Image

ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് സാധ്യതകളെ കുറിച്ച് സെമിനാര്‍

Published on 30 November, 2017
ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് സാധ്യതകളെ കുറിച്ച് സെമിനാര്‍

മെല്‍ബണ്‍: പതിനായിരത്തിലേറെ നഴ്‌സുമാര്‍ കുടിയേറിയ ഓസ്‌ട്രേലിയില്‍ വരുംകാല തൊഴില്‍ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്‌ട്രേലിയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഹെല്‍ത്ത് കരിയര്‍ ഇന്റര്‍ നാഷണല്‍ ചെയര്‍മാന്‍ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുന്നു.

കേരളത്തില്‍ ജിഎന്‍എം പാസായവര്‍ക്ക് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ ലഭ്യമാക്കാന്‍ കഴിയുന്ന അവസരത്തെ കുറിച്ചും വിശദികരിക്കും. നവംബര്‍ 30നു കൊച്ചിയിലെ ഒലിവ് ഡൌണ്‍ റ്റൗണില്‍ വച്ചും ഡിസംബര്‍ ഒന്നിന് കോട്ടയത്തെ വിന്‍ഡ്‌സര്‍ കാസ്റ്റില്‍ വച്ചും രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ നഴ്‌സിംഗ് ഉദ്യോഗര്‍ത്ഥികളുമായി സംവദിക്കുക . 

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൊച്ചി 91484 234464 , കോട്ടയം 91481 2303078 നന്പറില്‍ ബന്ധപെടുക.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക