Image

സീറോ മലബാര്‍ സഭയ്ക്ക് ഓസ്‌ട്രേലിയയില്‍ ലെയ്റ്റി സെന്റര്‍

Published on 12 March, 2012
സീറോ മലബാര്‍ സഭയ്ക്ക് ഓസ്‌ട്രേലിയയില്‍ ലെയ്റ്റി സെന്റര്‍
മെല്‍ബോണ്‍ : സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ലെയ്റ്റി സെന്റര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബോണില്‍ ആരംഭിച്ചു. പന്ത്രണ്ട് ദിവസങ്ങളായി വിവിധ നഗരങ്ങളില്‍ തുടര്‍ച്ചയായി നടന്ന അല്മായ സന്ദര്‍ശനവും സമ്മേളനവും സമാപിച്ചു. മെല്‍ബോണിലെ ഡിവോട്ടന്‍ ഹോളി ഫാമിലി ചര്‍ച്ച് ഹാളില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ലെയ്റ്റി സെന്ററിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിച്ചു.

ജോലിതേടി വിദേശരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ അവസരങ്ങള്‍ വിരളമാകുമ്പോള്‍ കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള മറ്റുസാധ്യതകളെക്കുറിച്ച് കൂടുതല്‍ പഠനവും പദ്ധതികളും ഉണ്ടാകേണ്ടിയിരിക്കുന്നു. സീറോ മലബാര്‍ സഭാ വിശ്വാസിസമൂഹം ലോകത്തെവിടെയായിരുന്നാലും സഭയുടെ പൈതൃകവും കുടുംബ പാരമ്പര്യവും കാത്തുപരിപാലിക്കുകയും അനന്തരതലമുറയ്ക്ക് കൈമാറുകയും ചെയ്യണമെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

സമ്മേളനത്തില്‍ ഓസ്‌ടേലിയയിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സീസ് കോലഞ്ചേരി അധ്യക്ഷതവഹിച്ചു. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.പീറ്റര്‍ കാവുംപുറം, തോമസ് വാതപ്പള്ളി എന്നിവര്‍ സംസാരിച്ചു. അല്മായ സന്ദര്‍ശനത്തിനായി മെല്‍ബോണിലെത്തിച്ചേര്‍ന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും മെല്‍ബോണ്‍ വിമാനത്താവളത്തില്‍ ഫാ.പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. മെല്‍ബോണ്‍ ആര്‍ച്ച്ബിഷപ് മോസ്റ്റ് റവ.ഡന്നീസ് ഹാര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.ശുഭകാന്ത് ബെച്ചെറ എന്നിവരുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി. ഓക്പാര്‍ക്കിലും അല്മായ സമ്മേളനം നടന്നു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
സീറോ മലബാര്‍ സഭയ്ക്ക് ഓസ്‌ട്രേലിയയില്‍ ലെയ്റ്റി സെന്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക