Image

കല കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 10 March, 2012
കല കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: കല കുവൈറ്റിന്റെ ആദ്യകാല മെംബര്‍മാരില്‍ ഒരാളും വിവിധ കാലയളവില്‍ കലയുടെ ജോയിന്റ്‌ സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ച മോഹന്‍ദാസ്‌ വാടാനപ്പിള്ളി, അബാസിയ വെസ്‌റ്റ്‌ യൂണിറ്റ്‌ അംഗവും മാതൃഭാഷാ പഠനക്ലാസ്‌ അധ്യാപകനുമായ മധുസൂദനന്‍ എന്നിവര്‍ക്ക്‌ അബാസിയ വെസ്‌റ്റ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ കല സെന്ററില്‍ യാത്രയയപ്പ്‌ നല്‍കി.

മാര്‍ച്ച്‌ മൂന്നിന്‌ (വെള്ളി) വൈകുന്നേരം കല സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ കല പ്രസിഡന്റ്‌ കെ. വിനോദ്‌ പ്രസംഗിച്ചു. തങ്ങളുടെ ദീര്‍ഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌്‌ സ്‌ഥിരതാമസത്തിനായി നാട്ടിലേക്ക്‌ മടങ്ങുന്ന സഹപ്രവര്‍ത്തകര്‍ക്ക്‌ കലയുടെ സ്‌നേഹോപഹാരം പ്രസിഡന്റ്‌ കൈമാറി.

യോഗത്തില്‍ ജെ. ആല്‍ബര്‍ട്ട്‌ അധ്യക്ഷത വഹിച്ചു. അബാസിയ വെസ്‌റ്റ്‌ യൂണിറ്റ്‌ കണ്‍വീനര്‍ വികാസ്‌ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ്‌ മത്യു, വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍ ബാബു, ജോയിന്റ്‌ സെക്രട്ടറി വിന്നു കല്ലേലി, പ്രവര്‍ത്തകസമിതി അംഗങ്ങളായ ആര്‍. നാഗനാഥന്‍, ജെ. സജി, ദിലീപ്‌ നടേരി, സലിംരാജ്‌, മറ്റ്‌ പ്രധാന പ്രവര്‍ത്തകരായ, ജോജി ഐപ്പ്‌, തോമസ്‌ മാത്യു കടവില്‍, ജോസ്‌ മുട്ടം, സി. കൃഷ്‌ണന്‍, നടേശന്‍, ടി. കെ സൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ പ്രസംഗിച്ചു.

തങ്ങളുടെ നീണ്‌ട പ്രവാസ ജീവിതത്തിനിടയില്‍ കല നല്‍കിയ പിന്തുണയ്‌ക്കും, പ്രോത്സാഹനങ്ങള്‍ക്കും മോഹന്‍ദാസ്‌ വാടാനപ്പിള്ളിയും മധുസൂദനനും നദി പറഞ്ഞു.

യാത്രയയപ്പ്‌ സമ്മേളനത്തിന്‌ എന്‍.ആര്‍ രജീഷ്‌, രഞ്‌ജിത്ത്‌, വിജയന്‍ വാഴക്കാട്‌, ചന്ദ്രന്‍ കളരിക്കല്‍, നിസാര്‍ കൊണേ്‌ടാട്ടി, ഷാര്‍ലറ്റ്‌ ആല്‍ബര്‍ട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തിന്‌ അബാസിയ വെസ്‌റ്റ്‌ യൂണിറ്റ്‌ ജോയിന്റ്‌ കണ്‍വീനര്‍ സി.പി സാജിദ്‌ കൃതഞ്‌ജത രേഖപ്പെടുത്തി.
കല കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക