Image

ഷെറിന്‍ മാത്യുസിന്റെ അമ്മ സിനിയെ പോലീസ് അറസ്റ്റ് ചെയ്തു

Published on 16 November, 2017
ഷെറിന്‍ മാത്യുസിന്റെ അമ്മ സിനിയെ പോലീസ് അറസ്റ്റ് ചെയ്തു
റിച്ചാര്‍ഡ്‌സണ്‍, ടെകസസ്: കൊല്ലപ്പെട്ട ഷെറിന്‍ മാതുസിന്റെ വളര്‍ത്തു മാതാവ് സിനി ആന്‍ മാത്യുസിനെ അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടകരമായ അവസ്ഥയില്‍ തനിച്ചാക്കി (ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മെന്റ്) പുറത്തു പോയി എന്ന ചാര്‍ജിലാണു അറസ്റ്റ്. റിച്ചര്‍ഡ്‌സന്‍ ജയിലിലുള്ള സിനിക്കു രണ്ടര ലക്ഷം ഡോളര്‍ ജാമ്യം നിശ്ചയിച്ചു.
അഭിഭാഷകനൊപ്പം സിനി പോലീസില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണു അറസ്റ്റ് ചെയ്തത്.

പാല്‍ കുടിക്കാത്തതിനു കുട്ടിയെ  പുലര്‍ച്ചെ മൂന്നു മണിക്കു വീടിനു പുറത്ത് മരത്തിനു ചുവട്ടില്‍ കൊണ്ടു പോയി നിര്‍ത്തി എന്ന് വളര്‍ത്ത് പിതാവ് വെസ്ലി മാത്യുസ് പറഞ്ഞ ഒക്ടോബര്‍ 7-നു തലേന്നു രാത്രി മൂന്ന് വസുള്ള ഷെറിനെ തനിച്ചാക്കി വെസ്ലിയും (37) സിനിയും അവരുടെ നാലു വയസുള്ള സ്വന്തം കുട്ടിയും പുറത്തു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു  എന്നു പോലീസ് കണ്ടെത്തി. ഇരുവരുടെയും ഫോണ്‍ ഹോട്ടല്‍ പരിസരത്ത് ഉണ്ടായിരുന്നതായി ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായി. ഒരു കുട്ടിക്കു വേണ്ട ഭക്ഷണം മാത്രമേ വാങ്ങിയുള്ളു എന്നു ബില്ലില്‍ നിന്ന് വ്യക്തമായി. ഒരു കുട്ടിയെ കൂടെ ഉണ്ടായിരുന്നുള്ളു എന്നു വെയിറ്ററും പറഞ്ഞതായി പോലീസ് അറിയിച്ചു. 

അതിനു പുറമെ കഴിഞ്ഞ മാസം 23-നു വെസ്ലിയും ഇക്കാര്യം പോലീസിനൊടു പറഞ്ഞിരുന്നു. ഷെറിന്‍ പാല്‍ കുടിക്കാതിരുന്നതിനെ തുടര്‍ന്ന് ക്ഷമ നശിച്ച്കുട്ടിയെ വീട്ടില്‍ വിട്ട് പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണു വെസ്ലി പറഞ്ഞത്. നിര്‍ബന്ധം ചെലുത്താതെ സിനിയും വന്നു.

ഒന്നര മണിക്കൂറിനു ശേഷം അവര്‍ തിരിച്ചെത്തിയപ്പൊള്‍ ഷെറിന്‍ അടുക്കളയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു രാത്രീയിലാണ് ഷെറിനെ കാണാതായത്.

രണ്ടാഴ്ചക്കു ശേഷം ഷെറിന്റെ മ്രുതദേഹം ഒരു കള്‍വര്‍ട്ടിനടുത്തു നിന്നു കിട്ടിയതിനെത്തുടര്‍ന്ന് വെസ്ലി മൊഴി മാറ്റിയിരുന്നു. പുലര്‍ച്ച മൂന്നു മണിക്കു പാല്‍ കുടിക്കാതിരുന്ന കുട്ടിയെ ഗരാജില്‍ വച്ച് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടി കുട്ടി അബോധാവസ്ഥയിലായെന്നും പള്‍സ് നിലച്ചതു കണ്ടപ്പൊള്‍ പുറത്തു കൊണ്ടു പൊയി ഇട്ടു എന്നുമാണു വെസ്ലി പിന്നീട് മൊഴി നല്കിയത്. കുട്ടിയെ പരുക്കേല്പ്പിച്ചു എന്ന ചാര്‍ജില്‍ അറസ്റ്റ് ചെയ്ത വെസ്ലി ഒരു മില്യന്‍ ജാമ്യത്തില്‍ ഡാലസ് കൗണ്ടി  ജയിലിലാണു.

ഇന്ത്യയില്‍ നിന്നു കഴിഞ്ഞ വര്‍ഷം ദത്തെടുത്ത ഷെറിന്റെ മരണ കാരണം ഇനിയും മെഡിക്കല്‍ എക്‌സാമിനര്‍ തീരുമാനിച്ചിട്ടില്ല. അത് വന്നതിനു ശേഷം പുതിയ ചാര്‍ജുകള്‍ ഉള്‍പെടുത്തിയേക്കും

മൂത്ത കുട്ടിയെ ഫോസ്റ്റര്‍ കെയറില്‍ നിന്നു വിട്ടു കിട്ടാന്‍ സിനി നല്കിയ കേസ് ഈ മാസം 29-ലേക്ക് മാറ്റിയിരുന്നു.


see arrest affidavit below PDF

ഷെറിന്‍ മാത്യുസിന്റെ അമ്മ സിനിയെ പോലീസ് അറസ്റ്റ് ചെയ്തു
Join WhatsApp News
John Samuel , Pastor 2017-11-17 06:44:53
നീതി  വറ്റാത്ത  നദിപോലെ  കവിഞ്ഞു ഒഴുകട്ടെ 
അനീതിയെ  കട പുഴക്കി പറിച്ചു  എറിയട്ടെ 
യേശുവിന്റെ മഹത്തായ  രാജ്യം  വരട്ടെ 
ഹല്ലെലുയ്യ  ഹല്ലെലുയ്യ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക