Image

ജോഷ്വ ജോര്‍ജ് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

മൊയ്തീന്‍ പുത്തന്‍ചിറ Published on 29 November, 2017
ജോഷ്വ ജോര്‍ജ് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2018 ലേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജോഷ്വ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മാഗിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോഷ്വ, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മുഖ്യ വരണാധികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഗിന്റെ ആദ്യ ആസ്ഥാന കേന്ദ്രമായിരുന്ന കേരള ഹൗസ് വാങ്ങിയ കമ്മിറ്റിയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ജോഷ്വയോടൊപ്പം പാനലില്‍ മത്സരിക്കുന്ന ശശിധരന്‍ നായര്‍, തോമസ് ചെറുകര എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായും, ശ്രീമതി പൊന്നു പിള്ള, മേരിക്കുട്ടി ഏബ്രഹാം എന്നിവര്‍ വനിതാ പ്രതിനിധികളായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

ഡിസംബര്‍ 9ാം തീയതി ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ജോഷ്വയോടൊപ്പം പതിനൊന്നോളം സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ പാനലില്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഇവരില്‍ പലരും മുന്‍ ഭാരവാഹികളും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.
Join WhatsApp News
നാരദന്‍ 2017-11-30 07:18:42
ചക്കയും മാങ്ങയും കൊണ്ട് എത്ര വിവിദ തരം വിഭവങ്ങള്‍ ഉണ്ടാക്കാം, അതു പോലെ ആണ്  പാനല്‍.
സ്റ്റേജില്‍ ഇരിക്കാന്‍ 5 പേര്‍, സദസില്‍ 2 പേര്‍ പുറത്തു 3 പേര്‍, ഇതാണ് മൊത്തം സംഘടന. പിന്നെ കെട്ടിടങ്ങള്‍ സൊന്തം ആക്കാന്‍ ശ്രമിക്കുന്ന കുറെ അച്ചായന്മാരുടെ തടിയന്‍ മക്കളും. അച്ചായന്മാര്‍ ഒക്കെ ൭൦ + ഏറിയാല്‍ ൮൦ വരെ, അതോടെ ഫോമ, പോ ആന, പോയ ആന, വന്ന ഓമന, ഒസാമ { ഇവരെ FBI പൊക്കും } എല്ലാംവലിയ ശു
സ്വതന്ത്രൻ 2017-11-30 00:02:33
ഈ എല്ലാ ഏതു  പാനൽ ആയാലും ശരി  പാനൽ  കാർക്ക്  വോട്ട്  കൊടുക്കരുത് . എല്ലാം ഒരു തരം പള്ളി  അമ്പലം  തരം  പാനൽ  ആണ് . ഒത്തിരി ആളുകൾ ചുമ്മാ കസേരയിൽ  സ്ഥിരം  കുത്തിഇരിപ്പുകാരാണ്. അത് ചെയ്തു  ഇത്‌ ചെയ്തു . പൊന്നാട കിട്ടി. ആനയാണ്  ചേനയാണ് .  വിളക്ക്  സ്ഥിരം  കൊളുത്തുകാരിയാണ്  എന്നെല്ലാം  പറഞ്ഞു  ഒരു ഗുണവു  മില്ലാത്ത  ഈ കുത്തിയിരുപ്പുകാരെ പുറത്താക്കുക. പാനൽ ഇല്ലാത്ത  പുതു മുഖങ്ങളക്ക്‌ വോട്ട് ചെയുക . ചുമ്മാ വാർത്ത  മോഹികളേ  ഫോട്ടോ  മോഹികളേ  പുറത്താക്കുക. ഫോമാ  ഫൊക്കാന  നേതാവാണ്  എന്നൊക്ക   പറഞ്ഞു  എല്ലാ  മീറ്റിംഗിലും  കുത്തിയിരുന്ന്  പ്രസംഗിക്കുന്ന  സൊ called  വന്പൻ    vampathhimara   ചവിട്ടി  പുറത്താക്കുക. പുതു  മുഖങ്ങൾ  പുതു രക്തങ്ങൾ  വരണം. കച്ചട  ഗ്രൂപ്പ്  പാനൽ  തകർക്കുക.  ഉണരൂ  വോട്ടർമാർ . ആനപെട്ടിക്ക്  കുതിര  പെട്ടിക്കു  വോട്ടില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക