Image

ഹ്രസ്വചിത്രം "എറാ' അരങ്ങിലേക്ക്

ജോയിച്ചന്‍ പുതുക്കുളം Published on 06 December, 2017
ഹ്രസ്വചിത്രം "എറാ' അരങ്ങിലേക്ക്
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഒരു കൂട്ടം യുവകലാകാരന്മാരുടെ നേത്യത്വത്തില്‍ കേസ്സിയ വിഷ്വല്‍ പ്രൊഡക്ഷന്‍ യു എസ് എ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം "എറാ' ഉടന്‍പ്രദര്‍ശ്ശനത്തിനെത്തുന്നു. യുവകവയിത്രിയും കഥാക്യത്തുമായ സോയ നായര്‍ കഥയുംതിരക്കഥയും സംവിധാനവും ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രശസ്ത സിനിമസംവിധായകന്‍ രാജിവ് അഞ്ചലിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള, ഈവര്‍ഷത്തെ ഇന്ത്യ പ്രസ്സ് ക്ലബ്ബ് എക്‌സലന്റ് വീഡിയോഗ്രാഫര്‍ അവാര്‍ഡ് കിട്ടിയ സജു വര്‍ഗീസ് ആണ്.

ജസ്റ്റിന്‍ ജോസ്, സൂരജ് ദിനമണി, ജോര്‍ജ് ഓലിക്കല്‍,അഷിതാ ശ്രീജിത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.. ഡിസംബര്‍ 29-നു റിലീസ് ചെയ്യുവാനിരിക്കുന്ന ഈചിത്രത്തിന്റെ ഗാനരചന സോയ നായരും, സംഗീതം ഷൈന്‍ ഹരിദാസും, മനോഹരമായിഈ ഗാനം ആലപിച്ചിരിക്കുന്നത് ഫിലാഡല്‍ഫിയായിലെ യുവഗായിക ശ്രീദേവിഅജിത്കുമാറും ആണു. സൗണ്ട് റെക്കോര്‍ഡിംഗ് & ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത്വിജു ജേക്കബ് ആണ്.

മാറുന്ന കാലഘട്ടങ്ങളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ടെക്‌നോളജി മനുഷ്യന്റെ ഓര്‍മ്മശക്തിയെ കീഴ്‌പ്പെടുത്തുന്നതിനെ ആധാരമാക്കിയുള്ള ഈ ചിത്രം സമൂഹത്തിനു ഒരുനല്ല സന്ദേശവുമായാണു എത്തുന്നത്.

ഹ്രസ്വചിത്രം "എറാ' അരങ്ങിലേക്ക്ഹ്രസ്വചിത്രം "എറാ' അരങ്ങിലേക്ക്
Join WhatsApp News
texan2 2017-12-06 09:51:29
കഥ , തിരക്കഥ, സംവിധാനം എല്ലാം ഒരു സ്ത്രീ ആണെന്ന് പറയുന്നു. എന്നിട്ടും പോസ്റ്റർ നോക്കൂ ...
NAADUKAANI 2017-12-08 06:48:18
നശിക്കാൻ ഇനിയും ജന്മങ്ങൾ ബാക്കി .........
SUGUNAN 2017-12-08 06:55:11
ഇറ ..നല്ല പേര് . ഇപ്പോൾ ഇതിന്റെ പേര് പകുതിയേ ആയിട്ടുള്ളു . അധിക താമസിക്കാതെ ഇവരുടെ വീട്ടിലുള്ള ഭാര്യമാരും , സംവിധായികയുടെ ഭർത്താവും കൂടി ഇവരോട് പറയും ഇറങ്ങു പുറത്തെക്ക് ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക