Image

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വാര്‍ഷികാഘോഷവും കലാ സന്ധ്യയും ഏപ്രില്‍ ആറിന്‌

അനില്‍ സി. ഇടിക്കുള Published on 12 March, 2012
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വാര്‍ഷികാഘോഷവും കലാ സന്ധ്യയും ഏപ്രില്‍ ആറിന്‌
അബുദാബി : കഴിഞ്ഞ പന്ത്രണ്‌ട്‌ വര്‍ഷമായി അബുദാബിയുടെ സാമുഹ്യ സാംസ്‌കാരിക കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന യുണിയന്‍ ഓഫ്‌ മലയാളി മ്യൂസിക്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ (ഉമ്മ) ഏപ്രില്‍ ആറിന്‌ (വെള്ളി) അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വര്‍ഷികാഘോഷവും ഇശല്‍ മുല്ല എന്ന കലാ സന്ധ്യയും ഒരുക്കുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ അന്‍സാര്‍ ചിറയന്‍ കിഴിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം അബുദാബി വടകര എന്‍ആര്‍ഐ , ഫാന്റസി അബുദാബി, ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ കെ.കെ. ഹംസ കുട്ടി എന്നിവര്‍ക്കു സമ്മാനിക്കും തുടര്‍ന്ന്‌ നടക്കുന്ന കല സന്ധ്യയില്‍

യൂസഫ്‌ കാരക്കാട്‌ മുക്കം സാജിത റാഷിദ്‌ മാടായി കാദര്‍ഷാ എടപ്പാള്‍ നിസാം സോണിയ അമല്‍ബഷീര്‍ എന്നിവരെ അണി നിരത്തി എം.എം. റാഫിയുടെ സംവിധാനത്തില്‍ ബഷീര്‍ പൊന്‍മള ഒരുക്കുന്ന ഇശല്‍ മുല്ലയി അന്‍പതില്‍ പരം കലാകരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.

കലാഭവന്‍ ജെന്‍സന്‍ ഒരുക്കുന്ന സിനിമാറ്റിക്‌ ഡാന്‍സ്‌ മേളയുടെ ആകര്‍ഷകമായിരിക്കുമെന്നു കോ- ഓര്‍ഡിനേറ്റര്‍ ഫിറോസ്‌ മണ്ണാര്‍ക്കാട്‌ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ 055 2864999 എന്ന നമ്പരില്‍ ബന്ധപ്പെടുക.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വാര്‍ഷികാഘോഷവും കലാ സന്ധ്യയും ഏപ്രില്‍ ആറിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക