Image

സോയ നായരുടെ "യാര്‍ഡ് സെയില്‍' കവിതാസമാഹാരം വായനക്കാരിലേക്ക്..

ജോയിച്ചന്‍ പുതുക്കുളം Published on 15 November, 2017
സോയ നായരുടെ "യാര്‍ഡ് സെയില്‍' കവിതാസമാഹാരം വായനക്കാരിലേക്ക്..
അമേരിക്കന്‍ മലയാളിയായ യുവകവയിത്രിയും അക്ഷരമുദ്രാ കവിതാ പുരസ്കാരജേതാവുമായ സോയ നായരുടെ രണ്ടാമത് കവിതാസമാഹാരം "യാര്‍ഡ് സെയില്‍" 2017 ലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ച് പ്രശസ്തപ്രവാസി എഴുത്തുകാരി ബഹു: ഹണിഭാസ്കര്‍ സാമൂഹ്യപ്രവര്‍ത്തകനും സാഹിത്യകാരനുമായ ബഹു: റജി ഗ്രീന്‍ലാന്റിനു നല്‍കി പ്രകാശനം ചെയ്തു. പുസ്തകപ്രകാശനചടങ്ങില്‍ പ്രശസ്ത കഥാക്യത്തും കവയിത്രിയുമായ ബഹു: കെ. പി സുധീരയുടെ അനുഗ്രഹീതസാനിധ്യവും ഉണ്ടായിരുന്നു. പ്രവാസി സാഹിത്യകാരന്‍ ബഹു: പി. ശിവപ്രസാദ്, നൂറനാട് ശ്രീകുമാര്‍, മനോജ്, അശോക് ബാബു, വിദ്യാ ഡിജിത്, ആര്‍ട്ടിസ്റ്റ് ശ്രീകുമാര്‍ കാമിയോ തുടങ്ങി യു എ ഇ യിലെ അനേകം പ്രവാസിമലയാളികളും പ്രസ്തുതചടങ്ങിനു സാക്ഷ്യം വഹിച്ചു.

സോയ നായരുടെ ആദ്യകവിതാസമാഹാരം "ഇണനാഗങ്ങള്‍' (പായല്‍ ബുക്‌സ്, കണ്ണൂര്‍) 2013 ഇല്‍ പുറത്തിറക്കി. ഫോമാ 2015 കവിതാപുസ്തകപുരസ്കാരം, ഫൊക്കാന 2015 കവിതാപുരസ്കാരം, അക്ഷരമുദ്ര പ്രഥമ സാഹിത്യ പുരസ്കാരം2017 എന്നീ അവാര്‍ഡുകള്‍ കവയിത്രിക്ക് ലഭിച്ചിട്ടുണ്ട്.

"പുതിയ കാലത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്ന പെണ്‍കാഴ്ചകളുടെ സമ്പന്നതയാണു സോയ നായരുടെ കവിതകളുടെ പ്രത്യേകത. അത് ആവിഷ്കാരമാമൂലുകളെ ഗൗനിക്കുന്നില്ല. വിഷയങ്ങളെ ഭയക്കുന്നില്ല. വാക്കുകളെ ഗോപ്യമാക്കി വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് സ്വാതന്ത്ര്യത്തിന്റെ ഇരുചിറകുകളും വീശി പുത്തന്‍ കവിതയിലേക്ക് പറന്നുയരുന്നു" എന്ന

പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ അവതാരികയോടു കൂടിയ 33 കവിതകള്‍ അടങ്ങിയ കവിതാസമാഹാരത്തിന്റെ പ്രസാധകര്‍ പ്രഭാത് ബുക്ക് ഹൗസ് ആണു. പ്രഭാത് ബുക്ക് ഹൗസിന്റെ എല്ലാ ശാഖകളിലും ഈ പുസ്തകം ലഭ്യമാണു. www.pusthakakada.com എന്ന വെബ്‌സൈറ്റിലൂടെ ഈ പുസ്തകം ഓണ്‍ലൈന്‍വഴിയും ലഭ്യമാകും.
സോയ നായരുടെ "യാര്‍ഡ് സെയില്‍' കവിതാസമാഹാരം വായനക്കാരിലേക്ക്..സോയ നായരുടെ "യാര്‍ഡ് സെയില്‍' കവിതാസമാഹാരം വായനക്കാരിലേക്ക്..
Join WhatsApp News
Jyothylakshmy Nambiar, Thayyur 2017-11-15 23:14:01
Congratulations Ms. Soya. All the best for feture endeavors 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക