Image

കാഴ്‌ച്ചകള്‍

ജോസ്‌ ചെരിപ്പുറം, ന്യൂയോര്‍ക്ക്‌ Published on 13 March, 2012
കാഴ്‌ച്ചകള്‍
കണ്ണട മാറ്റി ഞാന്‍ നഗ്നനേത്രങ്ങളാല്‍
കാണട്ടെ മുന്നിലെ പ്രിയതരം കാഴ്‌ചകള്‍
വേദിയാണിവിടെ വിചാരം പകരുന്ന
വേഷങ്ങളാടി തിമിര്‍ക്കുന്നു കൂട്ടുകാര്‍
പ്രതിമാസ സംഗമമാണീയിയേര്‍പ്പാടില്‍
എത്തുന്നു സാഹിത്യകാരന്മാര്‍, കാരികള്‍
ഐക്യമില്ലാത്തവര്‍ മലയാളികള്‍ പക്ഷെ
കൂട്ടത്തില്‍ കൂടുവാന്‍ ഏറെ കൊതിക്കുന്നോര്‍
ഇവിടെയെഴുത്തുകാര്‍ തമ്മിലൊരുമയാല്‍
കെട്ടിയുറപ്പിച്ചു ചിന്തയാം വേദിയെ

ആലസ്യ മൂകമാം ചിന്തയിലാണ്ടപോല്‍
സൗമ്യനാം വാസുദേവ്‌ പുഞ്ചിരിച്ചീടുന്നു
ഗൂഡസ്‌മിതങ്ങളില്‍ എല്ലാമൊതുക്കുന്നു
ഒന്നും എതിര്‍ക്കാത്ത സാംസി അലക്ഷ്യമായ്‌
ജ്‌ഞാനാമൃതത്തില്‍ നിന്നിത്തിരി കിട്ടുവാന്‍
ദാഹത്തോടെത്തുന്നു നന്ദകുമാര്‍ സദാ

പ്രൗഡിയില്‍, മോടിയില്‍ എന്നാല്‍ വിനീതയായ്‌
എത്തുന്നു ബഹുമാന്യയായെല്‍സി യോഹന്നാന്‍
അദ്ധ്യാപനം വിട്ട്‌ വിശ്രമമെങ്കിലും
വിദ്യാദാതാവാകുന്നു ഇവിടെ ഷീല ടീച്ചര്‍
കാലം തൊടാത്തൊരഴകിനുടമയാം
സരോജ വര്‍ഗീസുമിരിക്കുന്നു വേദിയില്‍

ശാന്ത ഗംഭീരനായ്‌ പീറ്റര്‍ നീണ്ടൂരൊരോ
വാക്കുകള്‍ തൂക്കി, ഗ്രഹിച്ച്‌ പറയുന്നു
പാണ്ഡിത്യ ഭാണ്ഡവും പേറിയെത്തുന്നുണ്ട്‌
ഡോകടര്‍ കുഞ്ഞാപ്പു ബഹുജന സമ്മതന്‍

പണ്ടത്തെ കൂട്ടുകാര്‍ സാഹീതി ഭക്‌തന്മാര്‍
എന്നെ വിളിക്കുന്നെന്റെ ഭക്‌തിയില്‍ പ്രീതരായ്‌
കാണാത്ത ദൈവത്തെ പോലെ ഒരു കവി
എന്റെ ചങ്ങാതിയെ ഓര്‍ക്കുന്നീ വേളയില്‍
കാണുകയില്ലയാള്‍ എങ്കിലും എല്ലാരും
നന്നെ അറിയുന്ന നന്മകളുള്ളവന്‍

കഥകള്‍, കവിതകള്‍ സര്‍ഗാത്മ സൃഷ്‌ടികള്‍
വിരിയുന്നു വേദിയില്‍, ചുറ്റും പടരുന്നു
കണ്ണട ചില്ലിന്റെ മറ മാറ്റിയിങ്ങനെ
കാഴ്‌ച്ചകള്‍ കണ്ട്‌ രസിക്കാനൊരു രസം

സ്‌നേഹ സമ്പന്നരായ്‌ നമ്മളെല്ലാവരും
കൂട്ടം പിരിയാത്ത കൂട്ടുകാരാകണം.
നന്മകള്‍ നേരുന്നു സോദരരെ നിങ്ങള്‍
നര്‍മ്മമായിട്ടീ കവിതയെ കാണുക.

********
കാഴ്‌ച്ചകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക