Image

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വീടിന്റേയും താക്കോല്‍ദാനം നിര്‍വഹിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 November, 2017
ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വീടിന്റേയും താക്കോല്‍ദാനം നിര്‍വഹിച്ചു
ഫൊക്കാനയുടെ പാര്‍പ്പിട പദ്ധതിയായ 'സ്‌നേഹവീട് ' ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്നു .ഫൊക്കാനയുടെ ഓരോ ജില്ലയ്ക്കും ഒരു വീട് എന്ന ഭവന പദ്ധതിയുടെ മുന്ന് വീടുകള്‍ പണിതിരുകയും , മൂന്നാമത്തെ വീട് കോതമംഗലത്തു കീരംപാറ പഞ്ചായത്തില്‍ പുന്നെക്കാട് എം പി കോളനിയില്‍ പോക്കയില്‍ വര്ഗീസ് (കോശി ) നു നല്‍കുകയും , അതിന്റെ താക്കോല്‍ ദാനം കോതമംഗലം എം.എല്‍.എ ആന്റണി ജോര്‍ജ് നിര്‍വഹിക്കുകയും ചെയ്തു. എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,പഞ്ചായത്തുപ്രസിഡന്റ് ബെന്നിപോള്‍ എന്നിവര്‍ പങ്കെടുത്തു.

ഫൊക്കാനാ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് ഈ ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നത്.തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന് താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മുന്ന് വീടുകള്‍ താക്കോല്‍ ദാനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു.

ഈ പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് മുന്ന് വീട്കള്‍ നിര്‍മ്മിച്ച് നല്‍കി ഫൊക്കാന എല്ലാ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും മാതൃക ആകുകയാണ്.ഫൊക്കാനയുടെ തുടര്‍ പദ്ധതിയായി ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുമായി സഹകരിക്കുന്നത് ഫൊക്കാനയുടെ പ്രവര്‍ത്തകരും അഭ്യുദയ കാംഷികളുമാണ് .

പിറവത്തു നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിച്ചത് ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ്. തിരുവല്ലയില്‍ പണിത വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിച്ചത് ഫൊക്കാനാട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ആണ്. മൂന്നാമത്തെ വീട് ജോയ് ഇട്ടനും ഗ്രാമാദിപം ക്ലബുമായി സഹകരിച്ചാണ് നടത്തിയത് .ബാക്കിയുള്ള ജില്ലകളില്‍ വിടുപണികള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലുമുള്ള വീട്പണികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി താലൂക്ക് തലത്തിലേക്ക് കടക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്;ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ ആവിശ്യമാണ് . ചെറിയ തുകകള്‍ ആണെങ്കില്‍ പോലും സംഭാവന ചെയ്യാവുന്നതാണ്. ഒരു വീട് സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അങ്ങേനെയും ചെയ്യാവുന്നതാണ്. ഇതു അമേരിക്കന്‍ മലയാളികളുടെ ഒരു പദ്ധതിആയാണ് ഫൊക്കാന ഏറ്റെടുത്തിരിക്കുന്നത് . ഈ പദ്ധതിയുമായി സഹകരിച്ചു എല്ലാ അമേരിക്കന്‍ മലയാളികളും ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ ഭാഗമാകണമെന്ന് തമ്പി ചാക്കോ പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ്ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ് ട്രഷറര്‍ജോയ് ഇട്ടന്‍എക്‌സി. വൈസ് പ്രസിഡന്റ്;ട്രസ്റ്റി ബോര്‍ഡ്‌ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്; ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,വിമന്‍സ് ഫോറം ചെയര്‍ ലീലാ മാരേട്ട് ; ജോസ് കാനാട്ട്‌വൈസ് പ്രസിഡന്റ്; കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ , ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറര്‍ എന്നിവര്‍ അപേക്ഷിച്ചു.
ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വീടിന്റേയും താക്കോല്‍ദാനം നിര്‍വഹിച്ചുഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വീടിന്റേയും താക്കോല്‍ദാനം നിര്‍വഹിച്ചു
Join WhatsApp News
Kirukkan Vinod 2017-11-13 12:28:28
Good efforts from FOKANA after long time. Hope to see more of these activities in future. God bless you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക