കടമെങ്ങനെ തീര്‍ക്കുവനാകും (കവിത: പി ഡി ജോര്‍ജ് നടവയല്‍)
SAHITHYAM
03-Dec-2017
SAHITHYAM
03-Dec-2017

ഈയുള്ളോന്‍:
ശ്വസിച്ച വാതകമത്രയും
കരുതിവച്ചിêന്നേല്‍
അതൊരു തീക്കാറ്റാകുമായിരുന്നു.
ശ്വസിച്ച വാതകമത്രയും
കരുതിവച്ചിêന്നേല്‍
അതൊരു തീക്കാറ്റാകുമായിരുന്നു.
ഉച്ചരിച്ച വാക്കുകളത്രയും
ചേര്‍ത്തുവച്ചിരുന്നേല്‍
ഇടിവെട്ടാകുമായിരുന്നു.
താണ്ടിയ പദനിസ്വനം
ഒന്നായാലതു
രണഭേരിയാകുമായിരുന്നു.
പൊഴിച്ച മിഴിനീരത്രയും
ഒരുമിച്ചൊഴുക്കിയാലതു
പേമാരിയാകുമായിരുന്നു.
ഭുജിച്ചതൊക്കെയും
കൂട്ടി വച്ചലൊരു
സഹ്യപര്‍വതമാകുമായിരുന്നു.
കുടിച്ച ദ്രാവകങ്ങളാകെ
ചൊരിഞ്ഞാലതു
പെരിയാറാകുമായിരുന്നു.
നിത്യമൊരു
കടമാം കഥയായ്;
കടങ്കഥയായ്
ജീവിത പ്രയാണ നെറുകയില്‍
നിറകൊള്ളുമ്പോളമ്മേ,
വിശ്വമഹാദേവീ,
നന്ദിയെന്നല്ലാതെന്തു
നിനപ്പാനമ്മേ?
സര്‍വം സഹേ,
ഈ കടമെങ്ങനെ
തീര്‍ക്കുവനാകുമമ്മേ?
ഈ കടം ഞാന്‍ കൊണ്ടിരുന്നില്ലേല്‍
വിശ്വം വിശ്വമാകയില്ലായിരുന്നെന്ന്
നിനക്കറിയുമല്ലോ അമ്മേ!
എങ്കിലും,
ഈ കടമെങ്ങനെ തീര്‍ക്കുവനാകുമമ്മേ?
ചേര്‍ത്തുവച്ചിരുന്നേല്‍
ഇടിവെട്ടാകുമായിരുന്നു.
താണ്ടിയ പദനിസ്വനം
ഒന്നായാലതു
രണഭേരിയാകുമായിരുന്നു.
പൊഴിച്ച മിഴിനീരത്രയും
ഒരുമിച്ചൊഴുക്കിയാലതു
പേമാരിയാകുമായിരുന്നു.
ഭുജിച്ചതൊക്കെയും
കൂട്ടി വച്ചലൊരു
സഹ്യപര്‍വതമാകുമായിരുന്നു.
കുടിച്ച ദ്രാവകങ്ങളാകെ
ചൊരിഞ്ഞാലതു
പെരിയാറാകുമായിരുന്നു.
നിത്യമൊരു
കടമാം കഥയായ്;
കടങ്കഥയായ്
ജീവിത പ്രയാണ നെറുകയില്‍
നിറകൊള്ളുമ്പോളമ്മേ,
വിശ്വമഹാദേവീ,
നന്ദിയെന്നല്ലാതെന്തു
നിനപ്പാനമ്മേ?
സര്‍വം സഹേ,
ഈ കടമെങ്ങനെ
തീര്‍ക്കുവനാകുമമ്മേ?
ഈ കടം ഞാന്‍ കൊണ്ടിരുന്നില്ലേല്‍
വിശ്വം വിശ്വമാകയില്ലായിരുന്നെന്ന്
നിനക്കറിയുമല്ലോ അമ്മേ!
എങ്കിലും,
ഈ കടമെങ്ങനെ തീര്‍ക്കുവനാകുമമ്മേ?
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments