Image

സ്‌കുളിലെ ബുള്ളിയിംഗ്: 10 വയസുകാരി ആത്മഹത്യ ചെയ്തു

Published on 01 December, 2017
സ്‌കുളിലെ ബുള്ളിയിംഗ്: 10 വയസുകാരി ആത്മഹത്യ ചെയ്തു
അറൊറ, കൊളറാഡോ: സഹപാഠിയുടെ നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് (ബുള്ളിയിംഗ്) പത്തു വയസുകാരി അഷാന്തി ഡേവിസ് തൂങ്ങി മരിച്ചു. അറോറയില്‍ സണ്‍ റൈസ് എലിമെന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അഷാന്തി.

സ്ഥിരമായ ഉപദ്രവത്തെത്തുടന്ന് അക്രമിയെ അഷാന്തി സ്‌കൂളിനു പുറത്തു വച്ചു നേരിട്ടു. എന്നാല്‍ ക്രൂരമായ മര്‍ദ്ദനമാണു തിരിച്ചുണ്ടായത്. ഈ തമ്മിലടി മറ്റൊരു കുട്ടി മൊബൈലില്‍ പകര്‍ത്തി മ്യൂസിക്കല്‍ ഡോട്ട് എല്‍. വൈ എന്ന ആപ്പിലേക്കയച്ചു. അതൂ എല്ലാവരും കണ്ടതോടെ കുട്ടി കൂടിതല്‍ വിഷമത്തിലായതായി മാതാപിതാക്കള്‍ പറയുന്നു.

ഒക്ടോബറിലായിരുന്നു. ഇത്. ഇതിനു ശേഷം ബുള്ളിയിംഗും കൂടി. അഷാന്തിയുടെ അമ്മ ആകമണകാരിയോടു സംസാരിച്ചതുമാണ്.
രണ്ടാഴ്ച മുന്‍പ് ആതമഹത്യക്കു ശ്രമിച്ച അഷാന്തി ലൈഫ് സപ്പോര്‍ട്ടിലായിരുന്നു. ബുധനാഴ്ച മരിച്ചു. 

ബുള്ളിയിംഗ് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നു സ്‌കൂള്‍ ഡിസ്ട്രിക്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോ കണ്ടപ്പോള്‍ അതു കയ്യോടെ പോലീസില്‍ എല്പിച്ചിരുന്നു. സ്‌കൂള്‍ സമയത്തല്ലആ സ്ംഭവം നടന്നതെന്നും അധിക്രുതര്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക