Image

യുവാവ്‌ ജര്‍മന്‍ ഉപചാന്‍സലറുടെ മുഖത്ത്‌ കേക്ക്‌ എറിഞ്ഞു

Published on 10 March, 2012
യുവാവ്‌ ജര്‍മന്‍ ഉപചാന്‍സലറുടെ മുഖത്ത്‌ കേക്ക്‌ എറിഞ്ഞു
ബര്‍ലിന്‍: ജര്‍മന്‍ ഉപചാന്‍സലറും വ്യവസായ മന്ത്രിയും ഫ്രീ ഡമോക്രാറ്റിക്‌ പാര്‍ട്ടി അധ്യക്ഷനുമായ ഫിലിപ്‌ റോസ്‌ലറുടെ മുഖത്ത്‌ കേക്ക്‌ കൊണ്ടുള്ള ആക്രമണം. റോസ്‌ലറുടെ ഹാനോവര്‍ രാജ്യാന്തര കംപ്യൂട്ടര്‍ മേള സന്ദര്‍ശനവേളയിലാണ്‌ സംഭവം.

25 കാരനായ യുവാവാണ്‌ മന്ത്രിയുടെ മുഖത്ത്‌ കേക്ക്‌ എറിഞ്ഞതെന്ന്‌ പൊലീസ്‌ പറഞ്ഞു. കേക്ക്‌ മുഖത്ത്‌ പതിച്ചയുടനെ മന്ത്രി സ്വയം തുടച്ചുമാറ്റി അക്ഷോഭ്യനായി കാണപ്പെട്ടു. സംഭവം നടന്നയുടന്‍ അക്രമിയെ മന്ത്രിയുടെ അംഗരക്ഷകരും പൊലീസും ചേര്‍ന്ന്‌ കീഴ്‌പ്പെടുത്തി.

മന്ത്രിയെ ആക്രമിച്ചു എന്ന പേരില്‍ ബര്‍ലിന്‍ സ്വദേശിയായ ഈ യുവാവിന്റെ പേരില്‍ പൊലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തു.
യുവാവ്‌ ജര്‍മന്‍ ഉപചാന്‍സലറുടെ മുഖത്ത്‌ കേക്ക്‌ എറിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക