Image

മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു

ബ്രിജിറ്റ് ജോര്‍ജ് Published on 08 December, 2017
മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഒരുമയുടെ പ്രതീകമായി ഇടവക അംഗങ്ങളേവരും ഒത്തുചേര്‍ന്ന്   നവംബര്‍ 30 വ്യാഴാഴ്ച്ച താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു. ഈ ആഘോഷങ്ങളുടെ മുന്നോടിയാടി 6 മണിക്ക് നന്ദിയര്‍പ്പണ സൂചകമായി വിശുദ്ധബലിയര്‍പ്പണം നടന്നു. സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി.

രൂപതാ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, രൂപതാ ഫൈനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ്. ഫാ. ആന്റണി തുണ്ടത്തില്‍ തുടങ്ങിയ വൈദികര്‍ സഹകാര്‍മികരായി ഇടവകസമൂഹത്തിനൊപ്പം വി. ബലിയര്‍പ്പിച്ചു.

7 മണിക്ക് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗായിക ജെസ്സി തരിയത്തിന്റെ നേതൃത്വത്തയിലുള്ള സംഘ പ്രാര്‍ത്ഥനാഗാനത്തോടെ   ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ഇടവക അംഗങ്ങള്‍ ഒരുമിച്ചു നടത്താനിരിക്കുന്ന 2018 ലെ വി. തോമ്മാശ്ലീഹായുടെ തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസഫ് ചാമക്കാല ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.   മാര്‍ ജേക്കബ് അങ്ങാടിയത്ത് നൂറുകണക്കിനുള്ള സദസ്സിനെ അഭിസംബോധന ചെയ്യുകയും തുടര്‍ന്ന് വൈദികര്‍ക്കും കൈക്കാരന്‍മാര്‍ക്കുമൊപ്പം ടര്‍ക്കി മുറിക്കുകയുമുണ്ടായി.

ബെല്‍വുഡില്‍ ആദ്യത്തെ സീറോ മലബാര്‍ പള്ളി കൂദാശചെയ്യപ്പെട്ടിട്ട് 30 വര്‍ഷവും പുതിയ കത്തീഡ്രല്‍ കൂദാശ ചെയ്യപ്പെട്ടിട്ട് 2018 ല്‍ 10 വര്‍ഷവും തികയുകയാണ്.  ഇതിനോടനുബന്ധിച്ചുള്ള 2018 ലെ ആഘോഷപരിപാടികളുടെ ചെറിയ തുടക്കമായിരുന്നു ഈ ഒത്തുചേരല്‍. ഈ ഇടവകയുടെ ആദ്യകാല അംഗങ്ങളെ മാര്‍ ജേക്കബ് അങ്ങാടിയത്ത് സ്‌നേഹപൂര്‍വ്വം ഓര്‍ക്കുകയും ഒരു കത്തീഡ്രലായി ഉയര്‍ന്ന് ഇന്ന് അമേരിക്കയുടെ നാനാഭാഗത്തും പടര്‍ന്നു പന്തലിച്ചിരിക്കുന്ന സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചക്ക് വഴിതെളിച്ച അവരുടെ ത്യാഗത്തിനും സഹകരണത്തിനും നന്ദി അറിയിക്കുകയും ചെയ്തു. കത്തീഡ്രല്‍ നിര്‍മ്മാണത്തില്‍ മുഖ്യ നേതൃത്വം നല്‍കിയ അക്കാലത്തെ വികാരി റവ. ഫാ. ആന്റണി തുണ്ടത്തില്‍, യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേല്‍, ഡോ. ഈനാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  ട്രസ്റ്റി ജോര്‍ജ് അമ്പലത്തുങ്കല്‍ നന്ദി പ്രകാശിപ്പിച്ചു.

ജോണി മണ്ണഞ്ചേരില്‍, വിജയന്‍ കടമപ്പുഴ, റോയ് ചാവടി, ഷാബു, ഷീബ എന്നിവരുടെ നേതൃത്വത്തിലാണ് താങ്ക്‌സ്ഗിവിങ് ഡിന്നര്‍ തയ്യാറാക്കപ്പെട്ടത്. ഇടവക ട്രസ്റ്റീസും വിമന്‍സ് ഫോറവും കള്‍ച്ചറല്‍ അക്കാഡമി അധികൃതരും ഇടവകയിലെ മറ്റനേകംപേരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബീന വള്ളിക്കളം എംസിയായിരുന്നു.


മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ താങ്ക്‌സ്ഗിവിങ് ആഘോഷിച്ചു
Join WhatsApp News
Christian 2017-12-08 05:41:53
when you read the title it is understood as - Mar Thoma sleeha visited  the church to celebrate Thanks giving. 
nice try
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക