Image

ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി

അനില്‍ കെ പെണ്ണുക്കര Published on 01 December, 2017
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
തന്റെ ജീവിതം തന്നെ മോഹിനിയാട്ടത്തിനു സമര്‍പ്പിച്ച കലാകാരിയാണ് ഡോ: സുനന്ദ നായര്‍. ഇന്ത്യയിലെയും വിദേശത്തെയും കലാകാരന്മാരെയും, കലാകാരികളെയും ഒരു വേദിയില്‍ അണിനിരത്തുന്ന കേരളത്തിലെ കലാ ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന സൂര്യയുടെ ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന സൂര്യ നൃത്തോത്സവത്തില്‍ എഴുപത്തിരണ്ടാം ദിവസം മോഹിനിയാട്ടം അവതരിപ്പിച്ചത് കലാരത്ന , കലാശ്രീ ഡോ: സുനന്ദനായരാണ് . അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതയായ ഡോ:സുനന്ദ നായര്‍ കലാമണ്ഡലം എപ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം ചിലങ്കയണിയുന്ന വേദികൂടി ആയിരുന്നു സൂര്യയുടേത്

മോഹിനിയാട്ടത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ നര്‍ത്തകി എന്ന നിലയില്‍ ഡോ: സുനന്ദ നായര്‍ക്ക് മുന്‍പും സൂര്യയുടെ പരിശീലനകളരിയില്‍ മോഹിനിയാട്ടം ക്ളാസുകള്‍ നയിക്കുവാന്‍ സൂര്യ വേദിയൊരുക്കിയിരുന്നു. കൂടാതെയാണ് ഈ അസുലഭ അവസരം കൂടി ലഭിക്കുന്നത്.

മോഹിയാട്ടത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും സുനന്ദാ നായര്‍ ശില്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള സുനന്ദ നായര്‍ ജനിച്ചതും വളര്‍ന്നതും മുംബെയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കലയെ സ്നേഹിക്കുന്ന ഏറനാടന്‍ മലയാളികളാണ്.

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ അമേരിക്കയിലെ ഹുസ്റ്റണിലേക്കു വിവാഹാനന്തരം കുടിയേറിയ സുനന്ദ നായര്‍ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസഡറായി അറിയപ്പെടുന്നു. ഹ്യൂസ്റ്റനില്‍ നൂറു കണക്കിന് കുട്ടികള്‍ക്ക് മോഹിനിയാട്ടത്തിലും ഇതര നൃത്ത രൂപങ്ങള്‍ക്കും സുനന്ദാ നായര്‍ പരിശീലനം നല്കുന്നുണ്ട് .മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ കലാമണ്ഡലത്തിന്റെ പുരസ്‌കാരവും ലഭിച്ചിരിക്കുന്നു .

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമാണ് സുനന്ദ. നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ സുനന്ദയ്ക്കു ലഭിച്ചിട്ടുണ്ട്. അഭിനയ ശിരോമണി പുരസ്‌ക്കാരം, കലാ സാഗര്‍ അവാര്‍ഡ്, ഗ്ളോബല്‍ ഇന്‍ഡ്യന്‍ എക്സലന്‍സ് അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍

ഇന്‍ഡ്യന്‍ നൃത്തകലയിലെ മുന്‍നിരയിലേക്കു സ്വത്വബോധമാര്‍ന്ന സ്വപ്രയത്നത്തിലുടെ എത്തിച്ചേര്‍ന്ന സുനന്ദ നായര്‍ ഇന്‍ഡ്യയ്ക്കകത്തും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അരങ്ങേറുന്ന ഫെസ്റ്റിവലുകളില്‍ തന്റെ നൃത്തപ്രതിഭയുടെ നിറസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

കലയുടെ പ്രചാരണത്തിന് വേണ്ടി മാത്രം രൂപം കൊണ്ട സൂര്യയുടെ വേദികളില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരുടെ നീണ്ട നിരതന്നെ കടന്നു വന്നിട്ടുണ്ട്.
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
ഡോ: സുനന്ദ നായരുടെ മോഹിനിയാട്ടം ഹൃദയഹാരിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക