Image

ഭാവന കാമുകിയല്ലെന്ന് രാജീവ് പിള്ള

Published on 11 March, 2012
ഭാവന  കാമുകിയല്ലെന്ന് രാജീവ് പിള്ള
ഭാവനയെയും തന്നെയും ചേര്‍ത്തുള്ള പ്രണയ ഗോസിപ്പുകളില്‍ കഴമ്പില്ലെന്ന് രാജീവ് പിള്ള. ഒരു അഭിമുഖത്തിലാണ് താനും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ രാജീവ് നിഷേധിച്ചത്. 

ഭാവനയോട് എനിക്ക് പ്രണയമില്ല. ഞാനവരോട് വളരെക്കുറച്ചേ സംസാരിക്കാറു പോലുമുള്ളൂ. കളിക്കിടെ എനിക്ക് പരിക്ക് പറ്റിയപ്പോള്‍ എന്നെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും ഓടിയെത്തിയത് ഭാവന മാത്രമല്ല, മോഹന്‍ലാല്‍ ഉള്‍പ്പടെ ടീമിലെ എല്ലാവരുമുണ്ടായിരുന്നു. 

പിന്നെ, പ്രിയനെടുക്കുന്ന മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദിപ്പതിപ്പില്‍ ഭാവനയെ നായികയാക്കാന്‍ ഞാന്‍ പ്രിയനോട് ശുപാര്‍ശ ചെയ്തുവെന്നാണ് മറ്റൊരു ഗോസിപ്പ്. മറ്റൊരാളെ റെക്കമെന്റ് ചെയ്യാന്‍ മാത്രം ഞാന്‍ വലിയൊരു താരമായിട്ടില്ല. ഇത്തരം ഗോസിപ്പുകള്‍ എഴുതുന്നവര്‍ സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് ഒന്നു വിളിച്ചു ചോദിക്കയെങ്കിലും വേണമായിരുന്നു  രാജീവ് പറയുന്നു.

സിനിമാനടനെന്ന നിലയില്‍ ഇതുവരെ ശ്രദ്ധനേടാനാകാതെ പോയ രാജീവ് പിള്ള സെലിബ്രിറ്റി ക്രിക്കറ്റിലൂടെയാണ് പ്രശസ്തനായത്. സെലിബ്രിറ്റി ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഭാവന-രാജീവ് പ്രണയ ഗോസിപ്പ് പിറവിയെടുത്തത്‌

ഭാവന  കാമുകിയല്ലെന്ന് രാജീവ് പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക