Image

അജ്‌മാന്‍ എണ്ണടാങ്കര്‍ ദുരന്തം: പരിക്കേറ്റ എടത്വ സ്വദേശി മരിച്ചു

Published on 13 March, 2012
അജ്‌മാന്‍ എണ്ണടാങ്കര്‍ ദുരന്തം: പരിക്കേറ്റ എടത്വ സ്വദേശി മരിച്ചു
അജ്‌മാന്‍: കഴിഞ്ഞയാഴ്‌ച അജ്‌മാനില്‍ എണ്ണടാങ്കര്‍ ദുരന്തത്തില്‍ പരിക്കേറ്റ എടത്വ സ്വദേശി മരിച്ചു. എടത്വ കറുകയില്‍ പുതിയിടത്ത്‌ പുരുഷോത്തമന്റെ മകന്‍ സനിലാല്‍ (33) ആണു മരിച്ചത്‌. തുറമുഖത്ത്‌ എണ്ണ ടാങ്കറിനു തീപിടിച്ചാണ്‌ അപകടമുണ്ടായത്‌. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

രാസവസ്‌തുവും ഇന്ധനവും അടങ്ങിയ ശുചീകരണ ഉപകരണം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ തീപ്പൊരിയാണ്‌ അപകടകാരണമായത്‌. രണ്ടരവര്‍ഷമായി അജ്‌മാനിലെ ടൈഗര്‍ മറൈന്‍ സര്‍വീസസ്‌ കമ്പനിയില്‍ ഓപ്പറേറ്റിങ്‌ സൂപ്പര്‍വൈസറായ സനിലാല്‍ ഏഴു മാസം മുന്‍പു നാട്ടില്‍ വന്നു മടങ്ങിയിരുന്നു. അമ്മ: രുക്‌മിണി. ഭാര്യ: ശ്രീജ. മകള്‍: അങ്കിത.

ഗുരുതരമായി പരുക്കേറ്റ മൂന്നു തൊഴിലാളികള്‍ ചികില്‍സയിലാണ്‌.
അജ്‌മാന്‍ എണ്ണടാങ്കര്‍ ദുരന്തം: പരിക്കേറ്റ എടത്വ സ്വദേശി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക