Image

താങ്ക്‌സ് ഗിവിംഗ് (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 22 November, 2017
താങ്ക്‌സ് ഗിവിംഗ് (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
താങ്ക്‌സ് ഗിവിംഗ് ഉത്സവനാളു വന്നെത്തി
ആഘോഷമായവര്‍ ഒത്തുകൂടി
മദ്യവും മേല്‍ത്തരം ടര്‍ക്കിയും ബേയ്ക്കനും
മത്സ്യവും സസ്യങ്ങളു വിളമ്പി

ആട്ടമായ്, കൂട്ടമായ് ഏറെ ഉന്മാദരായ്
ആവേശമോടവര്‍ ആര്‍ത്തിടുമ്പോള്‍
ലോക വിജ്ഞാനം കുറഞ്ഞൊരു സ്‌നേഹിതന്‍
ചോദിച്ചു, താങ്ക്‌സ് ഗിവിംഗ് എന്നതെന്തേ?

കുടിയേറ്റ നാളുകള്‍ തുടങ്ങിടവെ
നാടിതില്‍ ഉണ്ടായ ക്ലേശങ്ങളും
പെട്ടെന്ന് നന്മതന്‍ കാലം പിറന്നതും
കൂട്ടമായ് ഈശ്വരനെ വാഴ്ത്തിയതും
താങ്ക്‌സ് ഗിവിംഗ് എന്നതിന്‍ അര്‍ത്ഥം, ചരിത്രവും
കേമമായ് ആരോ വരച്ചുകാട്ടി.

കുറ്റബോധം നിറഞ്ഞിടുമാ മാത്രയില്‍
ഉള്ളം തുറന്നിതാരോ മൊഴിഞ്ഞു:
യാതൊന്നിനും കുറവില്ലെന്ന ചിന്തയില്‍
താങ്ക്‌സ് ഗിവിംഗ് ഗംഭീരമാക്കിയോരേ
നാള്‍തോറും നന്മ നല്‍കുന്ന സര്‍വ്വേശരനു
നന്ദി ചൊല്ലീടാന്‍ മറന്നതെന്തേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക