Image

അറ്റ്‌ലാന്റയില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനവും, റാഫിള്‍ നറുക്കെടുപ്പും

സാജു വട്ടക്കുന്നത്ത് Published on 28 June, 2011
അറ്റ്‌ലാന്റയില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനവും, റാഫിള്‍ നറുക്കെടുപ്പും
അറ്റ്‌ലാന്റാ : അനുദിനം വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് പ്രയാണം തുടരുന്ന അറ്റ്‌ലാന്റയിലെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് സ്വന്തമായി ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുക എന്ന ലക്ഷ്യവുമായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുന്‍പോട്ട് വരികയും ചുരുങ്ങിയ സമയം കൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയതിരിക്കുന്നു.
കെ.സി.വൈ.എല്‍ പ്രസിഡന്റ് ജര്‍മി വാഴക്കാലയുടെ നേതൃത്വത്തില്‍ ക്രിസ്റ്റഫര്‍ ചക്കലപ്പടവില്‍ , ജീം ചെമ്മലക്കുഴി, അഖില്‍ കളത്തില്‍ , ജസ്റ്റിന്‍ വേലിയാത്ത്, ജയിസണ്‍ തയ്യില്‍ , ജിബിന്‍ ചിറയില്‍ തുടങ്ങിയവര്‍ അടങ്ങുന്ന 20-ല്‍ പരം യുവജനങ്ങള്‍ ഒന്ന് ചേര്‍ന്ന് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ അവസാന മിനുക്ക് പണികള്‍ നടത്തുകയുണ്ടായി ജൂലൈ 3-ാം തീയ്യതി 10.30 ന് നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി ഫാ. എബി വടേക്കകര ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നതായിരിക്കും.
അസ്സോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് എല്ലാ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. കെ.സി.വൈ.എല്‍ ഡയറക്ടര്‍ ബിജു തുരുത്തുമാലി, ജോബി വാഴക്കാല, ടോമി അറയ്ക്കല്‍ , റെജി കളത്തില്‍ , ഡോമിനിക് ചാക്കോനാല്‍ , ഷാജന്‍ പൂവത്തുംമൂട്ടില്‍ എന്നിവരുടെ പരിശ്രമവും ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ നിര്‍മ്മാണം എത്രയും വേഗം സഥലീകരിക്കുവാന്‍ സാധിച്ചു.
ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഈ സംരംഭത്തിലേയ്ക്കായി റാഫിള്‍ നടത്തുകയുണ്ടായി. ജൂലൈ 3-ാം തീയ്യതി അന്നേ ദിവസം റാഫിളിന്റെ നറുക്കെടുപ്പും ഉണ്ടാവും എന്ന് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിയവരോട് കമ്മിറ്റി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക