Image

ഇ- മലയാളി പ്രതിവര്‍ഷ സാഹിത്യ പുരസ്കാര അറിയിപ്പ് (2017ലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍)

Published on 05 December, 2017
ഇ- മലയാളി പ്രതിവര്‍ഷ സാഹിത്യ പുരസ്കാര അറിയിപ്പ് (2017ലെ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍)
ഇ- മലയാളിയുടെ എഴുത്തുകാര്‍ക്ക് വഷംതോറുംനല്‍കിവരുന്ന പുരസ്കാരം ഈവര്‍ഷവും നല്‍കാനുള്ളപ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2017 ജനുവരി മുതല്‍ 2017 ഡിസംബര്‍ 31വരെ ഇ-മലയാളിയില്‍ എഴുതിയവരുടെ കഥ, കവിത, ലേഖനം എന്നിവയില്‍ നിന്നുംഏറ്റവും നല്ലത്തിരഞ്ഞെടുക്കുകയാണ് പതിവ്. ഇ-മലയാളിയുടെ പത്രാധിപസമിതിയാണ് എഴുത്തുകാരെ തിരഞ്ഞെടുക്കുന്നത്.

നല്ലഎഴുത്തുകാരുടെ പേര് വിവരങ്ങള്‍ വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും ശുപാര്ശ ചെയ്യാവുന്നതാണ്.കഥ, കവിത, ലേഖനം എന്നിവക്ക് പുറമെ സാഹിത്യത്തിലെ ഇതരശാഖകളില്‍ കഴിവ്‌തെളിയിച്ചവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കാനുംതീരുമാനിച്ചിട്ടുണ്ട്.

പതിവുപോലെനിങ്ങളുടെ പ്രിയഎഴുത്തുകാരന്‍/കാരിയെയും അംഗീകരിക്കും. അതിനായി വായനക്കാര്‍അവരുടെശുപാര്‍ശകള്‍അയക്കുക.

നിങ്ങളുടെ സഹായസഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു. പുരസ്കാരജേതാക്കളുടെ പേര് വിവരങ്ങള്‍ ജനുവരിമാസം രണ്ടാമത്തെവാരത്തില്‍ പ്രഖ്യാപിക്കും.

ഓര്‍ക്കുക ഇതുവരെ എഴുതിയത് കൂടാതെ ഇനിയും രചനകള്‍അയക്കാന്‍ ഡിസംബര്‍31വരെ നിങ്ങള്‍ക്ക് സമയമുണ്ട് ....

സ്‌നേഹത്തോടെ
ഇ- മലയാളി പത്രാധിപസമിതി
Join WhatsApp News
James Mathew, Chicago 2017-12-07 18:11:01
ഇ മലയാളി എഴുത്തുകാരെ സഹായിക്കുന്ന ഒരു പ്രസിദധീകരണമാണ്. ഇത്തരം അവാര്ഡുകളിലൂടെ വായനക്കാർ എഴുത്തുകാരെ തിരിച്ചറിയുന്നു. ഇമലയാളിയുടെ ഈ സാംരംഭത്തെ എല്ലാവരും
വിജയിപ്പിക്കേണ്ടതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക