Image

ലൈംഗിക വിപ്ലവം -ഒരുതിരിഞ്ഞുനോട്ടം (ബി.ജോണ്‍ കുന്തറ)

Published on 22 November, 2017
ലൈംഗിക വിപ്ലവം -ഒരുതിരിഞ്ഞുനോട്ടം (ബി.ജോണ്‍ കുന്തറ)
1973 ഞാന്‍ അമേരിക്കയില്‍ പഠനത്തിനായി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് ഓസ്വീഗോ ക്യാമ്പസ്സില്‍എത്തി. ഓസ്വീഗോ അപ്പ്‌സ്‌റ്റേറ്റ് ന്യൂയോര്‍ക്കില്‍ ഓണ്‍റ്റേരിയോ തടാകത്തിന്‍റ്റെ തീരത്തുസ്ഥിതിചെയ്യുന്ന പട്ടണം.

അമേരിക്കയിലെ ജീവിതവും കോളേജുപഠനവും എല്ലാം ഒരുപുതുമയുടെ ദൃഷ്ടിയില്‍ കാണുന്നസമയം. നൂറുകണക്കിനേക്കറുകള്‍ പരന്നുകിടക്കുന്ന യൂണിവേഴ്‌സിറ്റി ചുറ്റളവില്‍ കെട്ടിടങ്ങളും അമേരിക്കന്‍ ഇംഗ്ലീഷ് ഉച്ചാരണവും എല്ലാം മനസിലാക്കിവരുന്ന സമയം.

പഠനം തുടങ്ങിയിട്ട്രണ്ടാഴ്ചകള്‍ പിന്നിട്ടുകാണും. ഒരുദിനം, ആ ഒരുക്ലാസ്സിലെ അന്നത്തെ പഠനവിഷയം എന്തെന്ന് ഓര്‍ക്കുന്നില്ലഎന്തായാലും എന്‍റ്റെ മുഖ്യവിഷയമായിരുന്നില്ല. ഏതാണ്ട് ഇരുന്നൂറില്‍കൂടുതല്‍ വിദ്യാര്ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആഡിറ്റോറിയം ആയിരുന്നു ക്ലാസ്സുമുറി.
അദ്ധ്യാപകന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു പോടുംന്നനവെ പാര്‍ശ്വവാതായനം വഴിഎ താനും വിദ്യാര്‍ത്ഥികള്‍ ആണുംപെണ്ണും ഒരുടുതുണിപോലുമില്ലാതെ ഓടി സദസിനുമു ന്നിലെത്തി ഇവര്‍എന്തൊക്കൊയോ പാടുന്നുണ്ടായിരുന്നു എനിക്കൊന്നും മനസിലായില്ലഅദ്ധ്യാപകന്‍ നിശ്ചലനായിനിന്നുപോയി. സദസ്സിലെ വിദ്യാര്‍ത്ഥികള്‍കരഘോഷം മുഴക്കി ഉറക്കെചിരിച്ചു.

ഇവര്‍ഏതാനും നിമിഷങ്ങള്‍ അവിടെനിന്നശേഷം ഓടിപ്പോകുകയുംചെയ്തു.
ഇതെല്ലാം ഏതോമായാ ലോകത്തുനടക്കുന്നതുപോലെ എനിക്കുതോന്നി. ആണുങ്ങള്‍മാത്രം പഠിച്ചിരുന്നപള്ളിക്കൂടങ്ങളില്‍ പഠിച്ചുകേരളത്തില്‍നിന്നും പുറത്തുകടന്ന എനിക്ക് ഇതോ രുമഹാസംഭവമായിരുന്നു. പിന്നീട് മറ്റുള്ളവരില്‍ നിന്നും മനസിലാക്കി അന്നുക ണ്ടത്ഒരൊറ്റപ്പെട്ട സംഭവമായിരുന്നില്ല അമേരിക്കയില്‍ പലേപൊതുവേദികളിലും ഇതുപോലുള്ള പ്രകടനങ്ങള്‍യുവാക്കള്‍ നടത്തുന്നുണ്ട് എന്ന്.

ഇതിന്‍റ്റെപിന്നിലെ ഇവരുടെചേതോവികാരം അന്നത്തെഭരണകൂടത്തോടും സമൂഹിക ചട്ടക്കൂടുകളോടും, കൂടാതെഅന്നു അമേരിക്ക നടത്തിയിരുന്നവിയറ്റ്‌നാം യുദ്ധത്തോടും എല്ലാമുള്ള അമര്‍ഷംപുറമെകാട്ടുന്നതിനുള്ള ഒരുപാധി.അക്കാലങ്ങളി ല്‍നിങ്ങള്‍ ആരെങ്കിലുംഅമേരിക്കയില്‍ ജീവിച്ചിരുന്നെങ്കില്‍ ഇതെല്ലാംമാധ്യമങ്ങളില്‍ വന്നിരുന്നു.
ഞങള്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് നിങ്ങളുടെചട്ടക്കൂടുകള്‍ ആവശ്യമില്ലവലിച്ചെറിയുന്നു എന്തുഞങ്ങളെസന്തുഷ്ടരാക്കുന്നോ അതെല്ലാം ഞങള്‍ ചെയ്യും.ഇതായിരുന്നു ഇവരുടെ മുദ്രാവാക്യം കഞ്ചാവുപോലുള്ള മയക്കുമരുന്നുകള്‍ കോളേജുകളില്‍ പ്രചരിച്ചുവന്നിരുന്നസമയം. ഹിപ്പിപരിഷ്കൃതി അഥവാ ഹിപ്പിസംപലേയുവാക്കളേയും ആകര്‍ഷിച്ചിരുന്നു.

ആകാലഘട്ടത്തില്‍ ഹിപ്പിജീവിതത്തെ മാനദണ്ഡപ്പെടുത്തി സംഗീതവും അനവധിസിനിമകളും ഇറങ്ങിയിരുന്നു. അനേകര്‍ കെട്ടഴിഞ്ഞ ജീവിതംഎന്നിതിനെ വിശേഷിപ്പിച്ചു എന്നാല്‍ ഇവര്‍മുക്തമാക്കപ്പെട്ടജീവിതംഎന്ന്അഭിമാനിച്ചു.
തലമുടിവളര്‍ത്തിയും മുഖംവടിക്കാതെയും അയഞ്ഞവസ്ത്രങ്ങള്‍ ധരിച്ചുംസ ്ത്രീകളും പുരുഷന്മാരും എല്ലാംഒരുമിച്ചുജീവിച്ചും ലൈംഗിക വേഴ്ച വെറുമൊരുനേരംപോക്ക് ഇതെല്ലാമായിരുന്നു ഇവരുടെഅന്നത്തെ രീതികള്‍.എന്നുകരുതി ഇവരെല്ലാം ഈരീതികള്‍ജീവിതകാലം മുഴുവന്‍ പിന്തുടര്‍ ന്നിട്ടുമില്ല .ഇതെല്ലാം ഒരുപരീക്ഷണമായിരുന്നോ എന്ന്‌ചോദിക്കുന്നതില്‍ തെറ്റില്ല.അതന്നത്തെ ലൈംഗിക വിപ്ലവത്തിന്റെ ഒരുമുഖം.

ലൈംഗിക വിപ്ലവത്തിന്റെ രണ്ടാമതോ മൂന്നാമതോഘട്ടം ഒരുപത്തുവര്‍ഷങ്ങള്‍ക്കപ്പുറം തുടങ്ങ ിക്കാണും എന്നാല്‍ ഇന്നത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു എന്ന്വേണമെങ്കില്‍ പറയാം.
ഒരുശ്രദ്ധേയമായ വ്യത്യാസംആദ്യഘട്ടത്തില്‍ സ്വവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് അത്രപ്രസിദ്ധിഇ ല്ലായിരുന്നു എന്നാല്‍ ഇന്ന്‌സ്വവര്‍ഗം മാത്രമല്ലമറ്റനേക വര്‍ഗ്ഗങ്ങളുംകളത്തിലിറങ്ങിയിരിക്കുന്നു. എല്ലാവര്‍ക്കും പരാതികള്‍മാത്രം ആരും സംതൃപ്തരല്ല..

ലൈംഗികവിഷയം ആധാരമാക്കി ഇന്ന്അമേരിക്കയില്‍ എന്നുംമാധ്യമങ്ങളില്‍ പുതിയപുതിയ വാര്‍ത്തകള്‍വരുന്നുണ്ട്. നാളെ ഈ കുറ്റാരോപണചൂളയില്‍ ആരായിരിക്കുംബലിയാടാവുക എന്ന്‌നോക്കിയാല്‍ മതി.

ഇവിടെ ഒരുഅറിയപ്പെടാത്ത സാധാരണപുരുഷന്‍ സ്ത്രീകളുടെ നേരെ എന്നെങ്കിലും കാമാസക്തികാട്ടിയിട്ടുണ്ടെങ്കില്‍ അവനുപേടിക്കേണ്ട. എന്നാല്‍ ഒരുകാലത്തു അപ്രസിദ്ധനും എന്നാല്‍ ഇന്നുപ്രസിദ്ധനുമാണെങ്കില്‍ അവന്‍പിടിയിലായി.
സ്ത്രീപീഡനം, തികച്ചുംഗൗരവം അര്‍ഹിക്കുന്നവിഷയം. ലോകമെമ്പാടും അനേകര്‍ ദിവസേനപലേതരത്തിലുള്ള പീഡനങ്ങള്‍ക്ക്ഇരയാകുന്നുണ്ട്. എന്നാല്‍അതിനെ തരംതാഴ്ത്തികാണരുതേ എ ന്നാണ് എന്റെ വാദമുഖം .പുരുഷന്‍ ഒരുസ്ത്രീയുടെ ദേഹത്തുതൊട്ടാല്‍ അതു സ്ത്രീ പീഡനമായി മാറ്റുന്നസമ്പ്രദായം ഒരുനല്ലപോക്കാണോ എന്നുചിന്തിക്കേണ്ടിയിരിക്കുന്നു?
ഇന്ന്‌പൊതുമേഖലകളിലും സോഷ്യല്‍മീഡിയകളിലും പൊതുവെആരോപണങ്ങളു െടഒരുമത്സരഓട്ടമാണ് കാണുന്നത്. ഇവിടെപലേമാധ്യമങ്ങളും ഈമത്സരത്തില്‍അറിഞ്ഞും അറിയാതെയും പങ്കുചേരുന്നു.

ഇതില്‍ആരുപറയുന്നതു ശരിആരൊക്കെ മുതലെടുപ്പിനുശ്രമിക്കുന്നു എന്നൊന്നും പലരുംശ്രദ്ധിക്കുന്നില്ല. മാധ്യമങ്ങള്‍ അവരുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങളില്‍ കുടുങ്ങിവാര്‍ത്തകള്‍ വേണ്ടരീതികളില്‍ അന്വേഷണം നടത്താതെ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ബലിയാടുകളാകുന്ന ത് അനേകര്‍ ഇതില്‍ പലേസ്ത്രീകളുടേയും യഥാര്ത്ഥമായ പരാതികളും.

1970പതുകളിലെ കെട്ടഴിഞ്ഞ സമൂഹജീവിതത്തില്‍ പങ്കുചേര്‍ന്നവരും അതെല്ലാംകണ്ട് ധൈര്യംനേടി ്രപാദേശികതലത്തില്‍ സ്ത്രീകളില്‍ അനാവശ്യസ്വാതന്ത്ര്യം കാട്ടിയവരും ഇന്ന് പിടിയിലായിരിക്കുന്നു. അന്നത്തെ പ്രക്രിയകളെ ഇന്ന്പ്രതിക്കൂട്ടില്‍ കയറ്റിവിസ്തരിക്കുന്നതില്‍ എത്രമാത്രം ന്യായംകാണാം?
കഴിഞ്ഞവര്‍ഷം ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയംഇതുപോലുള്ള ആരോപണങ്ങള്‍വന്നിരുന്നു. അതിലൊന്ന് ട്രംപ് മറ്റൊരുവ്യക്തിയുമായി പെണ്ണുങ്ങളുമായിട്ടുള്ള ലൈംഗികത സംസാരിച്ചു എന്നതായിരുന്നു. എന്നാല്‍ അതിനെയെല്ലാം ട്രംപ് അതിജീവിച്ചു.മറ്റനേകര്‍ പിടിച്ചു നില്‍ക്കുവാന്‍ പറ്റാതെ പൊതുരംഗങ്ങളില്‍ നിന്നുംഅപ്രത്യക്ഷരായിരിക്കുന്നു.
പുതിയതായി വന്നിരിക്കുന്നത് അലബാമയില്‍ സെനറ്റ്സ്ഥാനത്തേക്ക് മത്സരിക്കുന്നറിപ്പബ്ലിക്കന്‍ റോയ് മൂര്‍ കൂടാതെ ഇപ്പോള്‍ സെനറ്റിലുള്ള മിനസോട്ടയില്‍ നിന്നുമുള്ള ഡെമോക്രാറ്റ് അല്‍ഫ്രാങ്കന്‍ ഇയാളെകുറിച്ചുള്ള ആരോപണം ഫോട്ടോ സഹിതമാണ് വന്നിരിക്കുന്നത്. മാധ്യമ തലത്തില്‍, ചാര്‍ലിറോസെന്ന പ്രസിദ്ധറിപ്പോര്‍ട്ടര്‍ പുറംതള്ളപെട്ടിരിക്കുന്നു.

ഇന്നത്തെ പ്രമുഖര്‍ മാളികമുകളിലിരുക്കുന്നവര്‍ ഇതാ നാളെ കുപ്പക്കുഴികളിലേയ്ക്ക് എറിയപ്പെടുന്നു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്നവാര്‍ത്തയാണ്. .കോണ്‍ഗ്രസ്സിലുള്ള, രണ്ടുപാര്‍ട്ടില്‍നിന്നുമുള്ള കുറെജന പ്രധിനിധികള്‍ പതിനഞ്ചുമില്യണില്‍ കൂടുതല്‍ ഡോളര്‍മുടക്കിഅനവധി, വരുവാന്‍സാധ്യതയുള്ള ലൈംഗിക അപവാദങ്ങള്‍ ഒതുക്കിതീര്‍ത്തു എന്ന്.

ഒന്നുംതീര്‍ന്നിട്ടില്ല തുടങ്ങിയിട്ടേയുള്ളൂ. അനേകം പരദൂഷണ കച്ചവടക്കാര്‍ ഈരാജ്യത്തു പ്രവര്‍ത്തിക്കുന്നു. ഇവരെകേരളത്തിലെ ക്വട്ടേഷന്‍പാര്‍ട്ടികളുമായി ഉപമിക്കാം. വ്യത്യാസമുള്ളത് ഇവിടത്തെഗ്രൂപ്പുകള്‍ വ്യക്തിയെ തേജോവധം നടത്തും കയ്യ്വെട്ടില്ല എന്നുമാത്രം.

ഇവരെ ആവശ്യക്കാര്‍വാടകക്കെടുക്കും തിരഞ്ഞെടുപ്പുസമയം രാഷ്ട്രീയക്കാരാണ്ഇവരുടെ അന്നദാതാക്കള്‍. ഇവരുടെജോലി എതിരാളിയെപറ്റിഎന്തൊക്കെ മോശമായകാര്യങ്ങള്‍ കണ്ടുപിടിക്കാം എന്നതാണ്. ഇതിനായിഇവര്‍ഒരുവ്യക്തിയുടെ ജനനം മുതലുള്ളജീവിതം പരിശോധിക്കും. എവിടെയെങ്കിലും എന്തെങ്കിലും ചെളി ഇവര്‍കണ്ടുപിടിക്കും പിന്നതുപൊലിപ്പിച്ചു വലിയവാര്‍ത്തകളാക്കിമാറ്റും.

ഇന്നിവിടെ ആരോപണങ്ങളുടെ ഒരുകോലാഹലമാണ് നടക്കുന്നത്ആരു ശരി ആരുകുറ്റക്കാര്‍ എന്നൊന്നുംആര്‍ക്കും അറിഞ്ഞുകൂടാ. ഇതൊന്നുംകോടതികളില്‍ എത്തുന്ന കേസുകളുമല്ല.
മാധ്യമങ്ങളും തരംതാണിരിക്കുന്നു. അവര്‍ നോക്കുന്നത് ഓരോ ആരോപണങ്ങളും ഊതിവീര്‍പ്പിച്ചു എത്രദിവസങ്ങള്‍നീട്ടി അവരുടെസമയം വില്‍ക്കാം എന്നതാണ്. പത്രസ്വാതന്ദ്ര്യത്തിന്റെ മറപിടിച്ചു എന്തുംപ്രസിദ്ധീകരിക്കാം എന്നനിലയില്‍.

Join WhatsApp News
Donald 2017-11-22 21:48:59
ലൈംഗികം കഴിഞ്ഞ് തിരിഞ്ഞുനോക്കുന്നത് അപകടമാണ് .  ആരെങ്കിലും കണ്ടാൽ അപ്പഴേ അകത്താകും.  തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടോണം. എന്നിട്ടും  മീഡിയ മുഴുവൻ പുറകയാ. ഞാൻ വിചാരിച്ചു നിങ്ങൾ എന്റെ ഒരു സപ്പോർട്ടർ ആണെന്ന് .  ഇതൊക്കെ എന്തിനാ ഇപ്പോൾ കുത്തി ഇളക്കുന്നതെന്ന് മനസിലാകുന്നില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക