ഇടയ്ക്കിടെ ഇളക്കി കൊടുക്കണം

11. മരത്തടി വച്ചേ ഇളക്കാവൂ. സ്റ്റീല്‍ സ്പൂണ്‍ ഉപയോഗിച്ചാല്‍ ചട്ടിയില്‍ പാട് വീഴും

12. കായ് എണ്ണയില്‍ വീണാല്‍ പിന്നെ തീ കുറച്ചു വക്കണം ധഇല്ലേല്‍ കായ് കരിഞ്ഞു പോകുംപ

13. സമയം നോക്കി നിന്നോണം...ഒന്പലത് മിനിറ്റ്.അപ്പോള്‍ കോരാന്‍ സമയമായി.

14. കോരുമ്പോള്‍ തവിയുടെ അടിഭാഗം ചട്ടിയുടെ അടിയില്‍ മുട്ടരുത്

15. എണ്ണ നന്നായി കുടഞ്ഞു കളയണം.

16. കോരിയിടുന്ന ചട്ടിയില്‍ ഒരു പേപ്പര്‍ ടവല്‍ വക്കണം; എന്നാലെ എണ്ണ ശരിക്കും വാര്ന്ന് ! പോകൂ

17. കോരിയെടുക്കുന്ന വാഴക്കാ ചിപ്പ് പാത്രത്തില്‍ ഇട്ട് ആവി കയറുന്നതിന് മുന്പ്ു അടച്ചു വക്കണം...ഇല്ലേല്‍ ഉപ്പേരി തണുത്ത് പോകും

18. അവസ്സാനത്തെ ട്രിപ്പില്‍ തീ കുറച്ചു വക്കണം

എല്ലാം ഞാന്‍ ഷോര്ട്ട് ഹാന്ഡി്ല്‍ കുറിച്ചെടുത്തു.

സഹായിക്കാം എന്ന് പറയാന്‍ എനിക്ക് തോന്നിയ സമയമേ!

നാട്ടില്‍ നിന്നും പ്ലാസ്റ്റിക്ക് കൂടില്‍ വരുന്ന വാഴക്കാ ചിപ്പ്‌സ്ചവചാവാ മിണുങ്ങുമ്പോള്‍ അതിന് പിന്നില്‍ അഹോരാത്രം പ്രവര്ത്തിപച്ചവരെയുംഅതിന് വേണ്ടി കഷ്ട്ടപ്പെട്ടവരെയും അടുപ്പിന്‍ ചുവട്ടില്‍ നിന്ന്ചൂംടനുഭവിച്ചവരേയും പാത്രത്തില്‍ പോറല്‍ ഏല്ക്കാരതെ ഉപ്പേരി കോരിപാത്രങ്ങളില്‍ നിറച്ചവരെയും നന്ദികെട്ട നാം ഓര്ക്കാപറില്ല.

ധമേല്പ്പിറഞ്ഞത് ശരിക്കും സംഭവകഥ ആണെന്ന്! തര്യപ്പെടുത്താന്‍ എണ്ണയില്‍ തിളയ്ക്കുന്ന വാഴക്കായുടെ പടം താഴെ ചേര്ക്കു്ന്നുപ

ഹോട്ടല്‍ വിജയ, മണിമല!
***********************************************************
“നല്ല പനിയുണ്ട്, കിടക്കണം”.
വായീന്ന് തെര്‌മോ്മീറ്റര്‍ എടുത്ത് ആകാശത്തോട്ട് പൊക്കി പിടിച്ച്‌സൂക്ഷ്മവിശകലം ചെയ്തിട്ട് ഒരു കാലാവസ്ഥാ പ്രവചനക്കാരനെ പോലെ ഡോക്ടര്‍ കരടിപ്രസ്ഥാവിച്ചു.
കക്ഷിയുടെ ശരിക്കുള്ള പേര് ഡോ. ജേക്കബ്‌പെരുബായില്‍. നീട്ടി വളര്ത്തി യ മുടിയും താടിയും പോരാഞ്ഞ് ശരീരം മുഴുവന്രോ മവുമാണ് അദ്ദേഹത്തിന്. അങ്ങനെയാണ് ഡോ. കരടി എന്ന് പേര് വീണത്. സ്വന്തംഇരട്ടപ്പേര് അങ്ങേര്‌ക്കെറിയാമെങ്കിലും അദ്ദേഹം പ്രതികരിക്കാറില്ല, ക്ഷോഭിക്കാറുമില്ല കാരണം വെറും എം.ബി.ബി.എസ് മാത്രമുള്ള ഒരു ഡോക്ടര്ക്ക്മുണിമല എന്ന മഹാപട്ടണത്തില്‍ പ്രാക്ടീസ് ചെയ്യണേല്‍ ഇങ്ങനെ പലതും കണ്ടില്ല, കേട്ടില്ല എന്ന് വക്കണം. ഇല്ലെങ്കില്‍ മോഡിയുടെ കൂടെ ജോലി ചെയ്യുന്നഉദ്യോഗസ്ഥരുടെ അവസ്ഥയാകും...യോഗാസ്സനം!
കരടിയുടെ നിര്‌ദേ ശം എനിക്കങ്ങ് സുഖിച്ചു. സ്വര്ഗ്ഗം കിട്ടിയ വാശി.
അധികം ജനവാസ്സമോ കരണ്ടോ വണ്ടികളുടെ ഹോണടിയോ ബഹളമോ ഒന്നും ഇല്ലാത്തപുലിക്കല്ലിലെ ബോറന്‍ ലൈഫില്‍ നിന്നും രണ്ടു ദിവസ്സത്തേക്കെങ്കില്‍ രണ്ടുദിവസ്സത്തേക്ക് ഒരു വിടുതലാണ് ഈ ആശുപത്രി വാസം. ചേട്ടന്‍ തോമസ് കുഞ്ഞ്കൂട്ടിന്. ഫാനുള്ള മുറി. സുന്ദരികളായ നേഴ്‌സ്മാര്‍, കിടക്കാന്‍ സുഖമുള്ളകട്ടില്‍, വെളുത്ത വിരി. സാമ്പാറും തോരനും പപ്പടോം ഒക്കെ കൂട്ടിയുള്ളവിഭവസമൃദ്ധമായ ഹോട്ടല്‍ ഭക്ഷണം...അങ്ങനെ സംഗതി കുശാല്‍.
സ്കൂളിലും പോകണ്ട. അതൊരു ബോണസ്സാണ്
എന്നേ കട്ടിലേല്‍ പിടിച്ചു കിടത്തിയിട്ട് കരടി ആദ്യം ആത്ജാപിച്ചത് ഒരുകുപ്പി ഗ്ലൂക്കോസ് കേറ്റാനാണ്. അതാണല്ലോ അതിന്റെദ ഒരു ശരി. അതിപ്പോ ബ്ലഡ്ക്യാന്‌സനര്‍ ആയി വന്നാലും വണ്ടി ഇടിച്ചു ചാകാന്‍ കിടന്നാലും ജലദോഷ പനിആയാലും ഒരു കുപ്പി ഗ്ലൂക്കോസ് എങ്കിലും കയറ്റിയിരിക്കണം എന്നത് മെഡിക്കല്അപസോസിയേഷന്‍ തീരുമാനമാണ്. സാധനം ചിലവാകണ്ടേ!
ശരീരത്തിലൂടെതുള്ളിതുള്ളിയായി കയറ്റിവിടുന്ന ഈ ലായനിക്ക് കൈപ്പാണോ മധുരമാണോ പുളിയാണോഎന്നെനിക്കറിയില്ല. ഗ്ലൂക്കോസ് എന്ന് പേരും. നാലഞ്ചു വര്ഷം കഴിയുമ്പോള്ടീമവീല്‍ കേള്ക്കാം അതിലും എം.എസ്.ജിയും ഡി.ഐ.ജിയും എല്‍.പി.ജിയും ഒക്കെഉണ്ടാരുന്നു എന്നും ഗ്ലൂക്കോസ് കേറ്റി നാല്പ്പ ത് പേര് മരിച്ചെന്നുംനൂറിലധികം പേര് അപകടനില തരണം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നുഎന്നും. പ്രതികൂലമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആരോഗ്യമന്ത്രി വി. എം. കോശിക്ക്അസുഖ ബാധിതരെ സന്ദര്ശിാക്കാന്‍ പറ്റിയില്ലത്രേ.
ഗ്ലൂക്കോസ്മുഴുവനായി അങ്ങ് കേറീട്ടില്ല...അപ്പോഴേക്കും ഇതാ ഒരു സിസ്റ്റര്‍! അവര്അവരുടെ വകയായി ഒരു കുത്തിവയ്പ്പ്. പിന്നെ ദേ വേറെ ഒരെണ്ണം (നമ്മുടെ തറയില്പാകപ്പച്ചിയുടെ മകള്‍ സുമ). അവള് വന്നു വാ തുറക്കാന്‍ പറഞ്ഞു...ഞാന്തുമറന്നു. കുരുവി കുഞ്ഞുങ്ങള്ക്ക്ാ ഇര കൊടുക്കുന്ന പോലെ എന്തോ ഒന്ന്വായിലേക്കിട്ടു. അവള് തന്നെ വായില്‍ വെള്ളോം ഒഴിച്ചു. ഞാനതിറക്കി.എന്നിട്ട് കിടന്നോളാന്‍ പറഞ്ഞു; ഞാന്‍ കിടന്നു. അത് ഉറക്ക ഗുളിക ആയിരുന്നു.മിനിട്ടുകള്ക്കു്ള്ളില്‍ ഞാന്‍ നിദ്രാദേവിക്ക് വഴങ്ങിക്കൊടുത്തു.
കാര്‌ന്നോ ന്മാരുടെ ഭാക്ഷയില്‍ പറഞ്ഞാ ആ...നത്തില്‍ വെയില് കേറിയപ്പോഴാണ്ഞാന്‍ ഉണര്ന്ന ത്. ഓള് സുമ...അവള്‍ എന്ത് സാധനമാ എനിക്കിന്നലെ രാത്രികലക്കി തന്നത്? വല്ല ആനമയക്കീം ആണൊ? എന്തായാലും വേണ്ടില്ല, സുഖമായി ഉറങ്ങി.
രാവിലെ ഉണര്ന്നനപ്പോള്‍ നല്ല ഉന്മേഷം! പ്രസരിപ്പ്! ഇന്നലെ പനിച്ചു വിറച്ചുതുള്ളി പിച്ചും പേയുംപറഞ്ഞ ആളാന്ന് പറയുകേ ഇല്ല ഇപ്പൊ എന്നെ കണ്ടാല്‍.
ഞാന്‍ കട്ടിലില്‍ നിന്നും ഇറങ്ങി പരിസരം ഒക്കെ ഒന്ന് വീക്ഷിച്ചു. എന്നെ കണ്ടപ്പോള്‍ സുമ ഓടി വന്നു
“പോളിന് ഇപ്പൊ എങ്ങനെ ഉണ്ട്?പനി മാറിയോ?”
ഇത്തവണ അവള് തെര്‌മോങസ്റ്റാറ്റ് വക്കുന്നതിന് പകരം പുറം കൈയാ എന്റെണനെറ്റിയില്‍ വച്ചത്. അതോടെ എനിക്കുണ്ടാരുന്ന പനി പോയി ദേഹാസ്സകലം കുളിരായി.ഞാന്‍ അനങ്ങാത് നിന്നുകൊടുത്തു. എനിക്കെന്നും പനി വന്നിരുന്നെങ്കില്‍!
റൌണ്ട്‌സിന് വന്നപ്പോ കരടി പറഞ്ഞു വേണേല്‍ വീട്ടില്‍ പൊക്കോളാന്‍. ഞാന്‍ പറഞ്ഞു
“എനിക്കിപ്പഴും അങ്ങട് സുഖമായിട്ടില്ല. ഒരു ദിവസ്സം കൂടി കിടക്കാം”.
അപ്പോഴാണ് എന്റെസ ശരിക്കുള്ള ‘രോഗം’ കരടിക്കും മനസ്സിലായത്. അങ്ങേര് ഒന്ന് പുഞ്ചരിച്ചു പക്ഷെ ഒന്നും മിണ്ടിയില്ല.
************************
വൈകുന്നേരം ഏഴര ആയിക്കാണും. നല്ല വിശപ്പ്. കൈയില്‍ കാല്‍ കാശില്ല.അടുത്തുള്ള ഹോട്ടല്‍ വിജയയില്‍ വറക്കലും പൊരിക്കലും പൊള്ളിക്കലും ഒക്കെഗംഭീരമായി നടക്കുന്നുണ്ട്. ആശൂത്രി മുറിയില്‍ ഇരുന്നാ മതി വെവരങ്ങള്അരറിയാം. നല്ല മണം! ബോണ്ട, എത്തക്കാ അപ്പം, ബോളി, പരിപ്പുവട...അങ്ങനെ കുറെഉണ്ടാവും ഇപ്പൊ കണ്ണാടി അലമാരയില്‍. പല ഷേപ്പില്‍ പല നിറത്തില്‍ പലമൂപ്പില്‍ പിടയ്ക്കുന്ന പലഹാരങ്ങള്‍. എല്ലാം ഓരോന്ന് വച്ച് മേടിച്ച്കഴിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ സ്വന്തം വികാരങ്ങളേയുംഅഭിലാക്ഷങ്ങളേയും പ്രലോഭനങ്ങളേയും കടിഞ്ഞാണിടാന്‍ ഞാന്‍ അഭ്യസിച്ചു.
കൈയില്‍ കാല്‍ കാശില്ല. അത് മറക്കരുത്!!!
നേരം ഏഴര...ഏഴേ മുക്കാല്‍...എട്ട്... തോമസ് കുഞ്ഞിനെ കാണുന്നില്ല.എനിക്കാണെങ്കില്‍ വിശന്നിട്ട് കണ്ണു കാണാനും പറ്റുന്നില്ല...കൊതി ഒരുവശത്ത്. വെള്ളമിറക്കി വയറ് ഏതാണ്ട് നറഞ്ഞ പോലെ. ഇനി കാക്കുന്നതില്അ.ര്ത്ഥളമില്ല...മനസ്സും വയറും ഒരേപോലെ പറഞ്ഞു.
കരടിയേയും സുമയേയുംആശുപത്രിയേയും ഞാന്‍ മറന്നു. കാലുകള്‍ വീശി ഞാന്‍ കട്ടിലില്‍ നിന്നുംഎഴുന്നേറ്റു. രജനികാന്ത് സ്‌റ്റൈലില്‍ ഞാന്‍ ബെഡ് ഷീറ്റ് വലിച്ചെറിഞ്ഞു.എന്നിട്ട് ഹോട്ടല്‍ വിജയ ലക്ഷ്യമാക്കി ഞാന്‍ നടന്നു.
************************
“അവിടെ?”
“ഒരു ബോണ്ടയും ഒരു ബോളീം ഒരു പരിപ്പുവടേം ഒരു പൊറോട്ടയും”.ഞാന്‍ ആര്ത്തിപയോടെ പറഞ്ഞു.
“ങ്ങേ?” അയാള് ഞെട്ടിപ്പോയി.
“കറീം” ഞാന്‍ പറഞ്ഞു.
“എന്ത് കറി...?”
അവിടെ ഞാന്‍ തോറ്റു. മറുപടിയായി എന്ത് പറയണം എന്നറിയാത്ത അവസ്ഥ. ഹോട്ടലില്‍ കോഴിക്കറി കിട്ടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
“ഒരു കോഴി”
അയാള്‍ തിരിഞ്ഞു നിന്നു. ഭക്ഷണം കാണാത് കിടക്കുന്ന ഏതോ തെണ്ടി ആവുമെന്ന് അയാള് കരുതിക്കാണും. ബോണ്ടയുടെ കൂടെ കോഴിക്കറി!!!
എന്നെ പോലെയുള്ള വേസ്റ്റ് ജന്മങ്ങള്‍ അയാള്‍ മുന്പ്ി കണ്ടിട്ടുണ്ടാവും...ചോദിച്ചതെല്ലാം കക്ഷി മുന്പി്ല്‍ നിരത്തി.
മുന്പി്ല്‍ കിട്ടിയതെല്ലാം ഞാന്‍ നിമിഷനേരം കൊണ്ട് അകത്താക്കി. കൊട്ടാരം വിഴുങ്ങുന്ന ഗന്ധര്വകന് കതകുപലക പപ്പടം പോലെ!
വിശപ്പ് അടങ്ങിയപ്പോ ഞാന്‍ പതിയെ എഴുന്നേറ്റു. വില നോക്കാത് ഭക്ഷണംമേടിച്ചു കഴിച്ച മൊയലാളി. എന്നെ ആദരവോടെ കാണുന്ന സപ്ലൈയര്‍. അയാള് ബില്ല്തന്നു. ഏഴു രൂപാ എണ്പിത് പൈസ....
ഞാന്‍ മടിച്ചു മടിച്ച് കൌണ്ടറില്‍ ചെന്ന് ബില്ല് കൊടുത്തു. എന്നിട്ട് പറഞ്ഞു...
“ഞാന്‍ വേവറ ചാക്കോച്ചന്റെി മകനാ. പുളിക്കല്ലില്‍...ഉള്ള...”
“ആണോ?അതിന്?”
“പൈസ ഇപ്പൊ ഇല്ല. ചേട്ടന്‍ വരുമ്പോ തരാം”.വിക്കി വിക്കി ഞാന്‍ പറഞ്ഞു.
“ഏത് ചാക്കോച്ചന്‍...ഏത് ചേട്ടന്‍... ഇതൊക്കെ ഞങ്ങള് കുറെ കണ്ടതാ. പൈസ വക്കടോ. ഇല്ലേല്‍ വെവരമറിയും” കാഷ്യര്‍ ക്ഷുഭിതനായി.
പണം ഇല്ലാത്ത അവസ്ഥയില്‍ ഉഴുന്നാട്ടുന്നവരെ പറ്റിയും വെള്ളം കോരുന്നവരെപറ്റിയും വിറക് വെട്ടി കൊടുക്കുന്നവരെ പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്.എനിക്കാ ഗതി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എന്തുംനേരിടാന്‍ ഞാന്‍ മാനസ്സികമായി തയ്യാറെടുത്ത് കൌണ്ടറിനടുത്ത് ഞാന്‍ നിന്നു.
ആളുകള്‍ വരുന്നു...എന്നേ നോക്കുന്നു...ബില്ലടക്കുന്നു...പോകുന്നു.
“അങ്ങോട്ട് മാറി നിന്നെ...” ക്ഷമ കെട്ടപ്പോള്‍കാഷ്യര്‍ പറഞ്ഞു. ഞാന്‍ അവിടെ കാലിയായി കിടന്ന ഒരു കസേരയില്‍ പോയി ഇരുന്നു..
.
എട്ടര കഴിഞ്ഞപ്പോള്‍ ചേട്ടന്‍ എത്തി. കരടിയുടെ ആശൂത്രീലേക്ക് പോകുന്നവഴിവിജയ ഹോട്ടലിന്റെക വാതില്‍ക്കല്‍ എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ആസനസ്ഥനായിരിക്കുന്ന എന്നെ ചേട്ടന്‍ കണ്ടു.
എന്റെത ഇരിപ്പ് കണ്ട്കാര്യം തിരക്കി. ഞാന്‍ കാര്യം പറഞ്ഞു. ചേട്ടന്‍ കാഷ്യറെ ഊടുപാട് കുറെ തെറിഅങ്ങ് പറഞ്ഞു. ഇവിടെ അച്ചടിക്കാന്‍ കൊള്ളാത്ത തെറികള്‍...കാഷ്യര്ചുാരുളുന്നത് ഞാന്‍ ഇരിക്കുന്നിടത്ത് ഇരുന്ന് കണ്ടു. ആ ചേട്ടന്റെച അനുജനാണ്എന്നറിഞ്ഞിരുന്നെങ്കില്‍ അയാള്‍ അങ്ങനെ ചെയ്യിലാരുന്നു അത്രേ.
കുടുംബത്ത് പിറന്നതിന്റൈ ഓരോരോ ആനുകൂല്യങ്ങള്‍! എന്റെല അപ്പോഴത്തെ ഗമ...അത് നിങ്ങളൊന്ന് കാണണമായിരുന്നു!
വെള്ളമടിയിലെ സ്‌പെല്ലിംഗ് മിസ്‌റ്റേക്ക്

"നിങ്ങള് വെള്ളമടിച്ചിട്ടല്ലേ കിടക്കൂ"
അടുത്തോട്ട് ചേര്ന്നു നിന്ന് മുഖത്തോട്ട് നേരിട്ട് നോക്കിയുള്ള അവളുടെചോദ്യമാണ്. ഞാന്‍ ശരിക്കും പതറി. ഹൃദയമിടിപ്പ് മൂന്നാലഞ്ച് നിമിഷംനിന്നുപോയ പോലെ! ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങനെ ഒക്കെ ചോദിച്ചാല്‍??? ...
ഇവള്ക്കി തെന്ത് പറ്റി. എന്റെ. വെള്ളമടിയെ ഒരിക്കലും ഇവള്‌പ്രോ ത്സാഹിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല ഞാന്‍ വെള്ളം അടിക്കുമ്പോഎല്ലാം ഉടക്കുണ്ടാക്കിയിട്ടുള്ള കക്ഷിയാണ് മുഖത്ത് നോക്കി ചോദിക്കുന്നത്
"നിങ്ങള് വെള്ളമടിച്ചിട്ടല്ലേ കിടക്കൂ" എന്ന്!.
എന്റെി മനസ്സിലും മുഖത്തും സമ്മിശ്രവികാരങ്ങള്‍ അലയടിച്ചു...മറുപടിയായിഎന്ത് പറയണം എന്ന് ഞാന്‍ ആലോചിച്ചു. മുഖത്തെയും ശരീരത്തിലേയും പേശികള്വതലിഞ്ഞു മുറുകി. ഒരു ഉത്തരത്തിന് വേണ്ടി ബ്രെയിന്‍ പലയിടത്ത് തിരഞ്ഞു.
ഇതൊരു ട്രിക്ക് ക്വസ്റ്റ്യന്‍ ആവാം, എന്റെ മനക്കരുത്ത് പരീക്ഷിക്കാന്‍!
ചിലപ്പോള്‍ ഇവള്‍ കഴിഞ്ഞയാഴ്ച്ച പങ്കെടുത്ത ധ്യാനത്തില്പ!റഞ്ഞിട്ടുണ്ടാവും കുടുംബത്തെ കാര്യങ്ങള്‍ നേരാംവണ്ണം നോക്കുന്ന മാന്യനുംസുന്ദരനും പഠിപ്പിസ്റ്റും പരസ്ത്രീവിരോധിയുമായ ഭര്ത്താ്ക്കന്മാരുടെമദ്യപാനത്തെ അവഗണിക്കാന്‍ ഭാര്യ പഠിക്കണം എന്ന് മാത്രമല്ല അവയെ ഇടയ്ക്കിടെപ്രോത്സാഹിപ്പിക്കുകയും വേണം ന്ന്!
എന്താണ് മറുപടിപറയേണ്ടത്....ഞാന്‍ ശങ്കിച്ചു. സര്വ്വ പുണ്യാന്മാരേം ഞാന്‍ മനസ്സില്ധ്യാ നിച്ചു. നൂല്‍ പാലത്തില്‍ കൂടിയുള്ള അഭ്യാസ്സമാണ്...ശരിയായ ഉത്തരംകൊടുത്തില്ലെകില്‍ ഒരു കോടിയാണ് നഷ്ട്ടപ്പെടാന്‍ പോകുനത്. മണിക്കുട്ടിഓടിത്തുടങ്ങി. ഗുരുജി കക്കൂസ്സിലാണ്. പരിപ്പോ ഉരുളക്കിഴങ്ങോ വല്ലതും ആവുംഗുരുജി ഉച്ചക്ക് കൂട്ടിയത്.
എനിക്ക് പെട്ടെന്നൊരു ഒരുത്തരംകിട്ടിയില്ല. അതങ്ങനെ ആണല്ലോ, ആവശ്യം വരുമ്പോ ഒരൊറ്റ പുണ്യാളനും അവൈലബിള്ആ്രിക്കില്ല. എല്ലാം പരിധിക്ക് പുറത്ത്.
ഒടുവില്‍ ആറ്റുകാല്‍ രാധാകൃഷ്ണനെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ പറഞ്ഞു...
"നിന്റെധ ആഗ്രഹം പോലെ...വെള്ളമടിച്ചിട്ടെ ഞാന്‍ കിടക്കൂ "
തലക്ക് സുഖമില്ലാത്ത ഒരാളുടെ മുഖത്തേക്ക് നോക്കുന്ന വിചിത്ര ഭാവത്തില്എാന്നെ തറപ്പിച്ചൊന്ന്! നോക്കിയിട്ട് നെറ്റി ചുളിച്ച് അവള്‍ മുഖം കറപ്പിച്ച്ഖനപ്പിച്ച് പറഞ്ഞു...
"വെള്ളമടിച്ചിട്ട് കിടന്നാ മതി"
ഇതുംപറഞ്ഞ് അവള്‍ പോയി കിടന്ന പുറകെ ഞാന്‍ പലയിടത്തായി ഒളിപ്പിച്ചുവച്ചബ്രാണ്ടി, വിസ്ക്കി, റം, വോഡ്ക്ക എല്ലാം പുറത്തെടുത്തു. വണ്ടിയുടെഡിക്കിയില്‍ വച്ചിരുന്ന ബ്രാണ്ടിക്കുപ്പി ശരിക്കും അടയ്ക്കാത്ത കാരണം പകുതിമുക്കാലും ഡിക്കിയില്‍ തൂവിപ്പോയത് അപ്പഴാ ഞാന്‍ അറിയുന്നത്. ആരോട്പറയാന്‍? ആര് കേള്ക്കാ ന്‍?
കൈയില്‍ കിട്ടിയത് എല്ലാം കൂടി മിക്‌സ്‌ചെയ്ത് ഐസ് ഒക്കെ ചേര്ത്ത് ഞാനൊരു ബ്ലഡി മേരി അങ്ങ് സെറ്റ് അപ്പ് ആക്കി.അതു കണ്ട് ശരിക്കുള്ള മേരി പോലും കരഞ്ഞിട്ടുണ്ടാവും.
അടുക്കളയില്‍ തപ്പി നോക്കിയപ്പോ കണ്ടത് വെറും കുബ്ബൂസും കണ്ണിമാങ്ങാ അച്ചാറും.
ഇത്രേം ഒക്കെ പ്രോത്സാഹിച്ചപ്പോ കാര്യമായി വല്ലതും അടുക്കളേല്‍ കാണുമെന്ന് കരുതിയ ഞാനിപ്പോ ശശിയായി.
സാരമില്ല, എന്നും കിട്ടുന്ന ഒരു സുവര്ണ്ണകവസ്സരം അല്ലല്ലോ ഇത്.
അടിക്കാവുന്ന അത്രേം "വെള്ളം" ഞാനടിച്ചു. എന്നിട്ട് ഫേസ് ബുക്കില്‍ കണ്ടകുറെ ചെറ്റകളുമായ് ഉടക്കി, കുറെ പേരെ മണിമല ലാംഗ്വേജില്‍ തെറി വിളിച്ചു, വേറെ കുറെ അവളുമാരുമായി ചാറ്റ് ആക്കി, കുറെ ആട്ട് കൊണ്ടു, ചിലര്ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്കിആ...ചിലര്‍ പറഞ്ഞു
"പോളേട്ടനെ ഇങ്ങനെ ഒന്നുമല്ല വിചാരിച്ചിരുന്നത്" എന്ന്!.
പോകാന്‍ പറ.

പിറ്റേന്ന് രാവിലെ കൃത്യം ഏഴ് മുപ്പത്തിയാറ്. ആറുമണിക്ക് അടിക്കേണ്ട അലാറംഇന്നെന്തേ അടിക്കാഞ്ഞൂ. അതോ അവനും വെള്ളമടിച്ച് കിടന്ന്! ഉറങ്ങിപോയോ?
അവള്‍ മുന്നില്‍....
"നിങ്ങള്‍ ഇന്നലെ വെള്ളമടിച്ചില്ലേ?"
"ഉവ്വ് അടിച്ചല്ലോ?"
"എന്നിട്ട് ചെടികള്‍ എല്ലാം ഇപ്പഴും കരിഞ്ഞാണല്ലോ നിക്കുന്നത്"
"ചെടികള്‍...വാട്ട് ചെടികള്‍...ഓ...ആ ചെടികള്‍! ചെടികള്ക്ക്‌ള വെള്ളംഅടിച്ചില്ല....അടിച്ചു...അടിച്ചല്ലോ...ചെടികള്ക രിഞ്ഞു...നില്ക്കു ന്നു...നില്ക്കു കയാണ്. എന്താ അങ്ങനെ?"...
സ്ഥലകാല ബോധം തിരികെ കിട്ടാന്‍ എനിക്ക്ഒരു മിനിട്ടെടുത്തു.
:"ചെടികള്ക്ക് വെള്ളമടിക്കണം എന്നാണല്ലേ നീ പറഞ്ഞത്, സാരംല്ല്യ, ഇപ്പൊ ശരിയാക്കിത്തരാം"
ഞാന്‍ പൈപ്പ് കൈയിലെടുത്തു.
"ഇത് ഇന്നലെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാത്രി തന്നെ അടിക്കുമാരുന്നു...ല്ലോ...ച്ചെനേ..."
കെട്ടിയവന് എന്താണ് സംഭവിച്ചത് എന്ന് ശരിക്കും മനസ്സിലാകാത്ത ഭാര്യ വി.അന്തോനീസ് പുണ്യാളനെ വിളിച്ചോണ്ട് അടുക്കളയില്‍ കയറിയപ്പോള്‍ കര്ട്ടയന്വീോഴുന്നു.
ഇനിപരിതാപകരമായ ഒരു പിന്നണി ഗാനമാകാം..."ബലികുടീരങ്ങളെ..."


image Read More
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പെണ്മനസ്സിന്നാഴങ്ങളിൽ:കവിത, മോഹിനി രാജീവ്‌ വർമ്മ
അനന്തരം ; ഒരു വനിതാദിന കഥ : മീര കൃഷ്ണൻകുട്ടി, ചെന്നൈ
അമ്മയ്ക്കായ് ; അഞ്ജു അരുൺ
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut