വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്ററായി മങ്ക ധിംഗ്ര വിജയിച്ചു
EMALAYALEE SPECIAL
08-Nov-2017
EMALAYALEE SPECIAL
08-Nov-2017

സിയാറ്റില്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു 45-ം ഡിസ്ട്രിക്ടില്‍ നിന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മങ്ക ധിംഗ്ര വിജയിച്ചു.
കിംഗ് കൗണ്ടി ഡപ്യൂട്ടി പ്രോസിക്യൂട്ടറായ ധിംഗ്രക്ക് 55.4 ശതമാനം വോട്ട് കിട്ടി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജിന്‍ യംഗ് ലീ ഇംഗ്ലണ്ടിനു 44.ശതമാനം.

.jpg)
എണ്ണ കമ്പനികള്‍ ഇംഗ്ലണ്ടിനു വലിയ തോതില്‍ സഹായമെത്തിച്ചിരുന്നു. ദിംഗ്രക്ക് എതിരെ എതിരാളികള്‍ വര്‍ഗീയത കലര്‍ന്ന പ്രചാരണവും നടത്തി.
അക്രമം ഇല്ലാതാക്കല്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍, കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമം തടയല്‍ തുടങ്ങിയവയാണു ധിംഗ്ര ലക്ഷ്യമിടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ-ബെര്‍ക്ക് ലെ എന്നിവിടങ്ങളില്‍ നിന്നു ബിരുദങ്ങളുള്ള ധിംഗ്ര,ഛായ എന്ന സംഘടനയുടെ സ്ഥാപകരിലൊരാളാണ്.
ധിംഗ്രയുടെ വിജയം മുന്‍ സ്റ്റേറ്റ് സെനറ്ററും ഇപ്പോള്‍ കോണ്‍ഗ്രസംഗവുമായ പ്രമീള ജയപാല്‍ സ്വാഗതം ചെയ്തു. ഇലക്ഷന്‍ നടന്ന വിര്‍ജിനിയയിലും ന്യു ജെഴ്‌സിയിലും ഗവര്‍ണര്‍ സ്ഥാനങ്ങളടക്കം നേടി ഡെമോക്രാറ്റുകള്‍ വിജയക്കൊടി പാറിക്കുകയാണെന്നവര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ട്രമ്പിന്റെ നയങ്ങള്‍ക്കെതിരായ ജനകീയ വികാരമാണു ഇതില്‍ പ്രതിഫലിക്കുന്നത്

വിര്‍ജീനിയ സ്റ്റേറ്റ് ഹൌസിലെക്കു ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍. ഡെമോക്രാറ്റ് പ്രതിനിധി ഡാനിക്ക റോയെം ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ബോബ് മാര്‍ഷലിനെ പരാജയപ്പെടുത്തിയത്.
ഗെയിന്‍സ് വില്‍ ടൈംസില്‍ പത്രപ്രവര്‍ത്തകയായിരുന്നു ഡാനിക്ക റോയെം.
ചരിത്രപരം എന്നാണ് ഡാനിക്കയുടെ വിജയത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഡേവിഡ് ടോസ്‌കാനോ വിശേഷിപ്പിച്ചത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments