Image

വെസ്ലി മാത്യുസിനും ഭാര്യ സിനിക്കും സ്വന്തം കുട്ടിയെ സന്ദര്‍ശിക്കാനാവില്ല

Published on 05 December, 2017
വെസ്ലി മാത്യുസിനും ഭാര്യ സിനിക്കും സ്വന്തം കുട്ടിയെ സന്ദര്‍ശിക്കാനാവില്ല
ഡാലസ്: സ്വന്തം കുട്ടിയുടെ മാതാപിതാക്കളെന്ന നിലയിലുള്ള പല അവകാശങ്ങളും സിനി മാത്യുസിനും വെസ്ലി മാത്യുസിനും നഷ്ടമായി. ഹൂസ്റ്റണില്‍ വെസ്ലിയുടെ സഹോദരന്റെ വീട്ടിലുള്ള കുട്ടിയെ കാണാനും സിനിക്ക് കോടതി അനുമതി നിഷേധിച്ചു.

വളര്‍ത്തു പുത്രി ഷെറിന്‍ മാത്യൂസിന്റെ ദാരുണമായ അന്ത്യത്തെത്തുടര്‍ന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് (സി.പി.എസ്) ഏറ്റെടുത്ത മൂത്ത കുട്ടിയെ വിട്ടു കിട്ടാന്‍ ഇരുവരും ചേര്‍ന്നു സമര്‍പ്പിച്ച സിവില്‍ ഹര്‍ജിയുടെ ഇന്നത്തെ (ചൊവ്വ) വിചാരണയില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളാണു പോലീസും സ്റ്റേറ്റ് അറ്റോര്‍ണിയും ഉന്നയിച്ചത്.
സ്വന്തം കുട്ടിയെ കാണാന്‍ ഇരുവര്‍ക്കും സി.പി.എസ് സൗകര്യം ഒരുക്കേണ്ടതില്ലെന്നു ജൂവനൈല്‍ ജസ്റ്റീസ് കോടതി ഉത്തരവിട്ടു. എന്നാല്‍ ഇരുവരും നല്‍കിയ സിവില്‍ കേസ് പിന്നീട് കോടതി പരിഗണിക്കും. എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ട് (അഗ്രവേറ്റഡ് സര്‍ക്കംസ്റ്റാന്‍സസ്),ഉണ്ട് എന്നു ചൂണ്ടിക്കാട്ടിയാണു ഇരുവര്‍ക്കും പല പേരന്റല്‍ അവകാശങ്ങളും നിഷേധിച്ചത്. പൂര്‍ണമായും പേരന്റല്‍ അവകാശം നിഷേധിക്കണൊ എന്നു കോടതി പിന്നീടു തീരുമാനിക്കും

ഇരുവരും കോടതിയില്‍ ഹാജരായിരുന്നു. കുട്ടിയെുടെ പീഡിയാറ്റ്രിഷന്‍ ഡോ. സൂസന്‍ ഡകിലിന്റെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു ആദ്യ നടപടി.ഷെറിന്റെ തൂക്കം ഈ ജൂലൈ-ഓഗസ്റ്റ് കാലത്തു കുറഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ നാലു വയസുള്ള മൂത്ത കുട്ടിക്കു് കുഴപ്പമൊന്നും ഇല്ലായിരുന്നു.

മൂത്ത കുട്ടിയെ ഏറ്റെടുത്ത സി.പി. എസ്. പ്രതിനിധികെല്ലി മിച്ചല്‍ ആണു പിന്നീടു സാക്ഷിയായി വന്നത്. ഷെറിന്റെ പേരു വീട്ടില്‍ ആരും ഉച്ചരിച്ചില്ലെന്നും ഷെറിന്റെ ഫോട്ടൊ വീട്ടില്‍ കാണാനില്ലായിരുന്നുവെന്നും മിച്ചല്‍ മൊഴി നല്‍കി. മൂത്ത കുട്ടിയുടെ ഫോട്ടോകള്‍ ഊണ്ടായിരുന്നു. മൂത്ത കുട്ടിയെ നീക്കം ചെയ്തപ്പോള്‍സിനിയില്‍ പ്രത്യേക ഭാവമാറ്റം ഒന്നുംകണ്ടില്ല

അന്നു ജാമ്യത്തില്‍ വീട്ടിലുണ്ടായിരുന്ന വെസ്ലി മാത്യുസിനൊടൂ സിനിക്കു പ്രത്യേക ദ്വേഷ്യം ഒന്നും ഉള്ളതായും തോന്നിയില്ല. വെസ്ലിയുടെ അടുക്കല്‍ മൂത്ത കുട്ടിപോകുന്നതിനൊന്നും സിനിക്ക് എതിരില്ലായിരുന്നു. ഇതു തങ്ങളെ ഭയപ്പെടുത്തി എന്നും മിച്ചല്‍ മൊഴി നല്‍കി.

തുടര്‍ന്നു കേസിലെ പ്രധാന അന്വേഷകനായ ഡിറ്റക്ടിവ് ജൂള്‍സ് ഫാര്‍മര്‍ മൊഴി നല്‍കി. വെസ്ലിയും സിനിയും പറഞ്ഞതൊന്നും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നു ഡിറ്റക്ടിവ് പറഞ്ഞു. അഞ്ചു മണിക്കു ഉണര്‍ന്ന താന്‍ വെസ്ലിയെ വിഷമാവസ്ഥയില്‍ കണ്ടു എന്നാണു സിനി പറഞ്ഞത്. തുടര്‍ന്ന് മൂന്നു മണിക്കൂറോളം കര്‍ഞ്ഞു പ്രാര്‍ഥിച്ചു. എന്നാല്‍ പോലീസിനെ വിളിച്ചില്ല. രാവിലെ 8 മണിക്കു ശേഷം 911 വിളിക്കുന്നതിനു പകരം നോണ്‍ എമര്‍ജന്‍സി നമ്പറിലാണു പോലീസിനെ വിളിക്കുന്നത്

വെസ്ലി ഷെറിനെ ഉപദ്രവിച്ചോ എന്നു സിനിയോടു ചോദിച്ചപ്പോള്‍ 'അറിയില്ല' എന്നാണു മറുപടി നല്‍കിയത്.

ഷെറിന്‍ എവിടെ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല.

എല്ലാവരും ഒരു മുറിയിലാണു ഉറങ്ങിയിരുന്നത്. ഷെറിന്‍ തൊട്ടിലിലായിരുന്നു.

സഭവ ദിവസം വെസ്ലിയുടെ ഫോണിന്റെ ജി.പി.എസ്പ്രവര്‍ത്തിച്ചില്ല എന്നു പോലീസ് ചൂണ്ടിക്കാട്ടിയപ്പോള്‍ വെസ്ലിക്കു അതിശയമായിരുന്നുവെന്നു ഡിടക്ടിവ് ചൂണ്ടിക്കാട്ടി.
ഷെറിനു മെഡിക്കല്‍ പ്രശ്‌നങ്ങളുണ്ടെന്നു ദത്തെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ചെന്നപ്പോഴാണറിഞ്ഞതെന്നു വെസ്ലി പറഞ്ഞിരുന്നു.

ഷെറിന്റെ മ്രുതദേഹംകള്‍ വര്‍ട്ടിനടുത്ത് കൊണ്ടു പോയി ഇട്ടുവെങ്കിലിം തിരിച്ചു വന്ന് ശരിയായ രീതിയില്‍ മറവ് ചെയ്യണമെന്നാണു കരുതിയതെന്നും വെസ്ലി പറഞ്ഞുവെന്നു ഡിറ്റക്ടിവ് ചൂണ്ടിക്കാട്ടി.
ഓട്ടോപ്‌സി റിപ്പോര്‍ട്ട് ഇനിയും കിട്ടിയിട്ടില്ല. മരണകാരണം വ്യക്തവുമല്ല.

പക്ഷെ വെസ്ലി നുണകളാണു പറയുന്നതെന്നതില്‍ സംശയമില്ലെന്നും ഡിറ്റക്ടിവ് വ്യക്തമാക്കി. ഷെറിന്‍ എങ്ങനെ മരിച്ചുവെന്നതിന്റെ സത്യസന്ധമായ വിവരമാണു തങ്ങള്‍ക്കു വേണ്ടത്.

എന്നാല്‍ സ്വന്തം കുട്ടിയുടെ അവകാശം നഷ്ടപ്പെടാന്‍ മാത്രം ഇരുവരും ഒന്നും ചെയ്തിട്ടില്ലെന്നു അവരുടെ അഭിഭാഷകര്‍ വാദിച്ചു.

read also

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക